സവാള അരിയുന്ന രീതി മാറിയാല്‍, രുചി മാറും! ആ കെമിസ്ട്രി ഇതാണ്

അല്ലിയനേസ്, എൽഎഫ് സിന്തേസ് എന്നീ എന്‍സൈമുകളാണ് സവാളയ്ക്ക് അവയുടെ രുചി നല്‍കുന്നത്.
someone cutting onion
Onion Cutting stylePexels
Updated on
1 min read

ത് നാടന്‍ വിഭവം ആയാലും സവാളയില്ലാതെ ഒരു പരിപാടിയുമില്ല. അവയുടെ രുചിയും മണവും ഓരോ വിഭവങ്ങളെയും പൂർണമാക്കും. എന്നാൽ സവാള പലതരത്തിലുള്ള രുചികളിൽ പ്രത്യക്ഷപ്പെടാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? അതിന്റെ രഹസ്യം വളരെ സിംപിൾ ആണ്. നിങ്ങൾ എങ്ങനെയാണോ സവാള അരിയുന്നത് അതിന്റെ അടിസ്ഥാനത്തിൽ അവയുടെ രുചിയിലും മാറ്റം വരും.

someone cutting onion
സവാള പച്ചയ്ക്ക് കഴിക്കാറുണ്ടോ? പ്രമേഹവും കൊളസ്ട്രോളുമൊക്കെ കൺട്രോളിലാക്കാം 

സവാള കൊത്തിയരിഞ്ഞും കഷ്ണങ്ങള്‍ ആക്കിയുമൊക്കെ നമ്മള്‍ നമ്മുടെ സൗകര്യത്തിന് ഉപയോഗിക്കാറുണ്ട്. ഇത് അവയുടെ രുചിയിൽ വ്യത്യാസം ഉണ്ടാക്കാൻ കഴിയുന്ന രാസപ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു. അല്ലിയനേസ്, എൽഎഫ് സിന്തേസ് എന്നീ എന്‍സൈമുകളാണ് സവാളയ്ക്ക് അവയുടെ രുചി നല്‍കുന്നത്. ഇവ സവാള അരിയുമ്പോള്‍ തകരുകയും രാസപ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നു.

someone cutting onion
അരിയുന്ന രീതി മാറിയാൽ വെളുത്തുള്ളിയുടെ രുചിയും മാറും; ആ കെമിസ്ട്രി അറിയണ്ടേ !

ഐസോഅല്ലിൻ എന്ന സൾഫർ അടങ്ങിയ തന്മാത്രയുമായി എൻസൈമുകൾ പ്രവർത്തിക്കുകയും അരിയുമ്പോള്‍ സവാളയിലെ കോശങ്ങള്‍ എത്രത്തോളം തകരുന്നുവോ അത്രത്തോളം ഐസോഅല്ലിൻ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. കൊത്തിയരിഞ്ഞ സവാള വെറുതെ അരിയുന്ന സവാളയെക്കാള്‍ രുചികരമായിരിക്കും.

Summary

Onion flavour depends on how you cut it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com