കരളിന് സമീപം വീണ്ടും സിസ്റ്റ്, രോ​ഗം തിരിച്ചു വന്നത് മാനസികമായി തളർത്തിയെന്ന് ദീപിക കക്കർ

2025 മേയിലാണ് താൻ സ്റ്റേജ് 2 കരൾ അർബുദത്തിനെതിരെ പോരാടുകയാണെന്ന് ദീപിക വെളിപ്പെടുത്തിയത്.
Deepika Kakkar liver cancer
Deepika Kakkar liver cancerInstagram
Updated on
1 min read

കാൻസറിനെതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന ആളാണ് നടി ദീപിക കക്കർ. കരളിലാണ് ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കരളിന് സമീപം വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് താരം.

കരളിന് സമീപം വളർന്ന 1.3 സെന്റിമീറ്റർ വലിപ്പത്തിലുള്ള സിസ്റ്റ് നീക്കം ചെയ്തുവെന്നും അപ്രതീക്ഷിതമായി വീണ്ടും സിസ്റ്റ് ഉണ്ടായത് തന്നെ മാനസികമായി തളർത്തിയെന്നും ദീപിക പറഞ്ഞു. എന്നാൽ രോ​ഗത്തെ അതിജീവിക്കുന്നതിന് പരമാവധി പോസിറ്റീവായിരിക്കാനാണ് ശ്രമിക്കുന്നത്. തനിക്ക് ഇതിനെ പൂർണമായും മറികടക്കണം, ഇത്ര വേ​ഗം രോ​ഗം തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കൂടുതൽ ടെസ്റ്റുകൾ ചെയ്ത് അവയുടെ ഫലം വന്നതിന് ശേഷം ബാക്കി ചികിത്സയെ കുറിച്ച് തീരുമാനിക്കുമെന്നും ദീപിക തന്റെ യുട്യൂബ് വ്ലോ​ഗിൽ പറഞ്ഞു.

സ്ത്രീകളുടെ ശരീരം സങ്കീർണമാണ്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും രോ​ഗങ്ങളുമൊക്കെയായി ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും കരുത്തരായിയിരിക്കാൻ തങ്ങൾ ശ്രമിക്കാറുണ്ടെന്ന് ദീപിക കൂട്ടിച്ചേർത്തു. 2025 മേയിലാണ് താൻ സ്റ്റേജ് 2 കരൾ അർബുദത്തിനെതിരെ പോരാടുകയാണെന്ന് ദീപിക വെളിപ്പെടുത്തിയത്. അതേവർഷം ജൂണിൽ നടന്ന ശസ്ത്രക്രിയയിലൂടെ അവരുടെ കരളിന്റെ 22 ശതമാനം ഭാഗം നീക്കം ചെയ്തിരുന്നു.

കടുത്ത വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കരളിൽ ട്യൂമറുണ്ടെന്ന് കണ്ടെത്തിയതും പിന്നീട് അർബുദമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തന്റെ കാൻസർ ചികിത്സായാത്രയും കീമോതെറാപ്പി അനുഭവങ്ങളും മാനസികമായ ഉയർച്ച താഴ്ചകളും ദീപിക യൂട്യൂബ് വീഡിയോകളിലൂടെ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Deepika Kakkar liver cancer
കാൻസർ രോ​ഗികളിൽ ശരീരഭാരം കുറയാൻ കാരണമെന്താണ്?

ലിവർ കാൻസർ

കരളിൽ കാണപ്പെടുന്ന സാധാരണവും മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ അഥവാ ലിവർ കാൻസർ-എച്ച്സിസി. ലോകത്ത് സംഭവിക്കുന്ന കാൻസർ മരണങ്ങളിൽ മൂന്നാമതാണ് കരളിലെ കാൻസർ. ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി വൈറസ്, ഹെപ്പറ്റൈറ്റിസ് സി വൈറസ്, അണുബാധകൾ, മദ്യപാനത്താലോ മറ്റേതെങ്കിലും കാരണത്താലോ ഉണ്ടാകുന്ന ലിവർ സിറോസിസ്, സ്റ്റിയോട്ടിക് കരൾ രോഗവുമായി ബന്ധപ്പെട്ട് മെറ്റബോളിസത്തിലുണ്ടാകുന്ന തകരാർ തുടങ്ങിയവ പ്രധാന കാരണങ്ങളാണ്.

Deepika Kakkar liver cancer
'അവൾക്ക് നടക്കാനോ ഓടാനോ കഴിയില്ലായിരുന്നു', മകളുടെ രോ​ഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് വരുൺ ധവാൻ

വയറിന്റെ മുകൾ ഭാഗത്ത് വേദന, വയറിൽ വീക്കം, ഛർദിയും ഓക്കാനവും, മഞ്ഞപ്പിത്തം, വെള്ളനിറത്തിലുള്ള മലം, ഭാരം കുറയൽ തുടങ്ങിയവ പ്രധാനലക്ഷണങ്ങളാണ്. ‌ഹെപ്പറ്റൈറ്റിസ് ബി നിരന്തരം പരിശോധിക്കുക, ലിവർ കാൻസറിലേക്ക് നയിക്കുന്ന രോഗങ്ങളെ കൃത്യസമയത്ത് ചികിത്സിക്കുക, മദ്യപാനം, പുകവലി തുടങ്ങിയവ പരിമിതപ്പെടുത്തുക, കാൻസറിലേക്ക് നയിക്കുന്ന കെമിക്കലുകളുമായുള്ള സമ്പർക്കം കുറയ്ക്കുക, ശരീരഭാരം ആരാേഗ്യകരമായി നിലനിർത്തുക, കൊളസ്ട്രോൾ നിലയും പ്രമേഹവും നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ കരളിലെ കാൻസറിനെ പ്രതിരോധിക്കാനാവും.

Summary

Dipika Kakar Says Recurrence Of Cyst Has Left Her 'Shaken'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com