ഡിമെന്‍ഷ്യ തുടങ്ങുന്നത് കാലില്‍ നിന്ന്! നടത്തം മാറിയാൽ ശ്രദ്ധിക്കണം

തലച്ചോറിന്റെ ഫ്രണ്ടൽ ലോബ് ആണ് ചലനം ആസൂത്രണം ചെയ്യുന്നത്.
old woman sitting
Dementia in Old Peoplepexels
Updated on
1 min read

കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാം, എന്നാല്‍ തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങൾ നിങ്ങളുടെ നടത്തത്തിൽ പ്രതിഫലിക്കാം. ഓർമക്കുറവു പോലുള്ള ലക്ഷണങ്ങൾ പ്രകടമാകുമ്പോഴാണ് ഡിമെൻഷ്യ പോലുള്ള രോ​ഗാവസ്ഥകളുടെ രോ​ഗനിർണയം നടത്തുക. എന്നാൽ അതിനും മുൻപ് നിങ്ങളുടെ കാലുകൾ ആ സൂചന നൽകുമെന്ന ന്യൂഡല്‍ഹി ഏംയിസ് ആശുപത്രി, ന്യൂറോസര്‍ജന്‍, ഡോ. അരുണ്‍ എല്‍ നായക് പറയുന്നു.

നടത്തത്തിന്റെ വേ​ഗത കുറഞ്ഞ പ്രായമായവരുടെ തലച്ചോറിന്റെ അളവു കുറവാണെന്നും വൈജ്ഞാനിക തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കാനുള്ള സാധ്യത കൂടുതലാണെന്നും 2022-ൽ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. നടത്തം എന്നാൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുക മാത്രമല്ല, ഓരോ ചുവടുകളിലും തലച്ചോർ നിങ്ങളുടെ കാലുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു.

തലച്ചോറിന്റെ ഫ്രണ്ടൽ ലോബ് ആണ് ചലനം ആസൂത്രണം ചെയ്യുന്നത്. സെറിബെല്ലം സന്തുലിതമായി നിലനിർത്തുന്നു. സുഷുമ്ന നാഡി സി​ഗ്നലുകൾ വഹിക്കുന്നു. പാദങ്ങൾ തലച്ചോറിലേക്ക് തിരിച്ചും സി​ഗ്നലുകൾ അയക്കുന്നുണ്ട്. അതായത്, ന‌ടത്തം മന്ദ​ഗതിയിലാവുക, അസമമാവുക അല്ലെങ്കിൽ അസ്ഥിരമാവുക തുടങ്ങിയ ലക്ഷണങ്ങൾ തലച്ചോറ് നൽകുന്ന പ്രാരംഭ മുന്നറിയിപ്പാകാം.

രക്തപ്രവാഹം

നടത്തം വെറുതെ കാലുകൾ ചലിപ്പിക്കുക മാത്രമല്ല, ഇത് തലച്ചോറിലേക്ക് പുതിയതും ഓക്സിജൻ സമ്പുഷ്ടവുമായ രക്തം പമ്പ് ചെയ്യുന്നു. കൂടാതെ ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്ത്, തലച്ചോറിനെ ആരോ​ഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. എന്നാൽ കൂടുതൽ നേരം ഇരിക്കുകയും അധികം അനങ്ങാതിരിക്കുകയും ചെയ്യുമ്പോൾ, രക്തയോട്ടം കുറയുന്നു. കാലക്രമേണ, തലച്ചോറ് ചുരുങ്ങാൻ കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് നടത്തം ഹൃദയാരോ​ഗ്യത്തിന് മാത്രമല്ല, തലച്ചോറിനും പ്രധാനമാണ്.

തലച്ചോർ വളരാൻ ബൂസ്റ്റ് ചെയ്യുന്നു

തലച്ചോറിന് വളമായി പ്രവർത്തിക്കുന്ന ഒരു പ്രകൃതിദത്ത രാസവസ്തുവാണ് BDNF (ബ്രെയിൻ-ഡെറിവേറ്റഡ് ന്യൂറോട്രോഫിക് ഫാക്ടർ). സ്ഥിരമായി നടക്കുന്നതിലൂടെ തലച്ചോറിലെ കോശങ്ങൾ വളരാനും നിലനിൽക്കാനും സഹായിക്കുന്ന ബ്രെയിൻ-ഡെറിവേറ്റഡ് ന്യൂറോട്രോഫിക് ഫാക്ടറിന്റെ ഉൽപാദനം വർധിക്കുന്നു. കൂടുതൽ നടക്കുന്തോറും ഓർമശക്തിയും മാനസികാവസ്ഥയും മെച്ചപ്പെടും.

old woman sitting
നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമോ? പ്രമേഹ രോഗികള്‍ക്ക് ഇതെങ്ങനെ ഗുണം ചെയ്യും

ശക്തമായ കാലുകൾ, ശക്തമായ തലച്ചോറ്

ആരോ​ഗ്യമുള്ള തലച്ചോറിന്റെ ലക്ഷണമാണ് കാലുകളിലെ ശക്തമായ പേശികൾ. ദുർബലമായ കാലുകൾ നിങ്ങളുടെ ചലനശേഷിയെയോ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനെയോ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് ഓർമശക്തിയെയും ബാധിക്കാം.

old woman sitting
വെറും നടത്തമല്ല, ഇത് 'ജാപ്പനീസ് നടത്തം'; പ്രായം കുറയും ഹൃദയാരോ​ഗ്യം മെച്ചപ്പെടും

വ്യായാമമെന്ന രീതിയിൽ സമയവും സൗകര്യവും ലഭിച്ചില്ലെങ്കിൽ പോലും നടത്തം ദൈംദിനം ജീവിതത്തിൽ ഉൾപ്പെടുത്താം. സംസാരിക്കുമ്പോൾ നടക്കുക, പിന്നിലേക്ക് എണ്ണുക, അല്ലെങ്കിൽ ഒരു ചെറിയ പസിൽ പരിഹരിക്കുക എന്നിവ നിങ്ങളുടെ തലച്ചോറിനെയും ശരീരത്തെയും ഒരുമിച്ച് പരിശീലിപ്പിക്കുന്നതിന് സഹായിക്കും, കൂടാതെ ഓർമ പ്രശ്നങ്ങൾ വൈകിപ്പിക്കാനും സഹായിച്ചേക്കാം.

Summary

walking speed could be an early indicator of brain health issues like dementia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com