പ്രമേഹരോ​ഗികൾ നിർബന്ധമായും ഡയറ്റിൽ ചേർക്കേണ്ട 9 ഭക്ഷണങ്ങൾ

പ്രമേഹ രോ​ഗികൾ അവരുടെ ദൈംദിന ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്.
Red spinach, Diabetes
Red spinach, DiabetesPexels
Updated on
2 min read

മാറിയ ജീവിതശൈലിയും ഭക്ഷണക്രമവും മൂലം കേരളത്തിൽ പ്രമേഹബാധിതരുടെ എണ്ണം കൂടിവരികയാണ്. അടുത്തിടെ പുറത്തിറങ്ങിയ ദേശീയ കുടുംബാരോ​ഗ്യ സർവേ പ്രകാരം ദേശീയ ശരാശരിയെക്കാൾ മുകളിലാണ് കേരളത്തിലെ ജീവിതശൈലി രോ​ഗബാധിതരുടെ എണ്ണമെന്ന് വ്യക്തമാണ്. മരുന്നിനൊപ്പം ശരിയായ ഭക്ഷണക്രമവും പ്രമേഹ നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ സൂക്ഷിക്കാനും ഹൃദ്രോ​ഗം, വൃക്കരോ​ഗം തുടങ്ങിയ സങ്കീർണതകളുടെ സാധ്യത കുറയ്ക്കാനും ചില ഭക്ഷണങ്ങൾക്ക് സാധിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ പ്രമേഹ രോ​ഗികൾ അവരുടെ ദൈംദിന ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്.

ഇലക്കറികൾ

നമ്മുടെ അടുക്കളത്തോട്ടത്തിൽ സുലഭമായി കിട്ടുന്ന ചീരയിലും മുരിങ്ങയിലയിലുമൊക്കെ ധാരാളം ഭക്ഷ്യനാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ദിവസവും ഇവ മാറിമാറി തോരനും ഒഴിച്ചുകറിയുമൊക്കെയായി ഉപയോ​ഗിക്കാം.

മുഴുധാന്യങ്ങൾ

പോഷകമൂല്യം കുറഞ്ഞ വെള്ള അരി, മൈദ എന്നിവയ്ക്ക് പകരം ബ്രൗൺ റൈസ്, ഓട്സ്, റാ​ഗി, ചോളം എന്നിവ പ്രമേഹ രോ​ഗികൾക്ക് നല്ലതാണ്. ഇതിൽ ഭക്ഷ്യനാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് സഹായിക്കും. കൂടുതൽ നേരം വിശപ്പ് തോന്നാതിരിക്കാനും രക്തത്തിലെ ​ഗ്ലൂക്കോസ് നില സ്ഥിരമായി നിലനിർത്താനും സഹായിക്കും. ചോറ് കഴിക്കുമ്പോൾ അളവിൽ ശ്രദ്ധവേണം.

പയർവർഗങ്ങൾ

ചെറുപയർ, കടല, തുവരപ്പരിപ്പ്, ഉഴുന്ന് പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹരോ​ഗികളുടെ ഡയറ്റിൽ നിർബ​ന്ധമായും ഉണ്ടാവേണ്ടതാണ്. ഇവയ്ക്ക് ​ഗ്ലൈസെമിക് സൂചിക കുറവാണ്. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. ദീർഘനേരം വയറുനിറഞ്ഞ അനുഭവം നൽകുകയും ചെയ്യും.

നട്സും വിത്തുകളും

ബദാം, വാൽനട്ട്, പിസ്ത, ചിയ വിത്ത്, ഫ്ലാക്സ് വിത്തുകൾ എന്നിവ പ്രമേഹരോ​ഗികൾ ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇതിൽ ആരോ​ഗ്യകരമായ കൊഴുപ്പ് അട​ങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. ബദാം, വാൽനട്ട്, ചിയ വിത്തുകൾ എന്നിവ തലേന്ന് വെള്ളത്തിൽ കുതിർത്തു കഴിക്കുന്നതാണ് നല്ലത്.

മീൻ

നമ്മുടെ നാടൻ മത്തി പോലുള്ള മീനുകളിൽ ഒമേ​ഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും മീൻ കഴിക്കുന്നത് നല്ലതാണ്.

തൈര്

തൈര് പ്രമേഹരോ​ഗികൾക്ക് ഒരു സൂപ്പർഫുഡ് ആണ്. ഇത് കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനൊപ്പം പ്രോട്ടീനും നൽകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരതയോടെ നിലനിർത്താൻ സഹായിക്കുന്നു.

പാവയ്ക്ക

പ്രമേഹ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പഠനങ്ങൾ നടന്ന പച്ചക്കറികളിലൊന്നാണ് പാവയ്ക്ക. പാവക്കയിൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

Red spinach, Diabetes
ചെലവു കുറഞ്ഞ 'എനർജി ഡ്രിങ്ക്', ഒരു ​ഗ്ലാസ് കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പോഷക​ഗുണങ്ങൾ

കുറഞ്ഞ പഞ്ചസാരയുള്ള പഴങ്ങൾ

പേരയ്ക്ക, ഓറഞ്ച്, ആപ്പിൾ പോലുള്ള മധുരം കുറഞ്ഞ പഴങ്ങൾ മിതമായ അളവിൽ പ്രമേഹരോ​ഗികൾക്ക് കഴിക്കാം. ഇതിൽ ആന്റിഓക്സിഡന്റുകൾ ധാരാളമാണ്. ഭക്ഷ്യനാരുകളും ധാരാളമ‌ടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ ആ​ഗിരണം മന്ദ​ഗതിയിലാക്കും.

വെള്ളം

ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് പ്രമേഹ നിയന്ത്രണത്തിന് പ്രധാനമാണ്. ദിവസവും രണ്ടോ മൂന്നോ ലിറ്റർ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും. ശരീരത്തിൽ നിന്ന് വിഷാംശം പുറന്തള്ളാനും സഹായിക്കും.

Red spinach, Diabetes
പ്രഷറും ഷു​ഗറും കൂടുതലാണോ? ചോറിന് പകരം പച്ച ചക്കപ്പൊടി വിഭവങ്ങൾ പരീക്ഷിക്കൂ, നല്ലതെന്ന് പഠനം

പ്രമേഹം നിയന്ത്രിക്കുന്നതിൽ മരുന്നുകൾക്കൊപ്പം ശരിയായ ഭക്ഷണക്രമവും അത്യന്താപേക്ഷിതമാണ്. ഇലക്കറികൾ, മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ, നട്സ്, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. അതേസമയം, മധുരവും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുകയും കൃത്യമായ വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരുകയും വേണം.

Summary

Diabetes control tips: foods that should include in your diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com