ചുരുണ്ട മുടിയാണോ? മുടി വരണ്ടുപോകാതെ പരിപാലിക്കാൻ 9 മാർ​ഗങ്ങൾ

ചുരുണ്ട മുടിയുടെ പരിപാലനം ഈസി ആക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
Curly Hair care routine
Curly Hair care routinePinterest
Updated on
2 min read

മുൻപത്തെ പോലെയല്ല, ഇന്ന് ചുരുണ്ട മുടി ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. മുടി കൃത്രിമമായി ചുരുളിപ്പിക്കാനും ഇപ്പോൾ സൗകര്യമുണ്ട്. എന്നാൽ കാണുന്ന അത്ര സിംപിൾ അല്ല ചുരുണ്ട മുടി പരിപാലനം. ചുരുണ്ട മുടി തന്നെ പലതരമുണ്ട്. അതിൽ തന്നെ അൽപ്പം വരണ്ട പ്രകൃതമാണെങ്കിൽ ഒതുക്കി വെയ്ക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്.

ചുരുണ്ട മുടിയുടെ പരിപാലനം ഈസി ആക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

അമിതമായി ഷാംപൂ ഉപയോഗിക്കരുത്

ചുരുണ്ട മുടി സ്വാഭാവികമായി വരണ്ട സ്വഭാവമുള്ളതാണ്. ദിവസേന ഷാംപൂ ഉപയോഗിക്കുന്നത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ആഴ്ചയിൽ രണ്ട് തവണ മൈൽഡ് ഷാംപൂ ഉപയോ​ഗിച്ച് തലമുടി കഴുകാം. മുടി കഴുകാൻ ചൂടുവെള്ളം ഒഴിവാക്കുക. ഷാംപൂ സൾഫേറ്റ് ഫ്രീ ആണെന്ന് ഉറപ്പാക്കുകയും വേണം.

കണ്ടീഷണർ നിർബന്ധമാക്കുക

ചുരുണ്ട മുടി അഥവാ കേർളി ഹെയറിൽ ഈർപ്പം നിലനിർത്താൻ കണ്ടീഷണർ വളരെ പ്രധാനമാണ്. ഓരോ തവണ ഷാംപൂ ഉപയോ​ഗിക്കുമ്പോഴും കണ്ടീഷണർ ഉപയോ​ഗിക്കാൻ മറക്കരുത്. മുടിയുടെ അറ്റത്ത് വേണം കൂടുതൽ ശ്രദ്ധ കൊടുക്കാൻ. ആഴ്ചയിൽ ഒരിക്കൽ ഡീപ്പ് കണ്ടീഷനിങ് ചെയ്യാം.

നനഞ്ഞിരിക്കുമ്പോൾ ചീകാം

ചുരുണ്ട മുടി ഉണങ്ങിയ ശേഷം ചീകുന്നത് ഫ്രിസ് ഉണ്ടാകാനും പൊട്ടിപോകാനും കാരണമാകും. നനഞ്ഞ മുടി സാവകാശം ഉടക്ക് കളഞ്ഞ്, കണ്ടീഷണർ പുരട്ടിയ ശേഷം ചീകുന്നത് എളുപ്പമാകും. വീതിയേറിയ പല്ലുകളുള്ള കോമ്പ് ഉപയോ​ഗിക്കുന്നതാണ് മികച്ചത്.

മുടിക്ക് ആവശ്യമായ ഈർപ്പം നൽകുക

കേർളി ഹെയറിന് മോയ്സ്ചറൈസിങ് അത്യാവശ്യമാണ്. ലീവ്-ഇൻ കണ്ടീഷണർ ഉപയോ​ഗിക്കാം. അലോവേറ ജെൽ അല്ലെങ്കിൽ കേൾ ക്രീം ഉപയോ​ഗിക്കാവുന്നതാണ്. മുടി അമിതമായി വരണ്ടു പോയാൽ ഹൈഡ്രേറ്റിങ് സ്പ്രേ ഉപയോ​ഗിക്കാം.

ഹെയർ ഓയിൽ ഉപയോഗിക്കുക

മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും എണ്ണ ഉപയോ​ഗിക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണ, ബദാം ഓയിൽ പോലുള്ളവ ഉപയോ​ഗിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തലയും മുടിയും മസാജ് ചെയ്യുന്നത് നല്ലതാണ്.

മൈക്രോഫൈബർ ടവൽ ഉപയോഗിക്കുക

സാധാരണ ടവലുകൾ മുടിയിലെ ഫ്രിസ് വർധിപ്പിക്കാം. മൈക്രോഫൈബർ ടവൽ അല്ലെങ്കിൽ കോട്ടൺ ടി-ഷർട്ട് ഉപയോഗിച്ച് മുടി ഉണക്കുന്നതാണ് നല്ലത്.

ഹീറ്റ് സ്റ്റൈലിങ് പരമാവധി കുറയ്ക്കുക

ഹെയർ ഡ്രയർ, സ്ട്രെയിറ്റ്നർ തുടങ്ങിയ ഉപകരണങ്ങൾ മുടിക്ക് കേടുവരുത്താം. സാധ്യമെങ്കിൽ സ്വാഭാവികമായി മുടി ഉണങ്ങാൻ അനുവദിക്കുക. ഇല്ലെങ്കി. കുറഞ്ഞ താപനിലയിൽ മാത്രം ഉപയോഗിക്കുക.

രാത്രി മുടി പരിപാലനം

ഉറങ്ങുമ്പോൾ സാറ്റിൻ അല്ലെങ്കിൽ സിൽക്ക് തലയിണക്കവർ ഉപയോഗിക്കുക. മുടി സാവധാനത്തിൽ കെട്ടിവെക്കാം. രാത്രി ലീവ്-ഇൻ സീറം ഉപയോഗിക്കുന്നത് സഹായിക്കും.

Curly Hair care routine
എന്തുകൊണ്ട് സ്ത്രീകളിൽ തടി കൂടുന്നു? ഹോർമോണുകളെ നിയന്ത്രിക്കാം, ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാം

പതിവായി ട്രിം ചെയ്യുക

അറ്റം പൊട്ടിപോകുന്നത് ചുരുണ്ട മുടിയുടെ ഭംഗി കുറയ്ക്കും. എട്ട് മുതൽ 12 ആഴ്ച കൂടുമ്പോൾ മുടി ട്രിം ചെയ്യുക. ഇത് മുടി ഭംഗിയായി ഇരിക്കാൻ സഹായിക്കും.

Curly Hair care routine
കുടുംബവിശേഷം പറഞ്ഞു കൊണ്ടുള്ള ഇൻസ്റ്റ​ഗ്രാം പോസ്റ്റ്, ഹൈലൈറ്റ് ആയത് മുടി; കത്രീന കൈഫിന്റെ നീണ്ട മുടിയിഴകളുടെ രഹസ്യം

മുടിയുടെ ആരോഗ്യത്തിന് ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

  • മുട്ട, മത്സ്യം, പരിപ്പ്, നട്സ് എന്നിവ കഴിക്കുക.

  • ആവശ്യത്തിന് വെള്ളം കുടിക്കുക.

  • പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

Summary

Curly Hair Care Routine; How to Take Care of Curly Hair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com