

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാതെയല്ല ആളുകള്‍ പുകവലിക്കുന്നത്. പുകവലി ആസക്തി ഉണ്ടാക്കുന്നതിനാല്‍ അത് അത്ര പെട്ടെന്ന് ഉപേക്ഷിക്കുക അസാധ്യമാണെന്നാണ് പലരുടെയും വാദം. എന്നാല്‍ അസാധ്യമായതിനെ സാധ്യമാക്കാന്‍ പണം കൊണ്ട് സാധിക്കുമെന്നാണ് കോക്രെയ്ന്‍ റിവ്യൂവില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നത്.
സാമ്പത്തിക പ്രോത്സാഹനങ്ങള്‍ അല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ തലച്ചോറിലെ മനഃശാസ്ത്രപരമായ പ്രതിഫല സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് ധാരാളം പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഇത്തരം പ്രോത്സാഹനങ്ങള്‍ മനുഷ്യ മനസുകളില്‍ ഒരുതരം റിവാര്‍ഡ് പോലെ ഇടപെടുകയും തലച്ചോറിലെ റിവാര്‍ഡ് സിസ്റ്റത്തെ ട്രിഗര്‍ ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ ആളുകളെ സുഖപ്പെടുത്തുകയും ആസക്തി കുറയ്ക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്.
യുഎഇ, ഓക്സ്ഫോർഡ് സർവകലാശാല, എഡിൻബർഗ് സർവകലാശാല, മസാച്യുസെറ്റ്സ് ആംഹെർസ്റ്റ് സർവകലാശാല എന്നിവടങ്ങളിലെ ഗവേഷകര്‍ സഹകരിച്ചാണ് പഠനം നടത്തിയത്. പണമായോ, നിക്ഷേപമായോ ഉള്ള സാമ്പത്തിക പ്രോത്സാഹനങ്ങള്‍ പുകവലി ഉപേക്ഷിക്കാന്‍ ആളുകളെ സഹായിക്കും. ഈ മാര്‍ഗം ഗര്‍ഭിണികളിലാണ് ഏറ്റവും ഫലപ്രദമായി പ്രതിഫലിച്ചതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രോത്സാഹനം ലഭിക്കുന്ന ഗര്‍ഭിണികള്‍ പുകവലി ഉപേക്ഷിക്കാനുള്ള സാധ്യത മറ്റുള്ളവരെ സംബന്ധിച്ച് ഇരട്ടിയാണെന്നും ഗവേഷകര്‍ പറയുന്നു. കൂടാതെ പ്രസവശേഷം സ്ത്രീകള്‍ വീണ്ടും പുകവലിയിലേക്ക് തിരിയുന്നത് സാമ്പത്തിക പ്രോത്സാഹനങ്ങള്‍ തടയുന്നുവെന്നും ഇത് ദീര്‍ഘകാല സ്വഭാവത്തിലെ മാറ്റത്തെ കാണിക്കുന്നുവെന്നും പഠനത്തില്‍ വ്യക്തമാക്കി.
വ്യത്യസ്ത പ്രതിഫല പദ്ധതികള്‍ പരീക്ഷിക്കുന്നതിന് ഗവേഷകർ 48 പഠനങ്ങളിലായി 21,900-ലധികം ആളുകളെ പരിഗണിച്ചു. ഇതില്‍ സാമ്പത്തിക പ്രോത്സാഹനങ്ങൾ ലഭിച്ച ഓരോ 100 പേരില്‍ പത്ത് പേര്‍ വീതം ആറ് മാസമോ അതിൽ കൂടുതലോ കാലയളവിൽ പുകവലി ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. കൂടാതെ ക്യാഷ് റിവാർഡ് ലഭിച്ച ഓരോ 100 ഗർഭിണികളിലും 13 പേർ ആറ് മാസമോ അതിൽ കൂടുതലോ കാലയളവില്‍ പുകവലി ഉപേക്ഷിക്കാൻ സാധ്യതയുണ്ടെും റിപ്പോർട്ട് പറയുന്നു. സാമ്പത്തിക പ്രോത്സാഹനങ്ങള്‍ നിര്‍ത്തിയിട്ടും ആളുകള്‍ പുകവലി ഉപേക്ഷിക്കുന്നത് തുടര്‍ന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates