ചായ ആവര്‍ത്തിച്ചു ചൂടാക്കി കുടിക്കുന്ന ശീലമുണ്ടോ?

വീണ്ടും ചൂടാക്കുന്നത് ചായയ്ക്ക് അസിഡിക്ക് സ്വഭാവം നല്‍കും.
MILK TEA
Milk TeaPinterest
Updated on
1 min read

ചായ വീണ്ടും ചൂടാക്കി കുടിക്കുന്ന ശീലമുണ്ടോ? രാവിലെ ഉണ്ടാക്കുന്ന ചായ ചിലര്‍ വൈകുന്നേരം വരെ ആവർത്തിച്ചു ചൂടാക്കി കുടിക്കാറുണ്ട്. എന്നാൽ ഇത് അത്ര ആരോ​ഗ്യകരമായ ശീലമല്ലെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഒരു തവണ ഉണ്ടാക്കിയ ചായ ഇങ്ങനെ വീണ്ടും വീണ്ടും തിളപ്പിച്ചു കുടിക്കുന്നത് ദഹനക്കേട്, പോഷകക്കുറവ്, ദഹനവ്യവസ്ഥയില്‍ അസ്വസ്ഥ തുടങ്ങിയവയ്ക്ക് കാരണമാകാം.

ചായ വീണ്ടും ചൂടാക്കുന്നത് അതിന്റെ രുചി, മണം, രാസഘടന എന്നിവയിൽ മാറ്റങ്ങൾ വരുത്തും. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ചായ വീണ്ടും ചൂടാക്കുമ്പോള്‍ അതിലെ ടാനിനുകളുടെ സാന്ദ്രത വര്‍ധിക്കുകയും ചായയില്‍ കയ്പ്പ് ചുവയുള്ളതാക്കുകയും ചെയ്യും.

മാത്രമല്ല, വീണ്ടും ചൂടാക്കുന്നത് ചായയ്ക്ക് അസിഡിക്ക് സ്വഭാവം നല്‍കും. അസിഡിറ്റി നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രിബിള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ആസിഡ് സംവേദനക്ഷമതയുള്ള ആളുകള്‍ വീണ്ടും ചൂടാക്കിയ ചായ കുടിക്കുന്നത് വയറുവീര്‍ക്കാനും അസ്വസ്ഥത അനുഭവപ്പെടാനും കാരണമാകും. മാത്രമല്ല, ദഹനസംയുക്തങ്ങളുടെ സന്തുലിതാവസ്ഥയെയും ഇത് ബാധിക്കും.

MILK TEA
ചായ വിത്തൗട്ട് ആക്കിയിട്ടു മാത്രം കാര്യമില്ല, പ്രമേഹം കുറയാൻ 'കടി'യും നിയന്ത്രിക്കണം

ചായ ഉണ്ടാക്കിയ ശേഷം സാധാരണ താപനിലയിൽ കൂടുതൽ നേരം വെയ്ക്കുന്നത്, അതിൽ ബാക്ടീരിയകൾ വളരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇങ്ങനെ വളരുന്ന ബാക്ടീരിയകളെ ചായ വീണ്ടും ചൂടാക്കിയാലും നശിപ്പിക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള ചായ കുടിക്കുന്നത് ഭക്ഷ്യജന്യ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും.

MILK TEA
ഇതാണോ ചായ ഉണ്ടാക്കേണ്ട ശരിയായ രീതി? പാല്‍ എപ്പോള്‍ ചേര്‍ക്കണം

കാറ്റെച്ചിനുകൾ, പോളിഫെനോളുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ചായ. എന്നാല്‍ ചായ വീണ്ടും ചൂടാക്കുന്നതിലൂടെ അതില്‍ അടങ്ങിയ ആന്‍റിഓക്സിഡന്‍റുകള്‍ നശിച്ചു പോകാന്‍ കാരണമാകും.

Summary

Do you reheat tea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com