പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹ സാധ്യത കുറയുമോ?

പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം വരില്ലെന്നത് ഒരു തെറ്റിദ്ധാരണയാണ്.
Diabetes
DiabetesPexel
Updated on
1 min read

കേരളത്തിൽ ഇന്ന് പ്രമേഹരോ​ഗികൾ ഒരു സാധാരണ കാഴ്ചയാണ്. അഞ്ച് പേരിൽ ഒരാളെന്ന കണക്കിലേക്ക് അത് ഉയർന്നിരിക്കുന്നു. പഞ്ചസാര അല്ലെങ്കിൽ മധുരം ആണ് പ്രധാന വില്ലനെന്ന് ഇന്നും ചിന്തിച്ചു കൂട്ടുന്നവരുണ്ട്. എന്നാൽ ശരിയായ അറിവാണ് ഏതൊരു പ്രതിസന്ധിയും മറികടക്കാനുള്ള ഏറ്റവും മികച്ച മരുന്ന്. പ്രമേഹത്തെ കുറിച്ചുള്ള ചില മിഥ്യാധാരണകളും യാഥാർഥ്യവും.

പ്രമേഹം പാരമ്പര്യമായി മാത്രം ഉണ്ടാകുന്നതാണ്?

പ്രമേഹം ഉണ്ടാകാനുള്ള നിരവധി ഘടകങ്ങളിൽ ഒന്ന് മാത്രമാണ് പാരമ്പര്യം. അമിതവണ്ണവും അനാരോ​ഗ്യകരമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ കുറവുമെല്ലാം പ്രമേഹ സാധ്യത വർധിപ്പിക്കുന്നത്. കൃത്യമായ ഇടവേളകളിൽ പ്രമേഹം പരിശോധിക്കുന്നത് അപകട സാധ്യത കുറയ്ക്കും.

മെലിഞ്ഞവർക്ക് പ്രമേഹം ഉണ്ടാകില്ല !

അമിതവണ്ണം പ്രമേഹ സാധ്യത വർധിപ്പിക്കുന്ന ഘടകമാണെങ്കിലും മെലിഞ്ഞവർക്ക് പ്രമേഹം വരില്ലെന്നല്ല. ജനിതകമായ ഘടകങ്ങൾ കാരണം ഇൻസുലിൻ ഉൽപാദനം തടസപ്പെട്ടാൽ അതു പ്രമേഹത്തിലേക്കു നയിക്കാം.

പഞ്ചസാര ഒഴിവാക്കിയതിൽ പ്രമേഹ സാധ്യതയില്ല

പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം വരില്ലെന്നത് ഒരു തെറ്റിദ്ധാരണയാണ്. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന അന്നജം വിഘടിച്ചുണ്ടാവുന്ന ഗ്ലൂക്കോസിനെ ശരീരത്തിന് ആവശ്യമായ രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുക എന്നതാണ് ഇൻസുലിൻ എന്ന ഹോർമോണിന്റെ ജോലി. ഇൻസുലിന്റെ ഉൽപാദനത്തിലോ പ്രവർത്തനത്തിലോ ഉള്ള പ്രശ്നം പ്രമേഹത്തിലേക്കു നയിക്കും. പഞ്ചസാര ഒഴിവാക്കിയതു കൊണ്ടു മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് സാരം.

Diabetes
ഹൃദയാരോഗ്യത്തിന് വില്ലന്‍ കൊഴുപ്പോ പഞ്ചസാരയോ? മധുരത്തില്‍ പൊതിഞ്ഞ ചതിയുടെ കഥ, കുറിപ്പ്

ഇൻസുലിൻ കുത്തിവെപ്പ് ജീവിതകാലം മുഴുവൻ തുടരണം

ഇൻസുലിൻ എന്തിനുവേണ്ടി, എപ്പോൾ തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചാണ് ഇത് തീരുമാനിക്കുക. പ്രമേഹരോഗിയായ ഒരാൾ ഒരു അനുബന്ധ അസുഖത്തിന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുകയോ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയോ ചെയ്യുമ്പോൾ ഗുളികകൾ മാറ്റി ഇൻസുലിൻ ആക്കാറുണ്ട്.

Diabetes
മധുരം കഴിച്ചില്ലെങ്കിലും ഷു​ഗറു കൂടും; ഭക്ഷണം മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്ന 5 ഘടകങ്ങൾ

ഇത്തരം രോഗികൾക്ക് ആ ചികിത്സ പൂർണമായി കഴിഞ്ഞാൽ ഇൻസുലിൻ നിർത്തി ഗുളികകൾ ആക്കാവുന്നതാണ്. എന്നാൽ, ഗുളികകളുടെ പരമാവധി ഡോസ് എത്തിയതിനുശേഷം പ്രമേഹം നിയന്ത്രണത്തിലാകാത്തതു കാരണം ഇൻസുലിൻ തുടങ്ങുന്ന ഒരു രോഗിക്ക് പിന്നീട് ഇൻസുലിൻ തുടരേണ്ടി വരാം.

Summary

Health Tips: Diabetes related myths

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com