എന്താണ് ഇത്ര മറവി? 'ബ്രെയിൻ ഫോ​ഗ്' ഉണ്ടാക്കുന്ന ദൈനംദിന ശീലങ്ങൾ

ബ്രെയിൻ ഫോ​ഗ് (Brain Fog) എന്ന് പൊതുവെ വിശേഷിപ്പിക്കുന്ന ഇത്തരം അവസ്ഥയിൽ ചിന്തയിലെ വ്യക്തതയും ശ്രദ്ധയും ഓർമയും താൽക്കാലികമായി കുറയുന്നതായി തോന്നാം.
Brain fog everyday habits
Brain fog everyday habitsPinterest
Updated on: 
2 min read

മൊബൈലിൽ സ്ഥിരമായി ഉപയോ​ഗിക്കുന്ന പാസ്‌വേഡ് ആണെങ്കിൽ പോലും ചില സമയം ഓർത്തെടുക്കാൻ കുറച്ച് സമയമെടുക്കും. ഒരു കാര്യം ചെയ്യാൻ ഇരിക്കുമ്പോൾ.. ഇതിപ്പോ എന്തിനു വേണ്ടിയായിരുന്നുവെന്ന് ചിന്തിച്ചു വേവലാധിപ്പെടാറുണ്ടോ? ഇത്തരം അനുഭവങ്ങൾ പലർക്കും ഇപ്പോൾ സാധാരണമാണ്.

Brain fog everyday habits
'ഷു​ഗർ ഫ്രീ' ബിസ്‌കറ്റ് പ്രമേഹരോ​ഗികൾക്ക് കഴിക്കോമോ? ഡോക്ടർ പറയുന്നതെന്ത്

ബ്രെയിൻ ഫോ​ഗ് (Brain Fog) എന്ന് പൊതുവെ വിശേഷിപ്പിക്കുന്ന ഇത്തരം അവസ്ഥയിൽ ചിന്തയിലെ വ്യക്തതയും ശ്രദ്ധയും ഓർമയും താൽക്കാലികമായി കുറയുന്നതായി തോന്നാം. ബ്രെയിൻ ഫോ​ഗ് ഒരു പ്രത്യേക രോ​ഗത്തിന്റെ പേരല്ല. ഉറക്കക്കുറവ്, അമിതസമ്മർദം, ജീവിതശൈലി, ഭക്ഷണരീതി തുടങ്ങിയ പല ഘടകങ്ങളും ഇതിന് പിന്നിലുണ്ടാകാം. ചില ദൈനംദിന ശീലങ്ങളും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കാം.

Brain fog everyday habits
ശനിയാഴ്ച വീടു ക്ലീൻ ചെയ്യാൻ പ്ലാൻ ഉണ്ടോ? ഈ 7 അബദ്ധങ്ങൾ ഒഴിവാക്കാം

ഉറക്കം കുറയ്ക്കുന്നത്

രാത്രി വൈകി ഉറങ്ങുകയും രാവിലെ നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്ന ശീലം തലച്ചോറിനും ശരീരത്തിനും ആവശ്യമായ വിശ്രമം കിട്ടാതെ വരാൻ കാരണമാകും. ഉറക്കക്കുറവ് ശ്രദ്ധ, ഓർമ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ ബാധിക്കാം.

മണിക്കൂറുകളോളം ഫോൺ നോക്കുന്നത്

ജോലിക്കിടയിലും ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുന്നതിന് തൊട്ടുമുമ്പും ഫോൺ ഉപയോഗിക്കുന്ന ശീലം പലരുടെയും ജീവിതത്തിൻ്റെ ഭാഗമാണ്. നിരന്തരം വരുന്ന നോട്ടിഫിക്കേഷനുകളും സോഷ്യൽ മീഡിയയും ഒരേ സമയം പല കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന ശീലം വളർത്താം. ഒരു കാര്യത്തിൽ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയ്ക്ക് ഇത് കാരണമാകാം.

ഒരേസമയം പല കാര്യങ്ങൾ ചെയ്യുന്നത്

മൾട്ടിടാസ്കിങ് സമയം ലാഭിക്കുന്നതായി തോന്നിയാലും തുടർച്ചയായി ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് മാനസിക ക്ഷീണം വർധിപ്പിക്കാം. ജോലി ചെയ്യുന്നതിനിടെ ഇടയ്ക്കിടെ മെസേജ് പരിശോധിക്കുക, ഫോൺ എടുക്കുക, സോഷ്യൽ മീഡിയ തുറക്കുക തുടങ്ങിയ ശീലങ്ങൾ ശ്രദ്ധയെ ഇടയ്ക്കിടെ തടസ്സപ്പെടുത്തും. ഒരു സമയത്ത് ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നത് കൂടുതൽ ഫലപ്രദമായേക്കാം.

വെള്ളം കുറച്ച് കുടിക്കുന്നത്

ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുമ്പോൾ ക്ഷീണം, തലവേദന, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ദിവസം മുഴുവൻ വെള്ളം കുടിക്കുന്നത് മറക്കുന്ന ശീലം പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ പ്രശ്നമാകാം. ദാഹം തോന്നുന്നതു വരെ കാത്തിരിക്കാതെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലം നല്ലതാണ്.

