

നിങ്ങള്‍ക്ക് മുഖക്കുരു പൊട്ടിക്കുന്ന സ്വഭാവം ഉണ്ടോ? ചിലപ്പോള്‍ സാധാരണയായി വന്നു പോകാവുന്ന ഒരു മുഖക്കുരുവായിരിക്കും, എങ്കിലും അത് പൊട്ടിക്കാതെ സമാധാനമുണ്ടാകില്ല. അത് ചർമത്തിൽ കുഴികളും പാടുകളുമുണ്ടാക്കുകയും ചെയ്യും. പാടാല്‍ പിന്നെ അത് മാറുക പ്രയാസമായിരിക്കും.
ചില മുഖക്കുരു ഹോര്‍മോണല്‍ പ്രശ്നങ്ങളുടെ ലക്ഷണമാകാം. അത് ഡോക്ടറെ സമീപിച്ച് കൃത്യമായി ചികിത്സ തേടണം. ചര്‍മത്തിന് എണ്ണമയം നല്‍കുന്നത് സീബം എന്ന സ്രവമാണ്. സെബേഷ്യസ് ഗ്രന്ഥികളാണ് ഇത് ഉത്പാദിപ്പിക്കുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം സീബത്തിന്റെ ഉത്പാദനം കൂടും. ഗ്രന്ഥികള്‍ക്കുള്ളില്‍ സ്രവം നിറഞ്ഞ് വീര്‍ത്ത് മുഖക്കുരുവായി മാറുന്നു.
മുഖക്കുരു ഉള്ളവർ ഇടയ്ക്കിടെ മുഖം കഴുകുന്നതും മുഖം അമര്‍ത്തി തുടയ്ക്കുന്നതും നല്ലതല്ല.
ശുദ്ധമായ വെള്ളത്തില്‍ ഒന്നോ രണ്ടോ തവണ കഴുകാം.
വീര്യം കുറഞ്ഞ ഫെയ്‌സ് വാഷോ, ക്ലെന്‍സറോ ഉപയോഗിച്ച് മുഖം രണ്ട് നേരം വൃത്തിയാക്കാം.
പിസിഒഡി, തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവർ അതിനുള്ള ചികിത്സ തേടണം.
രാത്രി ഉറങ്ങുന്നതിന് മുന്‍പ് മേക്കപ്പ് നീക്കം ചെയ്യാന്‍ മറക്കരുത്.
സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ചര്‍മരോഗവിദഗ്ധന്റെ നിര്‍ദേശം തേടണം.
ചര്‍മത്തിന്റെ ആരോഗ്യത്തില്‍ മാനസികാരോഗ്യം പ്രധാനമാണ്. മാനസികസമ്മര്‍ദം, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുക.
ദിവസം എട്ടുമണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കാം.
പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തണം.
വെള്ളം നന്നായി കുടിക്കുക.
എണ്ണയുടേയും മധുരത്തിന്റെയും അമിതോപയോഗം നിയന്ത്രിക്കണം.
ബേക്കറി പലഹാരങ്ങള്‍, ചോക്ലേറ്റ് എന്നിവ ഒഴിവാക്കുക.
പാല്‍, ചീസ് എന്നിവയുടെ അമിതോപയോഗവും മുഖക്കുരു വര്‍ധിപ്പിച്ചേക്കാം.
മുഴുധാന്യങ്ങള്‍, ഗോതമ്പ്, ഓട്‌സ്, ബ്രൗണ്‍റൈസ് എന്നിവ ആഹാരത്തിന്റെ ഭാഗമാക്കാം.
അണുബാധ
മുഖക്കുരു പൊട്ടിക്കുമ്പോൾ കൈകളിലും നഖങ്ങളിലും ഉള്ള ബാക്ടീരിയകൾ ചർമത്തിൽ പടരാനും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
മുഖക്കുരു കൂടാം
മുഖക്കുരു പൊട്ടിക്കുമ്പോൾ ചുറ്റുമുള്ള ചർമത്തിന് കേടുപാടുകൾ വരുത്താം. മാത്രമല്ല, മുഖക്കുരുവിൽ നിന്നുള്ള ബാക്ടീരിയയും അണുബാധയും ചുറ്റുമുള്ള ചർമ സുഷിരങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതൽ മുഖക്കുരു ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു.
പഴുപ്പ് പോകില്ല
മുഖക്കുരു പൊട്ടിച്ചു അതിനുള്ളിലെ പഴുപ്പ് നീക്കുന്നത് നല്ലതാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നതു കൊണ്ട് മുഖക്കുരുവിലെ ഉള്ളിലുള്ള മുഴുവൻ പഴുപ്പും പുറത്തേക്ക് വരില്ല. ബാക്കിയുള്ളവ അവിടെ തങ്ങി നിൽക്കുകയും കൂടുതൽ വേദനയെടുക്കാനും കൂടുതൽ മുഖക്കുരു ഉണ്ടാകാനും കാരണമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates