ഡയറ്റിന്‍റെ പ്രശ്നമാണെന്ന് കരുതി നിസാരമാക്കി, 40 കാരിയില്‍ ഒടുവില്‍ സ്ഥിരീകരിച്ചത് ആമാശയ കാന്‍സര്‍

കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെയാണ് ഭക്ഷണം തൊണ്ടയിലൂടെ ഇറക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടത്.
factors that led to cancer
ആമാശയ കാന്‍സര്‍ ലക്ഷണങ്ങള്‍
Updated on
2 min read

ക്ഷണം ഇറക്കാനുള്ള പ്രയാസം, പിന്തുടരുന്ന ഡയറ്റിന്‍റെ പാര്‍ശ്വഫലമാണെന്ന് കരുതി നാല്‍പതുകാരിയായ കമീല ചാപ്മാന്‍ ഒരു വര്‍ഷത്തോളം അത് അവഗണിച്ചു. നാല് മക്കളും ഭര്‍ത്താവിനുമൊപ്പം യുകെയിലെ വെസ്റ്റ് സസക്സിലാണ് കമീല താമസിക്കുന്നത്. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നതിനാല്‍ ലോ-കലോറി ഡയറ്റ് ആയിരുന്നു അന്ന് പിന്തുടര്‍ന്നിരുന്നത്. ഇടയ്ക്ക് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിട്ട് തോന്നിയെങ്കിലും കാര്യമാക്കിയെടുത്തില്ല. പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് കമീലയ്ക്ക് ആമാശയ അര്‍ബുദമാണെന്ന് സ്ഥിരീകരിക്കുന്നത്.

അപ്പോഴേക്കും കാന്‍സര്‍ കോശങ്ങള്‍ ശ്വാസകോശ നാളിയിലെക്കും കരളിലെക്കും ലിംഫ് നോഡുകളിലെക്കും പടര്‍ന്നിരുന്നു. ശസ്ക്രിയയ്ക്കോ കീമോ തെറാപ്പിക്കോ സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ പാലിയേറ്റീവ് കീമോതെറാപ്പി ആരംഭിച്ചു.

'കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെയാണ് ഭക്ഷണം തൊണ്ടയിലൂടെ ഇറക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടത്. ആ സമയം കലോറി കുറഞ്ഞ ഡയറ്റായിരുന്നു പിന്തുടര്‍ന്നിരുന്നത്. പ്രധാനമായും ദ്രാവക രൂപത്തിലായിരുന്നു ഭക്ഷണങ്ങള്‍. ആകെ പാന്‍ കേക്ക് മാത്രമാണ് ഖരരൂപത്തില്‍ കഴിച്ചിരുന്നത്. പാന്‍ കേക്ക് കഴിക്കുമ്പോള്‍ തൊണ്ടയില്‍ നിന്നിറങ്ങാല്‍ പലപ്പോഴും വെള്ളം പിന്നാലെ കുടിക്കേണ്ട സാഹചര്യമുണ്ടായി. എന്നാല്‍ ഡയറ്റിന്റെ ഭാഗമായി ദ്രാവകം മാത്രം കഴിക്കുന്നതിനാല്‍ ഭക്ഷണം ചവച്ചിറക്കാനുള്ള മടികാരണമാണിതെന്ന് കരുതി നിസാരമാക്കി. അങ്ങനെ മാസങ്ങള്‍ കടന്നു പോയി. ആമാശയ അര്‍ബുദത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണമായിരുന്നിട്ടും തനിക്കത് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് ദി ഇന്‍റിപെന്‍ഡന്‍റിന് നല്‍കിയ അഭിമുഖത്തില്‍ കമീല പറഞ്ഞു.

ജൂണ്‍ മാസത്തോടെ താടിയെല്ലിന് താഴെയായി ഒരു മുഴ പ്രത്യക്ഷപ്പെട്ടു. പരിശോധനയില്‍ മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിടുന്ന വിവരം അന്ന് ഡോക്ടറിനോട്ട് പങ്കുവെച്ചിരുന്നില്ല. പരിശോധനയില്‍ കാന്‍സറിന്റെതായ യാതൊരു ലക്ഷണങ്ങളും കണ്ടെത്താനായില്ല. അതുകൊണ്ട് തന്നെ മനസമാധാനത്തോട് വീണ്ടും മാസങ്ങള്‍ കടന്നു പോയി.

പോകെ പോകെ ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് കൂടി വന്നു. രാത്രികാലങ്ങള്‍ ഉറക്കം വരെ നഷ്ടമാകാന്‍ തുടങ്ങിയപ്പോള്‍ തന്റെ മനസില്‍ എന്തോ കുഴപ്പമുണ്ടെന്ന ഒരു തോന്നല്‍ ആരംഭിച്ചു. ജനുവരിയില്‍ വീണ്ടും ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. രക്തപരിശോധന നടത്താന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. മൂന്ന് ആഴ്ചകള്‍ക്ക് ശേഷം എന്‍ഡോസ്‌കോപ്പിയും തുടര്‍ന്ന് ബയോപ്‌സിയും നടത്തി. ഫെബ്രുവരി വീണ്ടും സിടി സ്‌കാന്‍ നടത്തി. പിന്നാലെ ആ ദുരന്തവാര്‍ത്തയും എത്തി. ആമാശയ അര്‍ബുദം നാലാം ഘട്ടത്തിലെത്തിയിരുന്നു.

അര്‍ബുദ കോശങ്ങള്‍ പെരുകി അവ കരളിലേക്കും ശ്വാസകോശങ്ങളിലേക്കും ലിംഫ്‌നോഡുകളിലേക്കും ശ്വാസനാളിയുടെ ഇരുഭാഗത്തും പടര്‍ന്നു. അവയെ നീക്കം ചെയ്യാനും ചികിത്സിച്ചു ഭോദമാക്കാനോ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കാന്‍സര്‍ റീസര്‍ച്ച് യുകെയുടെ കണക്കു പ്രകാരം ഓരോ വര്‍ഷവും യുകെയില്‍ ആറായിരത്തോളം ആളുകള്‍ക്കാണ് ആമാശയ അര്‍ബുദം സ്ഥിരീകരിക്കുന്നത്.

ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ശരീരഭാര നഷ്ടം, വയറു വേദന, കുറച്ചു മാത്രം ഭക്ഷണം കഴിച്ചാലും നിറഞ്ഞുവെന്ന തോന്നല്‍, ക്ഷീണം, തളര്‍ച്ച എന്നിവയൊക്കെയാണ് ആമാശയ അര്‍ബുദത്തിന്റെ സാധാരണയായ ലക്ഷണങ്ങള്‍. ആമാശയത്തിലെ കാന്‍സര്‍ ലിംഫ് നോഡുകളിലേക്കും വ്യാപിക്കും. ശരീരത്തിലെ ദ്രാവകങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുകയും അണുബാധയെ ചെറുക്കുകയും ചെയ്യുന്ന ട്യൂബുകളുടെയും ഗ്രന്ഥികളുടെയും ഒരു സംവിധാനമാണിത്. ആമാശയ കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നത് ഫലപ്രദമായ ചികിത്സയിലൂടെ രോഗാവസ്ഥ മറികടക്കാനാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com