ചിയ വിത്തുകളോ ഫ്ലാക്സ് വിത്തുകളോ; ഹൃദയാരോ​ഗ്യത്തിന് മികച്ചത് ഏത്?

ചിയ വിത്തുകള്‍ ദഹനം സുഗമമാക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോളിന്‍റെ അളവു കുറയ്ക്കാന്‍ സഹായിക്കും.
chia and flax seeds
chia and flax seedsPexels
Updated on
1 min read

ടുത്തകാലത്തായി നമ്മുടെ ഡയറ്റില്‍ കയറിക്കൂടിയ രണ്ട് ഐറ്റംസ് ആണ് ചിയ വിത്തുകളും ഫ്ലാക്സ് വിത്തുകളും. രണ്ടിനും ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. വര്‍ധിച്ചുവരുന്ന ഹൃദ്രോഗ സാധ്യതകളെ ചെറുക്കാന്‍ ഈ കുഞ്ഞന്മാര്‍ക്ക് സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വിത്തുകള്‍ ദിവസവും കഴിക്കുന്നത് ശീലമാക്കിയാല്‍ പലതുണ്ട് ഗുണം.

ഹൃദയാരോഗ്യത്തിന് മികച്ചത് ഏത്

ചിയ വിത്തുകളാണോ ഫ്ലാക്സ് വിത്തുകളാണോ ഹൃദയാരോഗ്യത്തിന് മികച്ചതെന്ന തരത്തില്‍ വാദങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവ രണ്ടും ഹൃദയാരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ സംരക്ഷണമം നല്‍കുന്നത് രണ്ട് രീതിയിലാണെന്ന് മാത്രം.

ചിയ വിത്തുകള്‍

കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ തനി ഭീമനാണ് ചിയ വിത്തുകള്‍. ഇതില്‍ നാരുകള്‍, ഓമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോളിന്‍റെ അളവു കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുള്ളതിനാൽ പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് ഒരു ദിവസം മുഴുവൻ ഊർജസ്വലമായിരിക്കാനും സഹായിക്കും.

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒമേഗ 3 ഫാറ്റി ആസിഡുകൾ ചിയ സീഡുകളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുമൊക്കെ ഇത് സഹായകരമാണ്. കാൽസ്യവും ഫോസ്ഫറസും അടങ്ങിയിരിക്കുന്നത് കൊണ്ടു എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തും.

ഫ്ലാക്സ് വിത്തുകള്‍

ചിയ വിത്തുകളിൽ എന്ന പോലെ തന്നെ ഫ്ലാക്‌സ് സീഡുകളിലും വലിയ അളവിൽ നാരുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്ന് വ്യത്യസ്തമായി ലയിക്കാത്ത നാരുകളാണ് ഫ്ലാക്സ് വിത്തുകളില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. ഇത് പെട്ടെന്ന് ദഹിക്കില്ല, മലബന്ധം പോലുള്ള അവസ്ഥ പരിഹരിക്കാന്‍ ഇത് സഹായിക്കും. കൊളസ്ട്രോളിനെ എന്നപോലെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഫ്‌ളാക്‌സ് സീഡുകൾ സഹായകരമാണ്. ധാരാളം പ്രോട്ടീനും ഇതിലുണ്ട്.

ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിനെ തടയുന്നതു പോലെ തന്നെ വിശപ്പിനെ നിയന്ത്രിക്കുന്നതിനും കഴിയും. ഫ്ലാക്സ് വിത്തുകളില്‍ അടങ്ങിയ മറ്റൊരു പ്രധാന ഘടകം, ലിഗ്നാൻ ആണ്. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വീക്കം കുറയ്ക്കാൻ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഈ സസ്യ സംയുക്തത്തിന് കഴിയും.

Summary

Chia seeds or Flax seeds, which one is better for heart health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com