ഭക്ഷണം ഒഴിവാക്കുന്നത്

പ്രഭാതഭക്ഷണം ഉൾപ്പെടെ പ്രധാന ഭക്ഷണങ്ങൾ സ്ഥിരമായി ഒഴിവാക്കുന്നത് ചിലരിൽ ക്ഷീണവും ഏകാഗ്രതക്കുറവും ഉണ്ടാക്കാം. ഏറെ നേരം ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതും ഊർജത്തിന്റെ നിലയെ ബാധിച്ചേക്കാം. പോഷകങ്ങൾ അടങ്ങിയ സമീകൃത ഭക്ഷണമാണ് തലച്ചോറിനും ശരീരത്തിനും ആവശ്യമായത്.

അമിതമായ പഞ്ചസാരയും അൾട്രാ പ്രോസസ്ഡ് ഭക്ഷണവും

മധുരപാനീയങ്ങൾ, പാക്കറ്റ് സ്നാക്കുകൾ, ബേക്കറി ഭക്ഷണങ്ങൾ, അമിതമായി പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ പതിവായി കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണരീതിക്ക് പകരമാകരുത്. പച്ചക്കറികൾ, പഴങ്ങൾ, മുഴുവൻ ധാന്യങ്ങൾ, പരിപ്പ്, മുട്ട, മത്സ്യം തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.

വ്യായാമമില്ലാത്തത്

ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുകയും നടക്കാനും വ്യായാമം ചെയ്യാനും സമയം കണ്ടെത്താതിരിക്കുകയും ചെയ്യുന്നത് ശരീരത്തെയും മാനസിക ഉണർവിനെയും ബാധിക്കാം. ദിവസവും കുറച്ച് സമയം നടക്കുന്നത് പോലുള്ള ശാരീരിക പ്രവർത്തനങ്ങൾ പോലും സജീവമായ ജീവിതശൈലിയുടെ ഭാഗമാക്കാം.

സ്ഥിരമായ സമ്മർദം

ജോലി, കുടുംബം, സാമ്പത്തിക കാര്യങ്ങൾ, വ്യക്തിബന്ധങ്ങൾ തുടങ്ങിയ പല കാരണങ്ങളാലും തുടർച്ചയായ സമ്മർദം ഉണ്ടാകാം. മനസ്സ് എപ്പോഴും ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് തോന്നാം. വിശ്രമത്തിനും വിനോദത്തിനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ദിവസത്തിൽ കുറച്ച് സമയം മാറ്റിവയ്ക്കുന്നത് നല്ലതാണ്.

ആവശ്യത്തിലധികം കഫീൻ

ചായയോ കാപ്പിയോ കുടിക്കുന്നത് തലച്ചോർ ഉണർന്നിരിക്കാൻ സഹായിക്കുന്നു. എന്നാൽ വൈകുന്നേരവും രാത്രിയും അമിതമായി കഫീൻ കഴിക്കുന്നത് ഉറക്കത്തെ ബാധിക്കാം. ഉറക്കം മോശമാകുമ്പോൾ അടുത്ത ദിവസത്തെ ശ്രദ്ധയും ഉന്മേഷവും കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് പ്രത്യേകിച്ച് ഉറക്കത്തിന് അടുത്ത സമയത്ത് കഫീൻ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നത് നല്ലതാണ്.

പ്രകൃതിയുമായും ആളുകളുമായും ഇടപഴകൽ കുറയുന്നത്

വീട്ടിലും ഓഫീസിലും സ്ക്രീനിന് മുന്നിൽ മാത്രം സമയം ചെലവഴിക്കുന്ന ജീവിതരീതി മാനസികമായി ക്ഷീണിപ്പിക്കാം. പുറത്തേക്ക് നടക്കുക, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുക, ഹോബികൾക്കായി സമയം കണ്ടെത്തുക തുടങ്ങിയവ മാനസികാരോഗ്യത്തിനും വിശ്രമത്തിനും സഹായകരമാണ്.

വല്ലപ്പോഴുമുള്ള ശ്രദ്ധക്കുറവോ മറവിയോ ഉണ്ടാകുന്നത് സാധാരണമായിരിക്കാം. എന്നാൽ ഓർമക്കുറവ്, ശ്രദ്ധക്കുറവ്, അമിതമായ ക്ഷീണം എന്നിവ തുടർച്ചയായി അനുഭവപ്പെടുകയോ ദൈനംദിന ജീവിതത്തെയും ജോലിയെയും ബാധിക്കുകയോ ചെയ്താൽ സ്വയം കാരണം കണ്ടെത്താൻ ശ്രമിക്കാതെ ഡോക്ടറുടെ സഹായം തേടുന്നത് നല്ലതാണ്.

Brain fog everyday habits
ഫ്രിഡ്ജിൽ വച്ചിട്ടും ഭക്ഷണം പെട്ടെന്ന് കേടാകുന്നുണ്ടോ? വീട്ടിൽ പരിശോധിക്കേണ്ട 7 കാര്യങ്ങൾ
Brain fog everyday habits
ആപ്പിൾ ജ്യൂസ് കുടിച്ചാൽ പല്ലു കേടാകുമോ? പിന്നിലെ കാരണം
Brain fog everyday habits
സമ്മർദം കുറയ്ക്കും, നീല ചായ ഒന്ന് പരീക്ഷിച്ചു നോക്കൂ
Summary

Brain Fog: Everyday Habits That Affect Focus, Memory and Mental Clarity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com