ഇനി കാര്യങ്ങൾ മറക്കില്ല, ദിവസവും രണ്ട് കപ്പ് കാപ്പി!

കാപ്പിയിലും ചായയിലുമടങ്ങിയ കഫീൻ എന്ന സംയുക്തം നമ്മുടെ തലച്ചോറിൻ്റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.
Black Coffee
Black CoffeeMeta AI Image
Updated on
1 min read

കാപ്പി ഒരു ഇന്‍സ്റ്റന്‍ഡ് എനര്‍ജി ബൂസ്റ്ററാണ്. പ്രഭാതം ഊര്‍ജ്ജസ്വലമാക്കുന്നതിനും ഉച്ച കഴിഞ്ഞുള്ള മടുപ്പ് ഒഴിവാക്കാനുമൊക്കെ ഈ ഇന്‍സ്റ്റന്‍ഡ് എനര്‍ജി ബൂസ്റ്റര്‍ ഒരു മികച്ച ചോയിസ് ആണ്. എന്നാല്‍ ഊര്‍ജ്ജത്തിന് വേണ്ടി മാത്രമല്ല, ഡിമെന്‍ഷ്യയെ ചെറുക്കാനും കാപ്പി പതിവായി കുടിക്കുന്ന ശീലം സഹായിക്കുമെന്ന് JAMA Network ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

ഒരു ദിവസം രണ്ട് കപ്പ് കാപ്പി വരെ കുടിക്കുന്നവരില്‍ ഡിമെന്‍ഷ്യ സാധ്യത ഗണ്യമായി കുറഞ്ഞതായി പഠനം പറയുന്നു. 1.3 ലക്ഷം ആളുകളെ ഏതാണ്ട് 40 വര്‍ഷം നിരീക്ഷിച്ച ശേഷമാണ് ഈ നിഗമനമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കാപ്പിയിലും ചായയിലുമടങ്ങിയ കഫീൻ എന്ന സംയുക്തം നമ്മുടെ തലച്ചോറിൻ്റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.

കഫീന്‍ അടങ്ങിയ കാപ്പി പതിവായി കുടിച്ച ആളുകളില്‍ കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ഡിമെന്‍ഷ്യ സാധ്യത കുറവാണെന്ന് കണ്ടെത്തി. ഓര്‍മ്മക്കുറവു സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇക്കൂട്ടരില്‍ കുറവായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ചായ കുടിക്കുന്നവരിലും സമാന രീതിയാണ് നിരീക്ഷിച്ചത്.

Black Coffee
കപ്പലണ്ടി കഴിക്കുമ്പോൾ തൊലി കളയണോ?

എന്നാല്‍..!

അമിതമായാല്‍ കാപ്പിയും പ്രശ്‌നക്കാരനാണ്. മിതത്വമാണ് എല്ലാത്തിലും പ്രധാനം. നല്ലത് കൂടുതല്‍ കഴിക്കുന്നതു കൊണ്ട് ആരോഗ്യഗുണങ്ങള്‍ ധാരാളം ഉണ്ടാകുമെന്ന ചിന്ത അബദ്ധമാണ്. ഒരു ദിവസം രണ്ട് അല്ലെങ്കില്‍ മൂന്നില്‍ കൂടുതല്‍ കപ്പ് കാപ്പി കുടിക്കുന്നതു കൊണ്ട് അധിക ഗുണം കിട്ടില്ലെന്ന് മാത്രമല്ല, അമിത കാപ്പി കുടി ശീലം ഉറക്കത്തെ ബാധിക്കാനും നിർജ്ജലീകരണത്തിനും കാരണമാകും.

Black Coffee
കാപ്പിയിലേക്ക് പാൽ ഒഴിച്ചാൽ ​ഗുണം പോയി, കരളിനിഷ്ടം കട്ടൻ

കാപ്പി കുടിച്ചതു കൊണ്ട് മാത്രം തലച്ചോറിൻ്റെ ആരോഗ്യം മികച്ചതാകുമെന്ന ധാരണയും തെറ്റാണ്. വ്യായാമം, ഉറക്കം, ആരോഗ്യകരമായ ഡയറ്റ് തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങള്‍ക്കൊപ്പം ദിവസവും ഒന്നോ രണ്ടോ കപ്പ് കാപ്പി ആസ്വദിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് സംരക്ഷണം നല്‍കുമെന്നും വിദഗ്ധർ പറയുന്നു.

Summary

Study links caffeine to reduced dementia risk, reveals how much to drink

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com