'ജൂതന്മാർക്ക് പ്രത്യേക ബുദ്ധിയില്ല, ഡോപാമൈൻ അളവു കൂടിയാൽ ഭ്രാന്തനാകും'

ഏഴ് വയസുവരെ കുട്ടികളുടെ ബുദ്ധി വളരെ മികച്ചതായിരിക്കും.
Dr. Rajasekharan Nair
Dr. Rajasekharan NairBP Deepu/ Express Photo
Updated on
1 min read

ലോകത്തിൽ ഒരു പ്രത്യേക വിഭാഗത്തിന് കൂടുതൽ ബുദ്ധിയുണ്ടാകുമെന്ന ആശയത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് പ്രമുഖ ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. രാജശേഖരൻ നായർ ദി ന്യൂ ഇന്ത്യൻ എക്സപ്രസിൻ്റെ എക്സപ്രസ് ഡയലോഗ്സിൽ പറഞ്ഞു.

'ഏഴ് വയസുവരെ കുട്ടികളുടെ ബുദ്ധി വളരെ മികച്ചതായിരിക്കും. ഈ പ്രായത്തിൽ എന്ത് പഠിപ്പിച്ചാലും കുട്ടികൾ വളരെ വേ​ഗത്തിൽ അത് പഠിച്ചെടുക്കും. എൻ്റെ കുട്ടിക്കാലത്ത് അച്ഛൻ കവിതകൾ ചൊല്ലിത്തരികയും അത് വിശദീകരിക്കുകയും ചെയ്തിരുന്നു. അതൊരു ഫോട്ടോഗ്രാഫിക് മെമ്മറി പോലെ ഇപ്പോഴും ഓർമയിലുണ്ട്.

എൻ്റെ മകളുടെ കാര്യം വന്നപ്പോഴും ഞാൻ അതേ രീതി പിന്തുടർന്നു. അവൾ അത് വേഗത്തിൽ പഠിക്കുകയും ചെയ്തു. അതിന് കാരണം, ഒരു നവജാതശിശുവിന്റെ ശരീരത്തിലെ ഓരോ ന്യൂറോണിനും 2,500 സിനാപ്‌സുകൾ മാത്രമേ ഉണ്ടാകൂ. ഏഴ് വയസ്സ് ആകുമ്പോൾ ഇത് 15,000 സിനാപ്‌സുകളായി വർധിക്കുന്നു. പിന്നീട്, ഇത് ക്രമേണ 7,000 ആയി കുറയുന്നു.'

Dr. Rajasekharan Nair
എത്ര ഉറങ്ങിയാലും ക്ഷീണം, ഉച്ചയോടെ എനർജി കാലിയാകും! ഈ ശീലങ്ങൾ പരീക്ഷിച്ചു നോക്കൂ

ഗർഭപാത്രത്തിലായിരിക്കുമ്പോൾ പോലും, 24-ാം ആഴ്ച മുതൽ കുഞ്ഞുങ്ങൾക്ക് ശബ്ദങ്ങൾ കേൾക്കാൻ കഴിയും. അവ മനസിലാകണമെന്നില്ല. മൂന്നര മുതൽ നാല് വയസ്സാകുമ്പോഴാണ് തലച്ചോറിന് ശബ്ദങ്ങൾ കൃത്യമായി മനസിലാക്കാൻ സാധിക്കുന്നത്.

ജൂതന്മാർക്ക് പ്രത്യേക ബു​ദ്ധി!

ലോകത്ത് ജൂതന്മാർക്ക് കൂടുതൽ ബുദ്ധിയുണ്ടാകുമെന്നതിൽ വിശ്വാസമില്ല. ഇതെല്ലാം ഓരോരുത്തർ വളരുന്ന സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ദൈവം നമുക്ക് എല്ലാ കഴിവുകളോടും കൂടിയ കുട്ടികളെ നൽകുന്നു. ആ കഴിവുകൾ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.

Dr. Rajasekharan Nair
'നിങ്ങൾ എന്തെങ്കിലും കാണുന്നുണ്ടെങ്കിൽ അത് തലച്ചോർ തിരഞ്ഞെടുക്കുന്നതു കൊണ്ടാണ്'

ഡോപാമൈൻ കൂടിപ്പോയാൽ

ഡോപാമൈൻ കൂടിയാൽ ഭ്രാന്തനാകും. ലോകത്തിലെ ആദ്യത്തെ ഡിസൈനർ മരുന്നാണ് ഡോപാമൈൻ. കിടപ്പുരോഗികളിലും രോഗാവസ്ഥ മൂർച്ഛിച്ചവരിലും ഡോപാമൈൻ നൽകാറുണ്ട്. അത് അവർക്ക് വളരെ ആശ്വാസം നൽകും. എന്നാൽ ഡോസ് കൂടിയാൽ (2-3ഗ്രാം) ഛർദ്ദിയും മാനസിക അസ്വസ്ഥതകളും ഉണ്ടാകാം.

ഡോപാമൈൻ അളവ് ഒരു നിശ്ചിത പരിധി കവിഞ്ഞാൽ, ആ വ്യക്തി പൂർണ്ണമായും മനോരോഗിയാകും. ഉപനിഷത്തുകളിൽ ഒരു പദമുണ്ട് - അസിധാര, അതായത് വാളിന്റെ വായ്ത്തല. ഡോപാമൈൻ അമിതമായി ഉപയോഗിക്കുന്നത് അതിന് തുല്യമാണ്.

Summary

Dr. Rajasekharan Nair talks about Brain Function

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com