വെളിച്ചെണ്ണയ്ക്ക് പകരം ഒലീവ് ഓയിൽ ഉപയോഗിക്കാമോ? ശ്രദ്ധിച്ചില്ലെങ്കിൽ 'ആരോ​ഗ്യം' 'അനാരോ​ഗ്യമാകും'!

ഓലീവ് ഓയിൽ പതിവായി ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു
Oilve Oil health benefits
Oilve Oil health benefitsPinterest
Updated on
2 min read

രോഗ്യകരമായ ഭക്ഷണശീലങ്ങളോടുള്ള താൽപര്യം കൂടിയതോടെ ഒലീവ് ഓയിലിൻ്റെ ഉപയോഗവും വർധിച്ചു. പ്രത്യേകിച്ച് ഹൃദയാരോഗ്യം, പ്രമേഹ നിയന്ത്രണം, വണ്ണം നിയന്ത്രിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഒലീവ് ഓയിൽ ഒരു 'സൂപ്പർഫുഡ്' എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്നത്. ഒലീവ് ഓയിൽ ശരിക്കും എത്രത്തോളം ആരോഗ്യകരമാണ്? ഓലീവ് ഓയിൽ എല്ലാവർക്കും കഴിക്കാമോ?

ഒലീവ് ഓയിൽ (OLIVE OIL)

ഒലീവ് മരത്തിന്റെ പഴങ്ങളിൽ നിന്നാണ് ഒലീവ് ഓയിൽ ഉൽപാദിപ്പിക്കുന്നത്. ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമായ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (MUFA) ആണ്. കൂടാതെ പോളിഫിനോളുകൾ, വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ നിരവധി ജൈവസജീവ ഘടകങ്ങളും ഇതിലുണ്ട്.

ഹൃദയാരോഗ്യത്തിന് മികച്ചത്

ഓലീവ് ഓയിൽ പതിവായി ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും വിദഗ്ധർ പറയുന്നു. എക്സ്ട്രാ വർജിൻ ഒലീവ് ഓയിൽ ഉൾപ്പെടുത്തിയ മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടർന്നവരിൽ ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത ഏകദേശം 31 ശതമാനം വരെ കുറവാണെന്ന് ഗവേഷകർ പറയുന്നു.

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം നല്ല കൊളസിട്രോൾ സംരക്ഷിക്കാനും ഓലീവ് ഓയിലിലെ സംയുക്തങ്ങൾ സഹായിക്കും. ഇത് രക്തസമ്മർദം നിയന്ത്രിക്കാനും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മികച്ചതാണെന്ന് പഠനങ്ങളിൽ പറയുന്നു.

ശരീരത്തിലെ വീക്കം കുറയ്ക്കാം

വിട്ടുമാറാത്ത ശരീരവീക്കം പല ജീവിതശൈലി രോഗങ്ങൾക്കും കാരണമാകാം. ഒലീവ് ഓയിലിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകളും മറ്റ് ആൻ്റിഓക്സിഡൻ്റുകളും ശരീരത്തിലെ ഇൻഫ്ലമേഷൻ മാർക്കറുകളായ CRP, IL-6 എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് മെറ്റാ-അനാലിസിസ് പഠനങ്ങൾ സൂചിപ്പിക്കുന്നു.

പ്രമേഹ സാധ്യത കുറയ്ക്കുന്നു

ടൈപ്പ്-2 പ്രമേഹവുമായി ബന്ധപ്പെട്ട് നടത്തിയ നിരവധി പഠനങ്ങൾ ഒലീവ് ഓയിൽ അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണരീതി രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും ചെയ്യുമെന്ന് സൂചിപ്പിക്കുന്നു.

തലച്ചോറിൻ്റെ ആരോഗ്യത്തിന് ഗുണകരം

വർജിൻ അല്ലെങ്കിൽ എക്സ്ട്രാ വർജിൻ ഒലീവ് ഓയിൽ തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമശക്തിയും ശ്രദ്ധയും വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. പ്രായാധിക്യത്തിൽ ഓർക്കുറവു സാധ്യത കുറയാനും ഇത് സഹായിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കാൻസർ സാധ്യത

ഒലീവ് ഓയിലിലെ ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും കോശനാശം കുറയ്ക്കാൻ സഹായിക്കുന്നു. ചില വലിയ അവലോകന പഠനങ്ങൾ ഒലീവ് ഓയിൽ കൂടുതൽ ഉപയോഗിക്കുന്നവരിൽ ചില കാൻസറുകളുടെ സാധ്യത കുറവാണെന്ന് പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ ശക്തമായ പഠനങ്ങൾ ഇപ്പോഴും ആവശ്യമാണ്.

