നെല്ലിക്ക ജ്യൂസ് അടിക്കുമ്പോൾ ഇത് കൂടി ചേർക്കൂ, ആരോ​ഗ്യ​ഗുണങ്ങൾ ഇരട്ടിയാകും

രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.
Amla Juice
Amla JuicePexels
Updated on
1 min read

കാര്യം കുറച്ച് കയ്പ്പനാണെങ്കിലും ആരോ​ഗ്യ​ഗുണങ്ങളുടെ കാര്യത്തിൽ കേമനാണ് നെല്ലിക്ക. വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി മുതൽ ഹൃദയാരോ​ഗ്യം വരെ മെച്ചപ്പെടുത്താൻ സഹായിക്കും. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.

നെല്ലിക്ക ജ്യൂസിനൊപ്പം അൽപം കുരുമുളകു കൂടി ചേർക്കുന്നത് ആരോ​ഗ്യ​ഗുണം ഇരട്ടിയാക്കും. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒരു പ്രകൃതിദത്ത പാനീയം കൂടിയാണിത്. നെല്ലിക്കയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഇത് ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും ഓര്‍മശക്തിയും മെച്ചപ്പെടുത്തും. കുരുമുളക് പൊടി നെല്ലിക്ക ജ്യൂസിനൊപ്പം ചേര്‍ക്കുന്നത് രക്തയോട്ടം വര്‍ധിപ്പിക്കാനും തലച്ചോറിന് ഓക്‌സിജനും പോഷകങ്ങളും ലഭ്യമാക്കാനും സഹായിക്കുന്നു. മാത്രമല്ല, തൈറോയ്ഡിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനും ഹോര്‍മോണുകളുടെ ഉല്‍പാദം വര്‍ധിപ്പിക്കാനും ഉപാപചയപ്രവര്‍ത്തനം നിയന്ത്രിക്കാനും നെല്ലിക്ക ജ്യൂസ് സഹായിക്കും.

Amla Juice
പഴയ ചോറ് ചൂടാക്കി കഴിക്കുന്ന ശീലമുണ്ടോ? പണി വരുന്നുണ്ടവറാച്ചാ!

ഇതിനൊപ്പം കുരുമുളക് ചേർക്കുന്നത് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തും. അത് വഴി ഹോർമോൺ സന്തുലനം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഇത് ഹോര്‍മോണ്‍ വ്യതിയാനം കാരണമായുണ്ടാകുന്ന ക്രമരഹിതമായ ആര്‍ത്തവം, മൂഡ് സ്വിംങ്, ശരീരഭാര വര്‍ധന എന്നിവയെ കുറയ്ക്കുന്നു.

Amla Juice
അലങ്കാരത്തിനല്ല, ബീഫ് ഫ്രൈയ്ക്കും മീന്‍ വറുത്തതിനുമൊപ്പം സവാള ചേര്‍ക്കുന്നതെന്തിന്?

സ്ട്രെസ്സ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ നെല്ലിക്ക ഫലപ്രദമാണ്. കുരുമുളക് സെറോടോണിൻ, ഡോപമിൻ എന്നിവയുടെ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കും. അത് വഴി ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കാൻ ഇവയ്ക്കാകും.

Summary

Amla juice health benefits.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com