

എത്ര ക്ഷീണമാണെങ്കിലും ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചാൽ ഉടനടി ഉഷാറാക്കും. ഇതെന്ത് മാജിക് ആണെന്ന് ചിന്തിച്ചിട്ടുണ്ടോ? കഫീന്‍ അടങ്ങിയ ഇത്തരം പാനീയങ്ങളെ നൂട്രോപിക്‌സ് അഥവാ സ്മാർട്ട് ഡ്രഗ് എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കാനുള്ള കഴിവു ഉണ്ട്. കൂടാതെ നാഡീകോശങ്ങളുടെ ആരോഗ്യം നിലനിർത്താനും ഊർജ്ജ ഉൽപ്പാദനം കൂട്ടുന്നതിനും ഇവ സഹായിക്കുന്നു.
ഗ്രീക്ക് വാക്കുകളായ നൂസ് (ആലോചന) ട്രോപീന്‍ ( വഴികാട്ടി) എന്ന് അര്‍ത്ഥം വരുന്ന വാക്കുകളില്‍ നിന്നാണ് നൂട്രോപിക്‌സ് എന്ന വാക്ക് ഉണ്ടായത്. 1970 കളിൽ റൊമാനിയന്‍ സൈക്കോളജിസ്റ്റും കെമിസ്റ്റുമായ കോര്‍ണിലിയസ് ഇ ഗിര്‍ജിയയാണ് നൂട്രോപിക്‌സ് എന്ന വാക്ക് ആദ്യം ഉപയോഗിക്കുന്നത്.
പണ്ട് കാലം മുതൽ ഉന്മേഷം നൽകുന്ന ഇത്തരം നൂട്രോപിക്‌സ് ആളുകൾ ഉപയോഗിച്ചിരുന്നു. അതിൽ ഒന്ന് മാത്രമാണ് കഫീൻ അടങ്ങിയ കാപ്പിയും ചായയും. ചില നൂട്രോപിക്സുകൾക്ക് ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്.
കഫീൻ അടങ്ങിയ പാനീയങ്ങൾ
കഫീൻ വളരെ പെട്ടെന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും എല്ലാ കോശങ്ങളിലേക്കും വിതരണം ചെയ്യുകയും ചെയ്യുന്നു. തലച്ചോറിലെ നാഡികളെ സ്വാധീനിക്കുകയും പെട്ടെന്ന് ഊർജ്ജം തോന്നുകയും ചെയ്യുന്നു. ഒരു ദിവസം 400 മില്ലിഗ്രാം വരെ കഫീൻ കഴിക്കാം എന്നതാണ് സാധാരണ അളവ് (മൂന്ന് എസ്‌പ്രെസോകൾക്ക് തുല്യം). ഇതിൽ കൂടിയാൽ കഫീൻ അപകടകാരിയാണ്. അമിത ഉത്കണ്ഠ, പരിഭ്രാന്തി, ഉറക്കമില്ലായ്മ, കുടൽ അസ്വസ്ഥതകൾ എന്നിവയ്‌ക്ക് കാരണമാകും.
അശ്വഗന്ധ
അശ്വഗന്ധ ഒരു സ്മാർട്ട് ഡ്രഗ് ആണ്. ഇവയ്‌ക്ക് ഓർമ്മശക്തി മെച്ചപ്പെടുത്താനും മാനസിക ഉത്തേജനമുണ്ടാക്കാനും സഹായിക്കും. കോഗ്നിറ്റീവ് ഫ്ലെക്സിബിലിറ്റി, വിഷ്വൽ മെമ്മറി, തീരുമാനം എടുക്കാനുള്ള കഴിവ് എന്നിവയിൽ പുരോഗതി കണ്ടെത്തി.
ക്രിയേറ്റിൻ
ശരീരം ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതും സ്പോർട്സ് സപ്ലിമെൻ്റായും ഉപയോഗിക്കുന്ന ഒരു ജൈവ സംയുക്തമാണ് ക്രിയേറ്റിൻ. ഇവയ്ക്കും തലച്ചോറിനെ സ്വാധീനിക്കാൻ കഴിയും. എന്നാൽ ശരീരഭാരം കൂടുന്നതും, ദഹനനാളത്തിൻ്റെ അസ്വസ്ഥത എന്നിവ ക്രിയേറ്റിൻ സ്ഥിരമായി കഴിക്കുന്നതു കൊണ്ട് ഉണ്ടാവാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates