

സ്കിൻ കെയർ ട്രെൻഡുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ചാർക്കോൾ മാസ്ക്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ട്രെൻഡിന്റെ ഭാഗമായി. ദ്രാവക രൂപത്തിലുള്ള മാസ്ക് ആദ്യം മുഖത്ത് പുരട്ടി, അവ ഉറങ്ങി കഴിയുമ്പോൾ പീൽ ചെയ്തെടുക്കുന്നതാണ് രീതി.
ഇതിലൂടെ ചർമത്തിന് പുറമെ ഉള്ള മൃതകോശങ്ങളും ബ്ലാക്ക്ഹെഡുകളും എണ്ണയുമെല്ലാം നീക്കം ചെയ്യാൻ സഹായിക്കും. ഉടനടി റിസൾട്ട് തരുന്നതു കൊണ്ട്തന്നെ ജെൻ സിക്കിടെ ചാർക്കോൾ മാസ്ക് വലിയ ട്രെൻഡ് ആയിരുന്നു. എന്നാൽ ചാർക്കോൾ മാസ്ക്കിന് ചില ദോഷവശങ്ങളുമുണ്ടെന്ന് വിശദീകരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ആയ ഡോ. പൂജ റെഡ്ഡി.
നല്ലതെന്ന് വിശ്വസിച്ച് മുഖത്ത് പ്രയോഗിക്കുന്ന പല ഉൽപ്പന്നങ്ങളും നിങ്ങളുടെ ചർമത്തിന് ദോഷമാണെന്ന് ഡോക്ടർ പറയുന്നു. ചാർക്കോൾ മാസ്ക് പോലുള്ള കട്ടികൂടിയ മാസ്ക്കുകൾ പീൽ ചെയ്തെടുക്കുമ്പോൾ ബ്ലാക്ക്ഹെഡ്സ് മാത്രമല്ല, ബാക്ടീരിയയെ പ്രതിരോധിക്കുകയും ഈർപ്പം നിലനിർത്തുകളും ചെയ്യുന്ന ചർമത്തിന്റെ എപ്പിഡെർമസിലെ ഏറ്റവും പുറം പാളികൂടിയാണ് നീക്കം ചെയ്യപ്പെടുന്നത്.
മുഖത്തെ സംരക്ഷിക്കുന്ന പ്രകൃതിദത്ത ഓയിൽ അടങ്ങിയിരിക്കുന്ന പാളിയാണിത്. ഇത് ദീർഘകാലം ഉപയോഗിക്കുന്നത് മുഖത്തെ ചർമത്തിന്റെ ഘടനയും ആരോഗ്യവും മാറാം. ഇത് ചർമപ്രശ്നങ്ങൾക്ക് കാരണമാകാം. ഇത്തരം വൈറൽ ഉൽപന്നങ്ങളുടെ പിന്നാലെ പോകുന്നത് ഭാവിയിൽ ചർമത്തിന് ഗുരുതരപ്രശ്നങ്ങൾ ഉണ്ടാക്കാം. സാലിസിലിക്ക്, ഗ്ലൈക്കോളിക്ക്, ലാക്ടിക്ക് ആസിഡ് എന്നിവ ഓയില്‍ കെയറിനായി ഉപയോഗിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates