വയറ് ചാ‌ടുന്നതും വിശപ്പില്ലായ്മയും ശ്രദ്ധിക്കണം, കരൾരോ​ഗങ്ങൾ നേരത്തെ തിരിച്ചറിയാം

രോ​ഗലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചരിയുന്നത് രോ​ഗാവസ്ഥ നിയന്ത്രിക്കാനും ത‌ടയാനും സഹായിക്കും.
Liver diseases
Liver diseasesPinterest
Updated on
1 min read

ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങളിലും ഇന്ന് കരൾരോഗങ്ങളുണ്ട്. അമിത മദ്യപാനം, അണുബാധ ഉൾപ്പടെയുള്ള പല ഘടങ്ങൾ ചെറിയ പ്രായത്തിൽ തന്നെ ആളുകളെ കരൾ രോ​ഗികളാക്കാം. ഹെപറ്റൈറ്റിസ്, ഫാറ്റി ലിവർ ഡിസീസ്, സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ ​ഗുരുതര രോ​ഗാവസ്ഥകൾ പലപ്പോഴും വൈകിയാണ് തിരിച്ചറിയുന്നതെന്നതിനാൽ ചികിത്സയും വെല്ലുവിളിയാകാറുണ്ട്. രോ​ഗലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചരിയുന്നത് രോ​ഗാവസ്ഥ നിയന്ത്രിക്കാനും ത‌ടയാനും സഹായിക്കും.

വിശപ്പില്ലായ്മ

കരൾ രോ​ഗത്തെ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ലക്ഷണം വിശപ്പില്ലായ്മയാണ്. ലഘു ഭക്ഷണം കഴിച്ചാൽ തന്നെ പെട്ടെന്ന് വയറു നിറഞ്ഞ തോന്നലുണ്ടാവും. മാത്രമല്ല, കരൾരോ​ഗബാധിതരിൽ ചർദ്ദിയും മനംപുരട്ടലും അനുഭവപ്പെടാം.

മഞ്ഞപ്പിത്തം

ചർമത്തിലും കണ്ണിലും മഞ്ഞനിറം കാണപ്പെടുന്നത് കരൾ രോഗങ്ങളുടെ സൂചനയായിരിക്കാം. സൂര്യപ്രകാശത്തിൽ കണ്ണ് നോക്കിയാൽ ശരിയായി മനസ്സിലാക്കാൻ സാധിക്കുമെന്ന് പ്രമുഖ ഗ്യാസ്ട്രോ എന്ട്രോളജിസ്റ്റ് ആയ ഡോ. സെഥി പറയുന്നു.

Liver diseases
വെളിച്ചെണ്ണയ്ക്ക് പകരം ഒലീവ് ഓയിൽ ഉപയോഗിക്കാമോ? ശ്രദ്ധിച്ചില്ലെങ്കിൽ 'ആരോ​ഗ്യം' 'അനാരോ​ഗ്യമാകും'!

വയറിലെ കൊഴുപ്പ്

ഭക്ഷണക്രമത്തിൽ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും വയറിന്റെ വലുപ്പത്തിൽ വളരെപെട്ടെന്ന് വർധനവുണ്ടായാൽ അതിനു പിന്നിൽ ലിവർ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ഡോക്ടർ പറയുന്നു.

Liver diseases
യുവാക്കൾക്കിടയിലെ ഫാറ്റിലിവർ, വില്ലൻ മദ്യമല്ല, ദീർഘനേരമുള്ള ഇരിപ്പ് !

വേദന

വയറിന്റെ മുകളിൽ വലതു ഭാഗത്താണ് കരൾ സ്ഥിതിചെയ്യുന്നത്. ഈ ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുന്നത് അവഗണിക്കരുത്. കൂടാതെ തളര്‍ച്ചയും ക്ഷീണവും കൂടുതലായിരിക്കും. ഇത് പകല്‍ സമയങ്ങളില്‍ അമിതമായി ഉറങ്ങാനുള്ള പ്രേരണ ഉണ്ടാകും. സമ്മര്‍ദം മൂലം കരളില്‍ വെള്ളം കെട്ടിക്കിടന്ന് ഉദര വീക്കം ഉണ്ടാവുകയും ചെയ്യും. കരളിന്റെ വലിപ്പം കൂടുന്നത് കരള്‍ രോഗത്തിനുള്ള ലക്ഷണമാണ്.

Summary

Early Symptoms of Liver diseases

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com