

ലിപ്സ്റ്റിക്ക് ആഢംബരമായി കണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞു. ദിവസവും ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവരാണ് മിക്ക സ്ത്രീകളും, എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ലിപ്സ്റ്റിക്ക് നിങ്ങളുടെ സുന്ദരമായ ചുണ്ടുകളുടെ പ്രകൃതിദത്ത നിറം കവരാനും ഹൈപ്പർപിഗ്മെന്റേഷന് കാരണമാവുകയും ചെയ്യാം.
എന്താണ് ലിപ് പിഗ്മെന്റേഷൻ
ചുണ്ടുകളിലെ ചർമത്തിന്റെ നിറം മാറുന്നതോ ഇരുണ്ടതാകുന്നതിനെയോ ആണ് ലിപ് പിഗ്മെന്റേഷൻ എന്ന് വിശേഷിപ്പിക്കുന്നത്. ഇത് തീവ്രത അനുസരിച്ച് കടും നീലയോ ചാരനിറമോ ആയ പാടുകൾ പോലെ കാണപ്പെടുകയും മൊത്തത്തിൽ ചുണ്ടിന്റെ നിറത്തിൽ മങ്ങൽ ഉണ്ടാക്കുകയും ചെയ്യാം. ഇത് ആത്മവിശ്വാസത്തെ സാരമായി ബാധിക്കാനും ഇടയാകും.
ചുണ്ടിലെ പിഗ്മെന്റേഷൻ സ്വാഭാവികമാണോ?
പിഗ്മെന്റേഷൻ സ്വാഭാവികമാണെങ്കിലും, സ്വാഭാവിക പിഗ്മെന്റേഷനും അല്ലാതുള്ള പിഗ്മെന്റേഷനും തമ്മിൽ വ്യത്യാസമുണ്ട്. ജനിതകം, വാർദ്ധക്യം മുതൽ ജീവിതശൈലി ശീലങ്ങൾ വരെയുള്ള കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. ജനിതകമോ വാർദ്ധക്യമോ കാരണം ചുണ്ടിന് ഒരു പരിധിവരെ കറുപ്പ് നിറം സ്വാഭാവികമായി സംഭവിക്കാം. ചുണ്ടിലെ പിഗ്മെന്റേഷന്റെ പ്രാഥമിക കാരണം ചുണ്ടിലെ കലകളിലെ മെലാനിൻ ഉത്പാദനം വർധിക്കുന്നതാണ്. ജനിതകം, ഹോർമോൺ മാറ്റങ്ങൾ, അല്ലെങ്കിൽ അമിതമായ സൂര്യപ്രകാശം, പുകവലി തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയാൽ ഇത് സംഭവിക്കാം.
ലിപ്സ്റ്റിക്കും ഹൈപ്പർ പിഗ്മെന്റെഷനും
ദിവസവും ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് ലിപ് പിഗ്മെന്റേഷനുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. നമ്മുടെ പ്രിയപ്പെട്ട ലിപ് സ്റ്റിക്ക് ഷേയ്ഡ് ദിവസവും ചുണ്ടുകളിൽ ഉപയോഗിക്കുന്നത് ദീർഘകാല പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ലിപ്സ്റ്റിക്കിന്റെ സ്ഥിര ഉപയോഗം നിങ്ങളുടെ ചുണ്ടുകളെ കാലക്രമേണ കറുപ്പിക്കും.
നിങ്ങളുടെ ലിപ്സ്റ്റിക്കിൽ അടങ്ങിയ ചില ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്. വിലകുറഞ്ഞ ഫോർമുലേഷനുകളിൽ പലപ്പോഴും ലെഡ്, ക്രോമിയം തുടങ്ങിയ ഘന ലോഹങ്ങൾ അടങ്ങിയിട്ടുണ്ട്, അവ ക്രമേണ നിങ്ങളുടെ ചുണ്ടുകളുടെ കലകളിൽ അടിഞ്ഞുകൂടുന്നു. കൂടാതെ പല ലിപ്സ്റ്റിക്കുകളിലും അടങ്ങിയ സിന്തറ്റിക്, കെമിക്കൽ സംയുക്തങ്ങൾ മെലാനിൻ ഉൽപാദനത്തിന് കാരണമാകും.