ഒലീവ് ഓയിൽ തിരഞ്ഞെടുക്കുമ്പോൾ

കൂടുതൽ പ്രോസസ് ചെയ്ത റിഫൈൻഡ് ഒലീവ് ഓയിലുകളിൽ ഈ ഗുണകരമായ ഘടകങ്ങളുടെ അളവ് കുറവായിരിക്കും. വർജിൻ അല്ലെങ്കിൽ എക്സ്ട്രാ വർജിൻ ഒലീവ് ഓയിൽ തിരഞ്ഞെടുക്കുന്നതാണ് ആരോഗ്യകരം.

ചില ദോഷവശങ്ങളുമുണ്ട്

അമിതമായി ഉപയോഗിച്ചാൽ വണ്ണം കൂടാം

ഒരു ഗ്രാം കൊഴുപ്പിൽ ഒൻപതു കലോറിയുണ്ട്. അതിനാൽ ഒലീവ് ഓയിൽ ആരോഗ്യകരമാണെന്ന് കരുതി അധികമായി ഉപയോഗിച്ചാൽ അധിക കലോറി ലഭിക്കുകയും ശരീരഭാരം കൂടുകയും ചെയ്യാം.

എല്ലാ ഭക്ഷണങ്ങളിലും ഒലീവ് ഓയിൽ വേണ്ട

നമ്മുടെ നാടൻ ഭക്ഷണത്തിൽ വെളിച്ചെണ്ണ പൂർണമായും ഒഴിവാക്കി ഒലീവ് ഓയിൽ മാത്രം ഉപയോഗിക്കേണ്ടതില്ല. വൈവിധ്യമാർന്ന ആരോഗ്യകരമായ ഭക്ഷണരീതിയുടെ ഭാഗമായാണ് ഇത് ഉപയോഗിക്കേണ്ടത്.

Oilve Oil health benefits
'വയറ് ഫ്ലാറ്റ് ആയിരിക്കാൻ ആ​ഗ്ര​ഹിച്ചു, അതിനായി സ്വയം ദ്രോഹിക്കുമായിരുന്നു'; ഒരിക്കലും നിങ്ങൾ അങ്ങനെ ആകരുതെന്ന് തപ്സി

ഉയർന്ന ചൂട് ബാധിക്കാം

എക്സ്ട്രാ വർജിൻ ഒലീവ് ഓയിൽ സാലഡുകൾ, ലഘു പാചകം, ഫിനിഷിങ് ഓയിൽ എന്നീ ആവശ്യങ്ങൾക്കാണ് കൂടുതൽ നല്ലത്. അധിക ചൂടിൽ ദീർഘനേരം വറുക്കുന്നതിനായി മറ്റ് എണ്ണകൾ ഉപയോഗിക്കുന്നതാൺ് കൂടുതൽ പ്രായോഗികമായേക്കാം.

വ്യാജനെ തിരിച്ചറിയണം

വിപണിയിൽ ലഭിക്കുന്ന എല്ലാ ഒലീവ് ഓയിലുകളും ഒരേ നിലവാരത്തിലുള്ളതല്ല. ചിലതിൽ മായം കലർന്നിട്ടുണ്ടാവാം. വിശ്വസനീയമായ ബ്രാൻഡുകളും സർട്ടിഫിക്കേഷനുകളും പരിശോധിച്ചു മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുക.

Oilve Oil health benefits
അമിതമാകരുത്! മഴക്കാലത്ത് നെയ്യ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓലീവ് ഓയിൽ ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പാണ്. ഹൃദയാരോഗ്യം, ഇൻഫ്ലമേഷൻ നിയന്ത്രണം, പ്രമേഹസാധ്യത കുറയ്ക്കൽ, തലച്ചോറിന്റെ ആരോഗ്യം എന്നിവയിൽ ഗുണങ്ങൾ ലഭിക്കാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്നാൽ ഇതൊനു മരുന്ന് ആയി കാണരുത്. ഓലീവ് ഓയിൽ ആരോഗ്യകരമായ ഭക്ഷണക്രമത്തിൻ്റെയും വ്യായാമത്തിൻ്റെയും ഭാഗമായിരിക്കുമ്പോഴാണ് മികച്ച ഫലം ലഭിക്കുന്നത്.

Summary

Oilve oil getting popular in kerala as a healthy choice, Is it good for health really?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com