മറവിയെ ഇനി മറന്നേക്കൂ!നിങ്ങളുടെ ഓർമശക്തി കൂട്ടാൻ ഡാഷ് ഡയറ്റ്

ഉയർന്ന രക്തസമ്മർദത്തെ പ്രതിരോധിക്കുന്നതിനായി പ്രത്യേകം വികസിപ്പിച്ചതാണ് ഡാഷ് ഡയറ്റ്.
DASH Diet
DASH DietMeta AI Image
Updated on
1 min read

യർന്ന രക്തസമ്മർദം നിയന്ത്രിക്കുന്നതിന് വികസിപ്പിച്ച DASH (Dietary Approaches to Stop Hypertension) ഡയറ്റ് മറവിരോഗ സാധ്യതയും കുറയ്ക്കുമെന്ന് പഠനം. ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഓർമശക്തിയെ ബാധിക്കുന്ന തകരാറുകൾ തടയാൻ ഡാഷ് ഡയറ്റ് ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

ലോകത്ത് ഏറെ പ്രചാരമുള്ള ആറ് ഡയറ്റുകളാണ് പഠനവിധേയമാക്കിയത്.

  • ആൾട്ടർനേറ്റ് ഹെൽത്തി ഈറ്റിങ് ഇൻഡക്സ് 2010

  • ഡാഷ് ഡയറ്റ്

  • ദി ഹെൽത്ത് ഫുൾ പ്ലാന്റ് ബേസ്ഡ് ഡയറ്റ് ഇൻഡക്സ്

  • പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് ഇൻഡക്സ്

  • റിവേഴ്സ്ഡ് എംപിരിക്കൽ ഡയറ്ററി

  • ഇൻഡീസസ് ഫോർ ഹൈപ്പർ ഇൻസുലിേനമിയ ആൻഡ് ഇൻഫ്ലമേറ്ററി പാറ്റേൺ

ശരാശരി 44 വയസ്സുള്ള 1,59,000 ആളുകൾ പഠനത്തിൽ പങ്കെടുത്തു. പലതരം ഡയറ്റുകൾ പരീക്ഷിച്ചതിൽ ഡാഷ് ഡയറ്റ് മറവിരോഗ സാധ്യത കുറച്ചതായി കണ്ടെത്തിയതായി ജാമാ ന്യൂമറോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പച്ചക്കറികളും മത്സ്യവും മികച്ച ഫലം നൽകുമ്പോൾ റെഡ്മീറ്റ്, പ്രോസസ്സ് ചെയ്ത ഇറച്ചി, ഉരുളക്കിഴങ്ങ് വറുത്തത്, മധുര പാനീയങ്ങൾ ഇവ ദോഷഫലങ്ങളുണ്ടാക്കും എന്നും പഠനം പറയുന്നു.

എന്താണ് ഡാഷ് ഡയറ്റ്?

ഉയർന്ന രക്തസമ്മർദത്തെ പ്രതിരോധിക്കുന്നതിനായി പ്രത്യേകം വികസിപ്പിച്ചതാണ് ഡാഷ് ഡയറ്റ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഇത് തലച്ചോറിൻ്റെ പ്രവർത്തനവുമായി അടുത്തു നിൽക്കുന്നു. ഉയർന്ന രക്തസമ്മർദം, പ്രമേഹം, പൊണ്ണത്തടി, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയെല്ലാം മറവിരോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇതെല്ലാം നിയന്ത്രിക്കാൻ ഡാഷ് ഡയറ്റ് ഫലപ്രദമാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

DASH Diet
പരീക്ഷാപ്പേടി അകറ്റാൻ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡാഷ് ഡയറ്റിൽ എന്തൊക്കെ കഴിക്കണം

  • ധാരാളം പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കുക.

  • ബ്രൗൺ റൈസ്, ഓട്സ്.

  • കൊഴുപ്പില്ലാത്തതോ കൊഴുപ്പ് കുറഞ്ഞതോ ആയ പാൽ ഉത്പ്പന്നങ്ങൾ.

  • കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ: മീൻ, ചിക്കൻ, പയർ വർഗങ്ങൾ

  • വിത്തുകൾ

  • ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ എണ്ണകൾ.

DASH Diet
ഓറഞ്ച് ജ്യൂസും നാരങ്ങാവെള്ളവും ഒഴിവാക്കാം, നോമ്പുതുറയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

ഡാഷ് ഡയറ്റിൽ ഒഴിവാക്കേണ്ടത്

  • ഉപ്പ് ചേർത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ.

  • മധുരമുള്ള പാനീയങ്ങളും മധുരപലഹാരങ്ങളും.

  • ധാരാളം കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ.

  • വറുത്ത ഭക്ഷണങ്ങൾ.

  • അമിതമായ മദ്യപാനവും രക്തസമ്മർദ്ദം വർധിപ്പിക്കും.

Summary

Dash Diet may reduse risk of memory loss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com