അലങ്കാരത്തിനല്ല, ബീഫ് ഫ്രൈയ്ക്കും മീന്‍ വറുത്തതിനുമൊപ്പം സവാള ചേര്‍ക്കുന്നതെന്തിന്?

സവാളയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ ഫൈബറിന്റെയും പ്രീബയോട്ടിക്കുകളുടെയും ഉറവിടമാണ് ഇത്.
onion in beef fry
onion in Beef frysource: X
Updated on
1 min read

പൊരിച്ച കോഴിയും മീനും ബീഫുമൊക്കെ കഴിക്കുമ്പോള്‍ അതിനു മുകളില്‍ സവാള അരി‍ഞ്ഞിട്ട് കളര്‍ഫുള്‍ ആക്കാറുണ്ട്. എന്നാല്‍ അലങ്കാരത്തിന് മാത്രമല്ല, സവാള പച്ചയ്ക്ക് കഴിക്കുന്നതു കൊണ്ട് ചില ആരോഗ്യഗുണങ്ങളും ഉണ്ട്.

ഫ്രൈ ചെയ്ത ഭക്ഷണത്തിനൊപ്പം സവാള ഉള്‍പ്പെടുത്തുന്നത് രുചി കൂട്ടാന്‍ മാത്രമല്ല എണ്ണയടക്കമുളള ചേരുവകളുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും പച്ച സവാള സഹായിക്കും. ഇവയിലെ കൊഴുപ്പ് വലിച്ചെടുക്കാനും സവാളയ്ക്ക് കഴിവുണ്ട്.

സവാളയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ ഫൈബറിന്റെയും പ്രീബയോട്ടിക്കുകളുടെയും ഉറവിടമാണ് ഇത്. സൾഫർ വളരെ കൂടുതലായതിനാൽ സവാള ആന്റി-കാർസിനോജെനിക് ഗുണങ്ങളാൽ സമ്പന്നമാണ്.

onion in beef fry
സവാള അരിയുന്ന രീതി മാറിയാല്‍, രുചി മാറും! ആ കെമിസ്ട്രി ഇതാണ്

സവാള ശരീരത്തിലെ അനാവശ്യ മാലിന്യങ്ങൾ നീക്കം ചെയ്യുകയും കുടൽ വൃത്തിയാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും. സവാളയിലെ ആന്റി ഓക്സിഡന്റ്സ് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. സവാളയിലെ തന്മാത്രകൾ പാൻക്രിയാസ്, കരൾ, ചെറുകുടൽ, അഡിപ്പോസ് ടിഷ്യു എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തും. ആന്റി ഓക്‌സിൻ്റുകളാൽ സമ്പന്നമായതിനാൽ സവാള ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും വളരെയധികം സഹായിക്കും.

onion in beef fry
സവാളയിലെ കറുത്ത പൂപ്പല്‍ വിഷമോ? ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത് !

വിറ്റാമിന്‍ സിയുടെ കലവറയാണ് സവാളയും ചുവന്നുള്ളിയും. ഇവ രണ്ടും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും.

Summary

Health benefits of adding fresh onions in fried fish and beef fry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com