മദ്യപിച്ചാൽ സങ്കടം മറക്കുമോ?

തലച്ചോറിലും അതിന്റെ ന്യൂറോ ട്രാന്‍സ്മിറ്റര്‍ സിസ്റ്റങ്ങളിലും മദ്യത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളുടെ ഫലമായാണ് ഇത് സംഭവിക്കുന്നത്.
Alcohol Drinking
Alcohol DrinkingMeta AI Image
Updated on
1 min read

സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാൻ തുടങ്ങുന്ന മദ്യപാനം പിന്നീട് സങ്കടം മറക്കാനുള്ള പ്രധാന ആയുധമായി മാറും. 'രണ്ട് പെ​ഗ്ഗ് അടിച്ചാൽ നിൻ്റെയീ സങ്കടമെല്ലാം മാറു'മെന്ന് ഉപദേശിക്കുന്ന സുഹൃത്തുക്കളും നിങ്ങൾക്കുണ്ടാകും. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പലരും മദ്യത്തിന് അടിമപ്പെടാറുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്- 'സങ്കട'ത്തെ ആയിരിക്കും.

മദ്യപിച്ചാൽ ദു‌:ഖം മാറുമോ?

മദ്യപിക്കുമ്പോൾ തലച്ചോർ സന്തോഷത്തിൻ്റെ ഹോർമോൺ ആയ ഡോപ്പൊമൈൻ പുറപ്പെടുവിക്കുന്നു. ഇത് താൽക്കാലിക സന്തോഷവും ആശ്വാസവും നൽകും. കാര്യങ്ങൾ മെച്ചപ്പെടുന്നുവെന്ന് തലച്ചോറിനെ വിശ്വസിപ്പിക്കുന്നു. തീരുമാനമെടുക്കൽ, നിയന്ത്രണം, യുക്തിസഹമായ ചിന്ത എന്നിവയ്‌ക്കെല്ലാം ഉത്തരവാദിയായ തലച്ചോറിന്റെ ഭാഗമായ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിനെ മദ്യം ദുര്‍ബലപ്പെടുത്തുന്നു. ഈ ഭാഗം മന്ദഗതിയിലാകുമ്പോള്‍ ആളുകള്‍ക്ക് സ്വഭാവികമായ ബോധം കുറയുകയും പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ച് ചിന്തിക്കുന്നത് നിര്‍ത്തുകയും ചെയ്യുന്നു.

മദ്യപാനം പതിവാകുമ്പോൾ തലച്ചോറിലെ രാസവസ്തുക്കളുടെ സന്തുലിതാവസ്ഥ തടസപ്പെടുത്തുന്നു. കൂടാതെ മദ്യപിക്കുമ്പോഴും ശേഷവും ഉത്കണ്ഠ ഉണ്ടാകാം. ഉത്കണ്ഠ ഉണ്ടാകുമ്പോൾ ചിലർക്ക് ഭയമോ പരിഭ്രാന്തിയോ അനുഭവപ്പെടാം. ഉത്കണ്ഠാ രോ​ഗികളിൽ മദ്യം ഇത്തരം ലക്ഷണങ്ങൾ വ‍‍ർധിപ്പിക്കാം.

മദ്യപിക്കാത്തവരെ അപേക്ഷിച്ച് മദ്യപിക്കുന്ന വ്യക്തികള്‍ക്ക് ഉത്കണ്ഠ ലക്ഷണങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സങ്കടം വരുമ്പോൾ മദ്യത്തെ ആശ്രയിക്കുന്ന ചരിത്രമുള്ള ആളുകളില്‍ മദ്യപാനത്തില്‍ നിന്നുള്ള ഉത്കണ്ഠ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തലച്ചോറിലും അതിന്റെ ന്യൂറോ ട്രാന്‍സ്മിറ്റര്‍ സിസ്റ്റങ്ങളിലും മദ്യത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളുടെ ഫലമായാണ് ഇത് സംഭവിക്കുന്നത്.

Alcohol Drinking
മനസമാധാനം കളയാതെ ഇക്കൂട്ടരെ എങ്ങനെ കൈകാര്യം ചെയ്യാം?

മദ്യപാനം പാനിക് അറ്റാക്കിന് കാരണമാകും

തീവ്രമായ ഉത്കണ്ഠയും ഭയവുമാണ് പാനിക് അറ്റാക്കുകള്‍ ഉണ്ടാകാന്‍ കാരണം. തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം എന്നിവയാണ് പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങള്‍. മദ്യം പലപ്പോഴും പാനിക് അറ്റാക്കുകള്‍ക്ക് കാരണമാകും. മദ്യം വിശ്രമവുമായി ബന്ധപ്പെട്ട തലച്ചോറിലെ GABA- എന്ന രാസവസ്തുവിനെ ബാധിക്കുന്നതാണ് ഇതിന് കാരണം.

Alcohol Drinking
അസിഡിറ്റി കുറയ്ക്കാം, ഹെൽത്തി ചെറുപയർ സാലഡ് റെസിപ്പി

അമിതമായ മദ്യപാനം സാധാരണയായി ഈ രാസവസ്തുവിനെ ഇല്ലാതാക്കുന്നു. ഇത് കൂടുതല്‍ പിരിമുറുക്കത്തിനും പരിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ക്കും കാരണമാകുന്നു. ദീര്‍ഘകാല മദ്യപാനം ഉത്കണ്ഠാ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. കൂടാതെ, ഉത്കണ്ഠയെ ചികിത്സിക്കുന്ന ചില മരുന്നുകളുമായി മദ്യം വലിയ രീതിയിൽ പ്രതികരിക്കാനിടയുണ്ട്. അതിനാല്‍, മദ്യപാനത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ഓര്‍മിക്കുക.

Summary

Can Alcohol Help to decrease sadness.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com