

പലരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു മാറാൻ വിലകൂടിയ ഉൽപ്പന്നങ്ങൾ പരീക്ഷിക്കുന്നവരുണ്ട്, ചർമസംരക്ഷണ ചികിത്സകൾ ചെയ്യുന്നവരുണ്ട്. എന്നാൽ അതിന് ശേഷവും മുഖക്കുരു വീണ്ടും വരികയാണെങ്കിൽ പ്രശ്നം കുറച്ചുകൂടി ആഴത്തിലാണെന്ന് മനസിലാക്കണമെന്ന പോഷകാഹാര വിദഗ്ധയായ ശ്വേത ഷാ പറയുന്നു.
ആവർത്തിച്ച് വരുന്ന മുഖക്കുരു പലപ്പോഴും ശരീരത്തിലെ ആന്തരിക അസന്തുലിതാവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ശരീരവീക്കം, ശരീരത്തിലെ അമിത താപനില, രക്തത്തിലെ മാലിന്യം എന്നിവ ചർമത്തിൽ പ്രതിഫലിക്കാം. അതായത്, ശരീരവ്യവസ്ഥകൾ സന്തുലിതാവസ്ഥയിൽ തുടരാൻ പാടുപെടുന്നതിന്റെ സൂചനകളാണ് ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു. മുഖക്കുരുവിന് കാരണമായ ഘടകത്തെ ചികിത്സിക്കുകയാണ് പ്രധാനം.
ശരീരത്തെ തണുപ്പിക്കുന്ന, വീക്കം ശമിപ്പിക്കുക, ചർമത്തിന്റെ ഉള്ളിൽ നിന്ന് രോഗശാന്തിയെ പിന്തുണയ്ക്കുന്ന തരത്തിൽ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പാനീയത്തൻ്റെ റെസിപ്പിയും ശ്വേത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. ഇത് ശരീരത്തിലെ വീക്കം ഒഴിവാക്കി, കുറഞ്ഞ സമയത്തിനുള്ളിൽ ചർമത്തെ കൂടുതൽ വ്യക്തവും ശാന്തവുമാക്കുമെന്നും അവർ പറയുന്നു.
ചേരുവകൾ
ഗ്രാമ്പൂ (3-4)
തേൻ (മധുരത്തിന്)
നാരങ്ങാ നീര്
വേപ്പില പേസ്റ്റ്
എങ്ങനെ തയ്യാറാക്കാം
തലേന്ന് വെള്ളത്തിൽ കുതിർത്ത ഗ്രാമ്പൂ ചതച്ചെടുക്കുക. അതിലേക്ക് അൽപം തേനും നാരങ്ങാനീരും ചേർത്ത് യോജിപ്പിക്കാം. അൽപ്പം വേപ്പില പേസ്റ്റ് കൂടി ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കാം. ഏഴ് ദിവസം തുടർച്ചയായി കഴിക്കുന്നത് ഫലപ്രദമാണെന്നും അവർ പറയുന്നു.
ഗ്രാമ്പൂവിൽ ആന്റിഇൻഫ്ലമേറ്ററി, ആൻ്റിബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
വേപ്പിന് പരമ്പരാഗതമായി രക്തം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്നു.
തേനും നാരങ്ങയും ദഹനത്തിനും വിഷവിമുക്തമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നു.
ശരീരത്തെ തണുപ്പിക്കാനും ആന്തരിക വീക്കം കുറയ്ക്കാനും ശരീരത്തിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയയെ പിന്തുണയ്ക്കാനും ഇവ ഒന്നിച്ചു പ്രവർത്തിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates