ആവേ​ശം നിറഞ്ഞ പാട്ടു കേൾക്കാം, മോഷൻ സിക്നസ് പകുതിയായി കുറയും, ​ദുഃഖ​ഗാനങ്ങൾ വഷളാക്കും

ഫ്രോണ്ടിയേഴ്‌സ് ഇന്‍ ഹ്യൂമന്‍ ന്യൂറോസയന്‍സിൽ പ്രസിദ്ധകരിച്ച പഠനത്തിൽ ദുഖഭാവത്തിലുള്ള പാട്ടുകൾ കേൾക്കുന്നത് മോഷൻ സിക്നസ് വഷളാക്കുമെന്ന് വ്യക്തമാക്കുന്നു.
woman driving car
Motion SicknessPexels
Updated on
1 min read

യാത്രകളുടെ സുഖം കൊല്ലിയാണ് മോഷൻ സിക്നസ്. യാത്രക്കിടെയിൽ തലകറക്കം, ഛർദ്ദി, ക്ഷീണം, വിയർപ്പ് ഇങ്ങനെ നീളം ലക്ഷണങ്ങൾ. ആസ്വാദ്യകരമാകേണ്ട ഒരു യാത്രയെ ഇത് വളരെ അസുഖകരമായ ഒരനുഭവമാക്കി മാറ്റാം. യാത്രക്കിടെ കേൾക്കുന്ന പാട്ടുകൾ പോലും മോഷൻ സിക്നസിനെ സ്വാധീനിക്കുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

ഫ്രോണ്ടിയേഴ്‌സ് ഇന്‍ ഹ്യൂമന്‍ ന്യൂറോസയന്‍സിൽ പ്രസിദ്ധകരിച്ച പഠനത്തിൽ ദുഖഭാവത്തിലുള്ള പാട്ടുകൾ കേൾക്കുന്നത് മോഷൻ സിക്നസ് വഷളാക്കുമെന്ന് വ്യക്തമാക്കുന്നു. അതേസമയം സന്തോഷം നല്‍കുന്നതും സൗമ്യവും മൃദുവുമായ സംഗീതം ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളെ പകുതിയിലധികം കുറയ്ക്കുമെന്നും തെളിഞ്ഞു.

സൗമ്യമായ ഈണങ്ങള്‍ കേള്‍ക്കുമ്പോള്‍ മോഷന്‍ സിക്നസിന്റെ ലക്ഷണങ്ങള്‍ 56.7 ശതമാനവും സന്തോഷം നല്‍കുന്ന സംഗീതം 57.3 ശതമാനവും കുറയുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആവേശം കൊള്ളിക്കുന്ന സംഗീതം 48.3 ശതമാനമാണ് ലക്ഷണങ്ങള്‍ കുറച്ചത്.

woman driving car
സന്ധി വേദനയ്ക്ക് മാത്രമല്ല, ചർമം തിളക്കാനും ജാതിക്കയാണ് ബെസ്റ്റ്

പലപ്പോഴും നമ്മുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് പാട്ടുകൾ. എന്നാല്‍ ഈ സമീപനം യാത്രകള്‍ക്ക് അനുയോജ്യമല്ല, പ്രത്യേകിച്ചും നിങ്ങള്‍ക്ക് മോഷന്‍ സിക്നസ് വരാന്‍ സാധ്യതയുണ്ടെങ്കില്‍. ആളുകൾക്ക് മോഷൻ സിക്നസ് അനുഭവപ്പെടുമ്പോൾ അവരുടെ തലച്ചോറിലെ ഓക്‌സിപിറ്റല്‍ ലോബിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു.

woman driving car
'രണ്ടാം പ്രസവത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു, മാനസികമായി പൊരുത്തപ്പെടാന്‍ പ്രസായപ്പെട്ടു'-ഇല്യാന ഡി ക്രൂസ്

എന്നാല്‍ സന്തോഷം നല്‍കുന്ന ഈണങ്ങള്‍ അതിനെ സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. ഈ രീതിയില്‍, മോഷന്‍ സിക്നസിനോട് നിങ്ങളുടെ തലച്ചോറ് പ്രതികരിക്കുന്ന രീതിയെ മാറ്റാനും സംഗീതത്തിന് കഴിയും.

Summary

Motion Sickness: Happy songs may reduce motion sickness symptoms says new study.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com