Weight Gain | സ്ട്രെസ് കുറയും, കൂടുതല്‍ ഭക്ഷണം കഴിക്കും; റിലേഷൻഷിപ്പ് ഹാപ്പിയാണെങ്കിൽ സ്ത്രീകൾക്ക് തടി കൂടും

പങ്കാളിക്കൊപ്പം സുരക്ഷിതമെന്ന് തോന്നല്‍ ഉണ്ടായാല്‍ സ്ത്രീകളിലെ സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ കുറയും.
happy couple
റിലേഷൻഷിപ്പ് ഹാപ്പിയാണെങ്കിൽ സ്ത്രീകൾക്ക് തടി കൂടും
Updated on
1 min read

വിവാഹം കഴിഞ്ഞ സ്ത്രീകളില്‍ അല്ലെങ്കില്‍ പ്രണയ ബന്ധത്തിലായിരിക്കുന്ന സ്ത്രീകള്‍ക്ക് പെട്ടെന്ന് ശരീരഭാരം കൂടുന്നതായി ശ്രദ്ധിച്ചിട്ടില്ലേ, അതിന് പിന്നിലെ കാരണം എന്താണെന്ന് അറിയാമോ?

സുരക്ഷിതവും ആരോഗ്യകരവുമായ റിലേഷന്‍ഷിപ്പിന്‍റെ ഏറ്റവും സ്വാഭാവികമായ സൂചനയാണിതെന്നാണ് ഡോ. കേറ്റ് നൊവായ തന്‍റെ ഇന്‍സ്റ്റഗ്രാമിന്‍ പങ്കുവെച്ച ഒരു വിഡിയോയില്‍ പറയുന്നുത്. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചില ഹോര്‍മോണുകളാണെന്നാണ് കാറ്റിന്‍റെ വാദം. പങ്കാളിക്കൊപ്പം സുരക്ഷിതമെന്ന് തോന്നല്‍ ഉണ്ടായാല്‍ സ്ത്രീകളിലെ സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ കുറയും. കൂടാതെ ഓക്‌സിറ്റോസിന്‍, സെറാറ്റോണിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ ഉല്‍പാദനം വര്‍ധിക്കുകയും ചെയ്യും. ഇത് ശരീരം കൂടുതല്‍ ശാന്തമാകാനും കൂടുതല്‍ വിശപ്പുണ്ടാകാനും കാരണമാകുമെന്നും അവര്‍ പറയുന്നു.

അതുപോലെ റിലേഷന്‍ഷിപ്പിലുള്ള ഒരു സ്ത്രീയുടെ ശരീരഭാരം കുറഞ്ഞാല്‍ 90 ശതമാനം അത് ആരോഗ്യകരമായ റിലേഷന്‍ഷിപ്പ് ആയിരിക്കില്ലെന്നും കേറ്റ് ഇന്‍സ്റ്റഗ്രമിന്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. കേറ്റിന്റെ അഭിപ്രായത്തോട് യോജിച്ചും എതിര്‍ത്തും ആളുകള്‍ രംഗത്തെത്തി. എല്ലാ പ്രണയ ബന്ധങ്ങളിലും സുഖവും പരിചയവും കാലക്രമേണ വളരുന്നു. ഇത് ഭക്ഷണശീലങ്ങളിലും സ്വാധീനമുണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ആരോഗ്യകരമായ പ്രണയബന്ധം ചിലപ്പോഴൊക്കെ ശരീരഭാരം വര്‍ധിക്കുന്നതിന് കാരണമാകും. എന്നാല്‍ എല്ലാ വ്യക്തികളിലും ഒരുപോലെ ആയിരിക്കണമെന്നില്ല. റിലേഷന്‍ഷിപ്പില്‍ സ്ത്രീകള്‍ക്ക് ശരീരഭാരം വര്‍ധിക്കുന്നതിന് മറ്റ് പല ഘടകങ്ങളുമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

'റിലേഷൻഷിപ്പ് വെയ്റ്റ് ഗെയിൻ' സിദ്ധാന്തം പ്രകാരം ഒരു വ്യക്തിക്ക് ഒരു ബന്ധത്തിൽ സുരക്ഷിതത്വം തോന്നുമ്പോൾ ശരീരഭാരത്തെ കുറിച്ചുള്ള ആശങ്ക കുറവായിരിക്കും.

ശരീരഭാരത്തില്‍ ശ്രദ്ധ കുറയുന്നു: ബന്ധം വളരുന്നതനുസരിച്ച് സുരക്ഷിതത്വവും പരിചയവും വളരും. താന്‍ ആകര്‍ഷകമായിരിക്കണമെന്ന തോന്നല്‍ ഇത് കുറയ്ക്കും. ശരീരഭാരത്തില്‍ ശ്രദ്ധ കുറയാന്‍ ഇത് കാരണമാകും.

പുറത്തു പോയി ഭക്ഷണം കഴിക്കുക: റിലേഷന്‍ഷിപ്പില്‍ ഡേറ്റിങ്ങിനായി പുറത്തു നിന്ന് വിവിധ തരം ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നത് സ്വാഭാവികമാണ്. കലോറി കൂടുതലുള്ള വിഭവങ്ങള്‍ ശരീരഭാരം വര്‍ധിപ്പിക്കാം.

വ്യായാമം കുറഞ്ഞു പോകുന്നു: പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുന്നതിനിടെ വ്യായാമത്തിന് പ്രാധാന്യം നല്‍കില്ല. ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും കലോറി ഉപഭോഗം വർധിക്കുന്നതും ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും.

മദ്യപാനം: മദ്യപിക്കുന്ന ശീലമുള്ളവര്‍ റിലേഷന്‍ഷിപ്പില്‍ പങ്കാളിക്കൊപ്പം ഒന്നിച്ചു കൂടുമ്പോള്‍ മദ്യപിക്കാം. ദൈനംദിന ഉപഭോഗം അധിക കലോറിക്ക് കാരണമാകാം. ഇത് ശരീരഭാരം വര്‍ധിപ്പിക്കും.

2018-ല്‍ അമേരിക്കൻ ജേണൽ ഓഫ് ലൈഫ്‌സ്റ്റൈൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഒരുമിച്ച് വ്യായാമം ചെയ്യുന്ന ദമ്പതികൾ മെച്ചപ്പെട്ട ശാരീരിക ആരോഗ്യവും വൈകാരിക ബന്ധവും അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തി. കൂടാതെ, ആരോഗ്യകരമായ ഭക്ഷണരീതികൾ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും ഊർജ്ജ നിലയ്ക്കും പിന്തുണ നൽകുന്നു. ഇത് ക്ഷോഭം കുറയ്ക്കുകയും പോസിറ്റീവ് ഇടപെടലുകൾ വർധിപ്പിക്കുകയും ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com