ദിവസവും മൂന്ന് കപ്പ് കാപ്പി! സ്ത്രീകളിൽ പ്രായമാകുമ്പോഴുള്ള ഓർമക്കുറവും ശാരീരിക പ്രശ്നങ്ങളും മാറുമെന്ന് പഠനം

ഏക​ദേശം 50,000 സ്ത്രീകളിൽ 30 വർഷത്തോളമാണ് പഠനം നടത്തിയത്.
image of a woman enjoying a cup of coffee
സ്ത്രീകളിൽ ആരോ​ഗ്യകരമായ വാർദ്ധക്യത്തിന് ദിവസവും കാപ്പി (Healthy Ageing by drinking coffee)പ്രതീകാത്മക ചിത്രം
Updated on
1 min read

റക്കച്ചടവ് മാറി ഉന്മേഷത്തോടെയിരിക്കാൻ കാപ്പിയാണ് ബെസ്റ്റ്! കാപ്പി കുടിക്കുന്ന ശീലം ആരോ​ഗ്യത്തിന് പലതരത്തിലുള്ള ​ഗുണങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിട്ടുണ്ട്. ഇപ്പോഴിതാ, മിതമായ കാപ്പി (Healthy Ageing) ഉപയോഗം സ്ത്രീകളിൽ ആരോ​ഗ്യകരമായ വാർദ്ധക്യത്തിന് സഹായിക്കുമെന്ന് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഒർലാൻഡോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഫോർ ന്യൂട്രീഷന്റെ വാർഷിക ന്യൂട്രീഷൻ 2025 സമ്മേഷനത്തിൽ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

1984 മുതൽ നടത്തിയ പഠനത്തിൽ 45നും 60നും ഇടയിൽ പ്രായമായ സ്ത്രീകളുടെ ഭക്ഷണശീലങ്ങൾ വിലയിരുത്തി. ഏകദേശം 50,000 സ്ത്രീകളുടെ രേഖകളാണ് പഠനം വിശകലനം ചെയ്തത്. രാവിലെയുള്ള ഒരു കപ്പ് കാപ്പ് ഊർജ്ജം വർധിപ്പിക്കുന്നതിനപ്പുറം കൂടുതൽ ​ഗുണം ചെയ്യുമെന്ന് ​ഗവേഷകർ പറയുന്നു, പ്രത്യേകിച്ച് സ്ത്രീകളിൽ. മധ്യവയസിലും തുടരുന്ന കാപ്പി കുടി ശീലം സ്ത്രീകളെ വർദ്ധക്യത്തിൽ മാനസികമായും ശാരീരികമായും ശക്തരായി നിലനിർത്താൻ സഹായിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

70 വയസോ അതിൽ കൂടുതലോ ജീവിക്കുക, 11 പ്രധാന വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തനാകുക, ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്തുക, നല്ല മാനസികാരോഗ്യം ഉണ്ടായിരിക്കുക, വൈജ്ഞാനിക വൈകല്യം പ്രകടിപ്പിക്കാതിരിക്കുക, ഓർമക്കുറവ് കാണിക്കാതിരിക്കുക എന്നിവയാണ് ആരോഗ്യകരമായ വാർദ്ധക്യത്തിന്റെ സൂചനകൾ.

കാപ്പി, ചായ, കോള, ഡീകഫീൻ ചെയ്ത കാപ്പി തുടങ്ങിയ കഫീൻ കൂടുതലായി ഉപയോഗിക്കുന്നവരുടെ ഉപഭോഗം ഉൾപ്പെടുന്ന സാധുതയുള്ള ഭക്ഷണ ആവൃത്തി ചോദ്യാവലി ഉപയോഗിച്ചാണ് ഗവേഷകർ കഫീൻ ഉപഭോഗം വിലയിരുത്തിയത്. ഇതിൽ 'ആരോഗ്യമുള്ളവർ' സാധാരണയായി പ്രതിദിനം ശരാശരി 315 മില്ലിഗ്രാം കഫീൻ (മൂന്ന് കപ്പ് വരെ) ഉപയോഗിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. കാഫീൻ അടങ്ങി ചായ, കോള, പോലുള്ളവയിൽ നിന്ന് കാപ്പി മാത്രമാണ് ഈ ​ഗുണം കാണിച്ചതെന്നും ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കാപ്പിയിലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ അതുല്യമായ സംയോജനമാകാൻ ഇതിന് പിന്നിലെന്ന് ​ഗവേഷകർ പറയുന്നു.

50 വയസിനിടയിൽ, പതിവ് വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, പുകവലി ഒഴിവാക്കൽ തുടങ്ങിയ മറ്റ് ആരോഗ്യകരമായ പെരുമാറ്റങ്ങൾക്കൊപ്പം ദിവസവും മിതമായുള്ള കാപ്പി ഉപഭോ​ഗം സ്ത്രീകളിൽ സംരക്ഷണ ​ഗുണങ്ങൾ നൽകുമെന്നും. മാനസികമായും ശാരീരികമായും ആരോ​ഗ്യത്തോടെ വാർദ്ധക്യം പ്രാപിക്കാൻ സഹായിക്കുമെന്നും പഠനത്തിന് നേതൃത്വം വഹിച്ച ഹാർവാർഡ് ടി.എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പോസ്റ്റ്-ഡോക്ടറൽ ഫെലോയും ടൊറന്റോ സർവകലാശാലയിലെ അനുബന്ധ പ്രൊഫസറുമായ ഡോ. സാറാ മഹ്ദവി പറയുന്നു. എന്നാൽ കഫീൻ ആരോഗ്യത്തെ ബാധിക്കുന്നതിൽ ജനിതകം ഒരു ഘടകമാണ്. കുറഞ്ഞ കഫീൻ സഹിഷ്ണുതയോ ചില ജനിതക സവിശേഷതകളോ ഉള്ള വ്യക്തികൾ കഫീൻ അടങ്ങിയ കാപ്പി അധികം കുടിക്കുന്നത് നല്ലതല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com