പനിക്കാലമാണ്, കാപ്പികുടി കുറയ്ക്കാം, കാരണം...

രോ​ഗാവസ്ഥയിൽ വിശ്രമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നുവോ അത്രയും നല്ലത്‌.
Black Coffee
Black CoffeeMeta AI Image
Updated on
1 min read

കാലാവസ്ഥ മാറി തുടങ്ങിയതോടെ പനി ബാധിതരുടെ എണ്ണവും കൂടി. ഈ സമയം ചൂടു കട്ടൻകാപ്പി കുടിക്കാൻ തോന്നുക സ്വാഭാവികമാണ്. എന്നാൽ പനിയും ജലദേഷവും ഉള്ളപ്പോൾ കാപ്പി അമിതമായി കുടിക്കുന്നത് അത്ര ആരോ​ഗ്യകരമല്ലെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. കാപ്പിയിൽ അടങ്ങിയ കഫീൻ ആണ് വില്ലൻ. കഫീൻ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും.

രോ​ഗാവസ്ഥയിൽ വിശ്രമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നുവോ അത്രയും നല്ലത്‌. കാപ്പിയോ കഫീൻ അടങ്ങിയ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോൾ ഇതിന് നേരെ വിപരീതമാണ് സംഭവിക്കുന്നത്. ഇത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്ന് മാത്രമല്ല നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും.

Black Coffee
ചിക്കനും മീനുമൊക്കെ വറുത്തു കഴിക്കാം, മികച്ച സ്മോക്കിങ് പോയിൻ്റ് ഉള്ള നാല് എണ്ണകൾ

കാപ്പി കുടിച്ച്‌ കഴിഞ്ഞാൽ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതിന്റെ കാരണമിതാണ്‌. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിർജ്ജലീകരണം ശരീരത്തിന്‌ അനുഭവപ്പെടാം. അസുഖ ബാധിതരായിരിക്കുമ്പോൾ ശരീരത്തിൽ ജലാംശം ഉണ്ടാകണം.

Black Coffee
മന്തിയോ ബിരിയാണിയോ, ഏതാണ് കൂടുതൽ ആരോ​ഗ്യകരം

ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ്‌ ഈ സമയത്ത്‌ ആവശ്യം. കാപ്പിക്ക് പകരം ചൂടു വെള്ളം, കഞ്ഞി വെള്ളം എന്നിവ കുടിക്കാം.

Summary

Can drink coffee during fever

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com