കരളിന്റെ ആരോഗ്യം മുതൽ മുടി കൊഴിച്ചിൽ തടയാൻ വരെ നെല്ലിക്ക; ദിവസവും ഒരു ഷോട്ട് അടിക്കാം 

ഏറെ ഔഷധഗുണമുള്ള ഒന്നായാണ് നെല്ലിക്കയെ കണക്കാക്കുന്നത്. ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിൻ സി, ഫീനോൾ, ഡയറ്ററി ഫൈബർ എന്നിവയുടെ സംഭരണശാലയെന്നാണ് നെല്ലിക്കയെ വിശേഷിപ്പിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

ജീവിതത്തിലെ മറ്റെല്ലാ തിരക്കുകളും കഴിഞ്ഞതിന് ശേഷം ആരോഗ്യം നോക്കാം എന്ന ശീലം ഇപ്പോൾ മാറിവരുന്നുണ്ട്. നല്ല ഭക്ഷണം കഴിച്ചും വ്യായാമത്തിലേർപ്പെട്ടുമെല്ലാം ആളുകൾ കൂടുതൽ നല്ല ജീവിതരീതിയിലേക്ക് മടങ്ങിയെത്തുകയാണ്. അതുകൊണ്ടുതന്നെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന പല ആരോഗ്യസമ്പന്നമായ ഭക്ഷണങ്ങളും ഇവർ തെരഞ്ഞെടുക്കാൻ തുടങ്ങി. ഇതിൽ പ്രധാനമാണ് നെല്ലിക്ക. ഏറെ ഔഷധഗുണമുള്ള ഒന്നായാണ് നെല്ലിക്കയെ കണക്കാക്കുന്നത്. ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിൻ സി, ഫീനോൾ, ഡയറ്ററി ഫൈബർ എന്നിവയുടെ സംഭരണശാലയെന്നാണ് നെല്ലിക്കയെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് ദിവസവും നെല്ലിക്ക ജ്യൂസായോ, സമൂത്തി, ഹെർബൽ ടീ എന്നിവയിൽ ചേർത്തോ ഒക്കെ കുടിക്കാം. 

നെല്ലിക്ക ഷോട്ട്‌സ് തരും ഈ ആറ് ആരോഗ്യ ഗുണങ്ങൾ

പ്രതിരോധശേഷി കൂട്ടും - വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമൊക്കെ അടങ്ങിയിരിക്കുന്ന നെല്ലിക്ക ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കും. അണുബാധകൾക്കും രോഗങ്ങൾക്കുമെതിരെ പോരാടുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന വെളുത്ത രക്താണുക്കളെ ഉത്പാദിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കും. രോഗപ്രതിരോധ പ്രവർത്തനത്തെയും ഇത് സഹായിക്കും. 

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും -  ആരോഗ്യമുള്ള കരൾ രോഗപ്രതിരോധ പ്രവർത്തനത്തിൽ വലിയ പങ്ക് വഹിക്കും. ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ നെല്ലിക്ക സഹായിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ഇത് നല്ലതാണ്. 

ദഹനം മെച്ചപ്പെടുത്തും - ദഹനം മെച്ചപ്പെടുത്താനും പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കുന്ന നെല്ലിക്ക കുടലിന്റെ ആരോഗ്യവും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കും. ആരോഗ്യകരമായ ദഹനവ്യവസ്ഥ നേടിയെടുക്കാനായാൽ ഗ്യാസ്‌ട്രോ ഈസോഫേഷ്യൽ റിഫ്‌ളക്‌സ് രോഗം, വയറിളക്കം, വയറ്റിനെ അൾസർ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ തടയാനാകും. 

മുടി കൊഴിച്ചിൽ തടയും - രോമകൂപങ്ങളെ നെല്ലിക്ക ശക്തിപ്പെടുത്തും. ഇത് മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രോമകൂപങ്ങളെ പോഷിപ്പിക്കുകയും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്ന അവശ്യ ഫാറ്റി ആസിഡുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവയിലുള്ള ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ താരൻ തടയാനും സഹായിക്കും. 

ചർമ്മാരോഗ്യം മെച്ചപ്പെടും - നെല്ലിക്കയിലുള്ള ആന്റി-ഓക്‌സിഡന്റുകൾ വിഷവസ്തുക്കളെ പുറന്തള്ളാനും ഫ്രി റാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും. ചർമ്മത്തിന് പ്രായം തോന്നിക്കാനും ചുളിവുകളും നേർത്ത വരകളുമൊക്കെ പ്രത്യക്ഷപ്പെടാനും ഫ്രി റാഡിക്കലുകൾ കാരണമായേക്കാം.

ചർമ്മത്തിന് ഇലാസ്തികതയും ഉറപ്പും സമ്മാനിക്കുന്ന കൊളാജൻ ഉത്പാദിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കും. ഒരു പ്രകൃതിദത്ത മോയ്‌സ്ചറൈസർ എന്ന നിലയിലും നെല്ലിക്ക ചർമ്മത്തിന് നല്ലതാണ്. 

വൃക്കയുടെ ആരോഗ്യം - ഓക്‌സിഡേറ്റീവ് സമ്മർദ്ദം വൃക്കകളെ തകരാറിലാക്കുകയും പല വൃക്കരോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ശരീരത്തിലെ  ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതാണ് നെല്ലിക്കയുടെ മറ്റൊരു സവിശേഷത. മൂത്രത്തിലെ കാൽഷ്യത്തിന്റെ അളവ് കുറച്ച് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയും. വൃക്കയിലെ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള വൃക്കാരോഗ്യം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. 

നെല്ലിക്ക ഷോട്ട്‌സ് തയ്യാറാക്കാം

രണ്ട് നെല്ലിക്ക ഗ്രേറ്റ് ചെയ്‌തെടുക്കണം. ഇത് ഒരു കോട്ടൺ തുണിയിലാക്കി നീര് പിഴിഞ്ഞെടുക്കണം. ഈ ജ്യൂസ് ഒരു ഗ്ലാസിലേക്ക് പകർത്തി കുടിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com