ഷാംപൂ വാങ്ങുമ്പോൾ ശ്രദ്ധിക്കണം, കാൻസറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തിയതായി പഠനം

ലോസ് ആഞ്ചലസിലെ കറുത്ത വർ​ഗത്തിൽ പെട്ട സ്ത്രീകളെയും ലാറ്റിന സ്ത്രീകളെയും കേന്ദ്രീകരിച്ചായിരുന്നു പഠനം.
hair wash
ഷാംപൂവിൽ കാൻസറിന് കാരണമാകാവുന്ന രാസവസ്തു കണ്ടെത്തി പ്രതീകാത്മക ചിതം
Updated on
1 min read

ദിവസേന ഉപയോ​ഗിക്കുന്ന ഷാംപൂ, കണ്ടീഷണർ, ലോഷന്‍ ഉൾപ്പെടെയുള്ള സൗന്ദര്യ വർധക വസ്തുക്കളിൽ കാൻസറനിന് കാരണമായ ഫോർമാഡിഹൈഡ് കണ്ടെത്തിയതായി പഠനം. ഗന്ധമുള്ള നിറമില്ലാത്ത ഒരു വാതകമാണ് ഫോർമാഡിഹൈഡ്. ഇത് ഒരു മികച്ച പ്രിസര്‍വേറ്റീവാണ്. അതുകൊണ്ട് സൗന്ദര്യ വർധക വസ്തുകളുടെ ഷെല്‍ഫ് ലൈഫ് വര്‍ധിക്കുന്നതിന് എംബാമിങ് ദ്രാവകമായി ഫോർമാൽഡിഹൈഡ് ഉപയോ​ഗിക്കുന്നുവെന്ന് കാലിഫോണിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു.

ലോസ് ആഞ്ചലസിലെ കറുത്ത വർ​ഗത്തിൽ പെട്ട സ്ത്രീകളെയും ലാറ്റിന സ്ത്രീകളെയും കേന്ദ്രീകരിച്ചായിരുന്നു പഠനം. അവർ ഉപയോ​ഗിക്കുന്ന ഉൽന്നങ്ങളുടെ ചിത്രങ്ങളും ചേരുവകളും പ്രത്യേകം ഒരു ആപ്പിലൂടെ വിലയിരുത്തി. ഇതില്‍ 53 ശതമാനം സ്ത്രീകളും ഉപയോഗിക്കുന്ന സോപ്പ്, ലോഷൻ, ഷാംപൂ, കണ്ടീഷണർ, സ്കിൻ ലൈറ്റനർ, ഐലൈനർ, ഐലാഷ് ഗ്ലൂ തുടങ്ങിയവയില്‍ ഫോർമാൽഡിഹൈഡ്, ഫോർമാൽഡിഹൈഡ് പുറത്തുവിടുന്ന പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ടെന്ന് എന്‍വയേണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടോക്‌സികോളജി ലെറ്റഴേസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

പഠനം കറുത്ത വര്‍ഗത്തില്‍പെട്ട സ്ത്രീകളെ കേന്ദ്രീകരിച്ച്

വെളുത്ത സ്ത്രീകളെ അപേക്ഷിച്ച് കറുത്ത വര്‍ഗത്തില്‍ പെട്ട സ്ത്രീകള്‍ മുടി സ്ട്രേറ്റ് ചെയ്യുന്നതിനു ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളിലും നഖത്തില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളിലും ഫോർമാൽഡിഹൈഡ് അടങ്ങിയതായി മു‍ന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. അതിനാലാണ് 2021-ല്‍ ആരംഭിച്ച പഠനം കറുത്ത വര്‍ഗത്തില്‍ പെട്ട സ്ത്രീകളിലും ലാറ്റിന സ്ത്രീകളിലും കേന്ദ്രീകരിച്ചു നടത്തിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഫോർമാൽഡിഹൈഡ് പുറത്തുവിടുന്ന ഏജന്റുകൾ അടങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്ന കെമിക്കൽ ഹെയർ സ്ട്രെയ്റ്റനറുകൾ ആഫ്രോ-അമേരിക്കൻ സ്ത്രീകൾ പതിവായി ഉപയോഗിക്കുന്നത് വെളുത്ത സ്ത്രീകളെ അപേക്ഷിച്ച് സ്തന, ഗർഭാശയ, അണ്ഡാശയ അർബുദങ്ങൾ കറുത്ത വര്‍ഗത്തില്‍പെട്ട സ്ത്രീകളില്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് വാദം. അതേസമയം, ഫെഡറൽ ഏജൻസി ഫോർമാൽഡിഹൈഡിനെ മനുഷ്യർക്ക് അർബുദമുണ്ടാക്കുന്ന ഒന്നായി തരംതിരിച്ചിട്ടുണ്ട്.

എന്നാല്‍ ഹെയർ റിലാക്സറുകളിൽ മാത്രമല്ല, സ്ത്രീകൾ ശരീരത്തിൽ പ്രയോഗിക്കുന്ന സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും ഫോർമാൽഡിഹൈഡ് അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം തെളിയിക്കുന്നു. ഒരു സ്ത്രീ ദിവസം ശരാശരി 17 ഉല്‍പ്പന്നങ്ങള്‍ വരെ ഉപയോഗിക്കാറുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ സമ്മർദങ്ങൾ പലപ്പോഴും കറുത്ത വർഗക്കാരായ സ്ത്രീകളെ വെളുത്തവരുടെ സൗന്ദര്യ മാനദണ്ഡങ്ങൾക്കനുസൃതമായി രൂപമാറ്റം വരുത്താന്‍ നിര്‍ബന്ധിതരാക്കുന്നു. ഇത് അവരെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ഫോർമാൽഡിഹൈഡുമായി സമ്പര്‍ക്കപ്പെടുന്നത് ചര്‍മത്തില്‍ ചൊറിച്ചില്‍ തിണർപ്പ് എന്നിവ ഉണ്ടാക്കാം. കൂടാതെ വാതക രൂപത്തിലുള്ള ഇവ ശ്വസിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകുന്നു. എന്നാല്‍ ഇവ അടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ പലപ്പോഴും ഫോർമാൽഡിഹൈഡ് എന്ന് രേഖപ്പെടുത്തേണ്ടതില്ല. പകരം 1,3-ഡൈമെത്തിലോൾ-5,5-ഡൈമെത്തിലൈഡന്റോയിൻ എന്നിങ്ങനെ രാസനാമങ്ങളിലാണ് രേഖപ്പെടുത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com