മഴക്കാലത്ത് ഭീഷണിയായേക്കാവുന്ന ഒരു രോഗമാണ് ചെങ്കണ്ണ് (കോണ്‍ജങ്ടിവൈറ്റിസ്). കണ്ണിന് ഏറ്റവും പുറമേയുള്ള നേര്‍ത്ത വെളുത്ത ഭാഗമാണ് കണ്‍ജങ്‌ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീര്‍ക്കെട്ടുമാണ് കോണ്‍ജങ്ടിവൈറ്റിസ്. ബാക്ടീരിയ, വൈറസ്, അലര്‍ജി തുടങ്ങിയവയാണ് രോഗകാരണം. കണ്ണ് ദീനം എന്നും ഈ രോഗം അറിയപ്പെടുന്നു.
കണ്ണിന് ചുവപ്പ്, തടിപ്പ്, കണ്ണിൽ നിന്ന് തുടരെ വെള്ളം വരൽ തുടങ്ങിയവയാണ് ചെങ്കണ്ണിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് എളുപ്പത്തിൽ മറ്റൊരാളിലേക്ക് പകരാവുന്ന രോഗമാണ്. എന്നാൽ പലരും സ്വയം ചികിത്സ നടത്തിയാണ് രോഗത്തെ നേരിടുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന അസുഖമാണ് ഇതെന്നാണ് നേത്രരോഗവിദഗ്ധർ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മലിനമായ ജലം കണ്ണുകളുമായി സമ്പര്‍ക്ക പുലര്‍ത്തുമ്പോള്‍ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളും വൈറസും ഉള്‍പ്പെട വിവിധ രോഗകാരികള്‍ ഉണ്ടാകാം. ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസം വരെയും നീണ്ടുനില്‍ക്കാം. ചെങ്കണ്ണ് ബാധിച്ചാല്‍ എത്രയും വേഗം നേത്രരോഗ വിദഗ്ധനെ സമീപിച്ച് ചികിത്സ തേടണം. സ്കൂൾ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ വ്യാപനസാധ്യത കൂടുതലായതിനാൽ കുട്ടികളിൽ കൂടുതൽ കരുതൽ വേണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പടരുന്ന രോഗമായതിനാൽ രോഗബാധിനായ വ്യക്തി ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്.
ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം.
കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ ചെയ്യരുത്.
ഇടയ്ക്കിടെ കണ്ണുകൾ തിരുമ്മുന്ന ശീലം ഒഴിലാക്കുക
രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം.
രോഗി ഉപയോഗിക്കുന്ന സാധനങ്ങൾ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates