ബ്രേക്ക്ഫാസ്റ്റിന് സ്മൂത്തിയാണോ? പതിവാക്കേണ്ട, ദഹനക്കേടും പ്രമേഹസാധ്യതയും വർധിക്കും

ആയുവേദം പ്രകാരം സ്മൂത്തി തണുത്ത ഭക്ഷണമാണ് ഇത് ദഹനത്തെ ബാധിക്കുകയും പോഷകങ്ങളുടെ ആ​ഗിരണം കുറയ്ക്കുകയും ചെയ്യുന്നു.
SMOOTHIE
Smoothie for breakfastPexels
Updated on
1 min read

ബ്രേക്ക്ഫാസ്റ്റിന് വളരെ ഈസി ആയ ഒരു ചോയിസ് ആണ് സ്മൂത്തി. പഴങ്ങളും നട്‌സും ഡ്രൈഫ്രൂട്സും പാലും എല്ലാം ചേരുത്തുണ്ടാക്കുന്ന സ്മൂത്തി എന്നാൽ ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആയുവേദം പ്രകാരം സ്മൂത്തി തണുത്ത ഭക്ഷണമാണ് ഇത് ദഹനത്തെ ബാധിക്കുകയും പോഷകങ്ങളുടെ ആ​ഗിരണം കുറയ്ക്കുകയും ചെയ്യുന്നു.

കൂടാതെ സ്മൂത്തിക്കായി പഴങ്ങള്‍ ചാറാക്കുമ്പോള്‍ അല്ലെങ്കില്‍ ഉടയ്ക്കുമ്പോൾ അവയില്‍ അടങ്ങിയ നാരുകള്‍ 30 മുതല്‍ 40 ശതമാനം വരെ നഷ്ടമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാന്‍ കാരണമാകും. ഒരു വാഴപ്പഴം മുഴുവനായി കഴിക്കുമ്പോള്‍ അതിന്റെ ഗ്ലൈസെമിക് സൂചിക എന്നാല്‍ 45 ആണ് എന്നാല്‍ ഇത് സ്മൂത്തിയാക്കുമ്പോൾ ഗ്ലൈസെമിക് സൂചിക 60 ആയി ഉയരും.

SMOOTHIE
ആവേ​ശം നിറഞ്ഞ പാട്ടു കേൾക്കാം, മോഷൻ സിക്നസ് പകുതിയായി കുറയും, ​ദുഃഖ​ഗാനങ്ങൾ വഷളാക്കും

ഇത് പ്രമേഹം, കരള്‍ തകരാറിലാകാനും പൊണ്ണത്തടിക്കും കാരണമായേക്കാം. ഒന്നിലേറെ പഴങ്ങള്‍ ഉപയോഗിക്കുന്നത് ഇതിന്റെ തോത് വര്‍ധിപ്പിക്കാം. പഴങ്ങള്‍ എപ്പോഴും അതുപോലെ കഴിക്കുന്നതാണ് നല്ലത്. പഴങ്ങള്‍ ചവയ്ക്കുമ്പോള്‍ വായില്‍ ഉമിനീര് ഉണ്ടാവുകയും ഇത് പോഷകങ്ങളുടെ ആഗിരണത്തിന് സഹായിക്കുകയും ചെയ്യുന്നു.

Summary

Drinking smoothie everyday may increase diabetes risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com