ഏറ്റവും വലിയ പ്രശ്നം, പല ജനപ്രിയ ബ്രാൻഡുകളും കഠിനമായ സുഗന്ധദ്രവ്യങ്ങളും സിന്തറ്റിക് ഡൈകളും തങ്ങളുടെ ലിപ്സ്റ്റിക്കിൽ ഉപയോഗിക്കുന്നു എന്നതാണ്. ഇത് അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും. ഇത് വീക്കം, തുടർന്നുള്ള കറുപ്പ് എന്നിവയിലേക്ക് നയിക്കും. ഇവ നിരന്തരം ഉപയോഗിക്കുന്നത് അതിലോലമായ ചുണ്ടുകളുടെ ചർമത്തിൽ മൈക്രോ-ട്രോമ സൃഷ്ടിക്കുന്നു. ഇത് ഒരു പ്രതിരോധ സംവിധാനമായി നിങ്ങളുടെ ശരീരത്തെ അധിക മെലാനിൻ ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. എന്ന് കരുതി ലിപ്സ്റ്റിക്ക് ഉപയോഗം പൂർണമായും ഒഴിവാക്കണമെന്നല്ല.
ലിപ്സ്റ്റിക്ക് ഉപയോഗിക്കുമ്പോൾ 5 കാര്യങ്ങൾ ശ്രദ്ധിക്കണം
അളവിനേക്കാൾ ഗുണനിലവാരത്തിൽ ശ്രദ്ധിക്കുക
മികച്ച ഗുണനിലവാരമുള്ള ബ്രാന്റുകളിൽ നിന്ന് ലിപ്സ്റ്റിക്ക് വാങ്ങാൻ ശ്രമിക്കുക.
ലെഡ് അല്ലെങ്കിൽ അത്തരം വസ്തുക്കൾ ഇല്ലാത്ത ഉൽപ്പന്നമാണെന്ന് ഉറപ്പാക്കുക.
ലേബൽ പരിശോധിക്കുക.
ഏതെങ്കിലും ലിപ്സ്റ്റിക് വാങ്ങുന്നതിനുമുമ്പ്, ലേബൽ പരിശോധിക്കുക. ‘റെഡ് ഡൈ 40,’ ‘യെല്ലോ ലേക്ക് 5,’ അലുമിനിയം സംയുക്തങ്ങൾ ഉള്ളതോ, അല്ലെങ്കിൽ അതിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് വ്യക്തമാക്കാതെ ‘പർഫം’ പട്ടികയിൽ കാണുകയാണെങ്കിൽ, അത് ഒഴിവാക്കുക. കാർണൗബ പോലുള്ള പ്രകൃതിദത്ത വാക്സുകളും വിറ്റാമിൻ ഇ പോലുള്ള ചേരുവകളും നല്ലതാണ്.
ലിപ്സ്റ്റിക്കിന് മുൻപ് ലിപ് ബാം
ലിപ്സ്റ്റിക് പ്രയോഗിക്കുന്നതിന് മുമ്പ് ഒരു ലിപ് പ്രൈമർ അല്ലെങ്കിൽ SPF ഉള്ള ലിപ് ബാം ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ദോഷകരമായ ഘടകങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം തടയുകയും കറപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ശരിയായ ലിപ്സ്റ്റിക് ശുചിത്വം പാലിക്കുക
ലിപ്സ്റ്റിക് ധരിച്ച് ഒരിക്കലും ഉറങ്ങരുത്, കാരണം ദീർഘനേരം ലിപ്സ്റ്റിക് പുരട്ടിയാൽ ചുണ്ടിലെ ചർമം തകരാനും കറ ഉണ്ടാകാനും കാരണമാകും. ഉറങ്ങുന്നതിന് മുമ്പ് ചുണ്ടുകൾ നന്നായി വൃത്തിയാക്കാൻ എപ്പോഴും സൗമ്യമായ, എണ്ണ അടിസ്ഥാനമാക്കിയുള്ള മേക്കപ്പ് റിമൂവർ ഉപയോഗിക്കുക, തുടർന്ന് ലിപ് ബാം ഉപയോഗിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates