

ശരീരഭാരം കുറയ്ക്കാന്‍ വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഡയറ്റ് പിന്തുടരേണ്ടത് പ്രധാനമാണ്. വേയ്റ്റ് ലോസ് ഡയറ്റ് ഏതാണെങ്കിലും പൊതുവായി കാണപ്പെടുന്ന രണ്ട് പ്രധാന കാര്യങ്ങളാണ് ചിയ സീഡ് വാട്ടറും ജീരക വെള്ളവും. ഇവ രണ്ടും ദഹനത്തിനും മെറ്റബോളിസം വര്‍ധിപ്പിക്കാനും മികച്ചതാണെന്നതാണ് കാര്യം.
ജീരകവെള്ളം പണ്ടു മുതല്‍ നമ്മുടെ ദിനചര്യയുടെ ഭാഗമായിരുന്നെങ്കിലും ചിയ വിത്തുകള്‍ അടുത്തകാലത്ത് നമ്മുടെ ഡയറ്റില്‍ കയറിക്കൂടിയതാണ്. ഒന്ന് മറ്റൊന്നിന് പകരമാകില്ല, എന്നാല്‍ പിന്നെ ഇവ രണ്ടില്‍ ഏതാണ് ശരീരഭാരം കുറയ്ക്കാന്‍ കൂടുതല്‍ ഫലപ്രദമെന്ന് ചോദിച്ചാല്‍ നിങ്ങളുടെ മുന്‍ഗണനകളെ ആശ്രയിച്ചിരിക്കും. ചിയ വിത്തുകളും ജീരകവും രണ്ടു തരത്തിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുക എന്ന് ആദ്യം മനസിലാക്കണം.
ആന്റിഓക്‌സിഡന്റുകളും ഇരുമ്പിന്റെ അംശവും ധാരാളം അടങ്ങിയതാണ് ജീരകം. ഇത് ദഹനത്തെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല, കലോറിയും കുറവാണ്. ബ്ലോട്ടിങ് പോലുള്ള അവസ്ഥ ഒഴിവാക്കാനും ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് നല്ലത്.
ഒമേഗ-3 ഫാറ്റി ആസിഡുകളും നാരുകളും പ്രോട്ടീനും കാല്‍സ്യവും മഗ്നീഷ്യവുമൊക്കെ അടങ്ങിയ പോഷകസമ്പന്നമായതാണ് ചിയ വിത്തുകള്‍. ഇത് കൂടുതല്‍ നേരം വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. പേശി വളര്‍ച്ചയ്ക്ക് ചിയ വിത്തുകള്‍ ആണ് ഗുണകരം.
നിങ്ങളുടെ മുന്‍ഗണന മനസിലാക്കി അതിന് അനുസരിച്ച് ഇവയില്‍ ഒന്ന് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ചിയ വിത്തുകള്‍ വെള്ളത്തില്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും കുതിര്‍ത്ത ശേഷം കളിക്കുന്നതാണ് നല്ലത്. ജീരകം വെള്ളത്തില്‍ തിളപ്പിച്ച് കുടിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates