

നമുക്ക് ചുറ്റും പലതരം മനുഷ്യരാണ്. ചിലരുമായി ഇടപഴകാൻ വളരെ എളുപ്പമാണ്. മറ്റുചിലരെ കൈകാര്യം ചെയ്യുക അത്ര സുഖകരമായിരിക്കില്ല. അക്കൂട്ടത്തിൽ മുൻവിധിയോടെ കാര്യങ്ങളെ കാണുന്ന ബന്ധുക്കൾ മുതൽ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുന്ന സഹപ്രവർത്തകർ വരെയുണ്ടാകും. അത്തരക്കാരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം സ്വന്തം മനസമാധാനം നഷ്ടമാകാതിരിക്കുക എന്നതാണ്.
മനസു തുറക്കുമ്പോൾ
മുന്നിൽ കിട്ടുന്ന എല്ലാവരോടും മനസുതുറന്ന് സംസാരിക്കാമെന്ന് കരുതരുത്. നമ്മുടെ വിഷമങ്ങളും വികാരങ്ങളും വിലമതിക്കുന്നവരുമായി മാത്രം ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുക. പ്രശ്നങ്ങൾക്ക് മറ്റൊരു വശവും അതിനെ മറ്റൊരു കാഴ്ചപ്പാടിൽ നോക്കിക്കാണുന്നവരും സർവോപരി നിങ്ങളുടെ ഗുണകാംക്ഷിയുമാണെങ്കിൽ മാത്രം മനസ്സു തുറക്കാം.
മാനസികമായി തയ്യാറെടുക്കാം
ഭൂരിഭാഗം വ്യക്തികളുടെയും പ്രതികരണം നമുക്ക് മുൻകൂട്ടി മനസിലാക്കാൻ സാധിക്കും. അതിന് അനുസരിച്ച് മനസ്സ് ഉറപ്പിച്ചുനിർത്തിയാൽ, പെട്ടെന്നുണ്ടാകുന്ന ക്ഷോഭവും വിചാരിക്കാത്ത പ്രതികരണവും ഒഴിവാക്കാൻ സാധിക്കും.
ഒഴിഞ്ഞു മാറേണ്ടിടത്ത്
ആളുകളുടെ ക്ഷോഭങ്ങൾക്കും ബഹളങ്ങൾക്കും അതുപോലെ പ്രതികരിക്കുമ്പോഴാണ് അവർക്ക് നിങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്നത്. അതുകൊണ്ട്, ഇത്തരം സാഹചര്യങ്ങളിൽ ശാന്തമായി നിൽക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുക.
ചിന്തിച്ചശേഷം മറുപടി പറയാം
പെട്ടെന്നുള്ളതും വികാരഭരിതവുമായ പ്രതികരണങ്ങൾ അപക്വമായ നീക്കമാണ്. പ്രതികരിക്കുന്നതിന് മുൻപ് ചിന്തിക്കുന്നത് കാര്യങ്ങൾ കൂടുതൽ വ്യക്തമാകാനും അപകടങ്ങളില്ലാതെ കൈകാര്യം ചെയ്യാനും സഹായിക്കും.
കാര്യങ്ങൾ വ്യക്തമാക്കുക
ബുദ്ധിമുട്ടേറിയവരുമായി സംസാരിക്കുമ്പോൾ കാര്യത്തിൽ മാത്രം ഊന്നുക. അതും സ്ഥിരതയോടെ വേണം അവതരിപ്പിക്കാൻ. പഴയ വാഗ്വാദം ഓർമിപ്പിക്കാനൊന്നും നിൽക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates