

കുടവയർ ഒതുക്കി ഫ്ലാറ്റാക്കാൻ അമിത വ്യായാമവും ഡയറ്റും പരീക്ഷിക്കുന്ന നിരവധി ആളുകളുണ്ട്. പലരും ഇതൊരു സൗന്ദര്യ പ്രശ്നമായാണ് കാണാൻ ശ്രമിക്കുകന്നത്. താനും അങ്ങനെയായിരുന്നുവെന്ന് തുറന്നു പറയുകയാണ് നടി തപ്സി പന്നു. അഭിനയ രംഗത്തേക്ക് വന്നപ്പോൾ വയറ് ഫ്ലാറ്റാവാൻ വേണ്ടി കഠിന വ്യായാമം ചെയ്തു സ്വയം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് തപ്സി മുൻപ് തുറന്നു പറഞ്ഞിരുന്നു.
ഐഡിയൽ ശരീരഭംഗിയിൽ ഒരുകാലത്ത് വിശ്വസിച്ചുരുന്നു, അതിനായി ശരീരത്തെ അമിത സമ്മർദത്തിലാക്കുകയും ചെയ്തിരുന്നുവെന്ന് താരം പറഞ്ഞു. അതുകൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ മികച്ചതാക്കാൻ വേണ്ടി സ്വയം കഠിനാധ്വാനം ചെയ്യരുതെന്നും ശരീരത്തെ സ്നേഹിക്കണമെന്നും അവർ ആരാധകരോട് അഭ്യർത്ഥിച്ചു.
വളർന്നു വരുന്ന സമയത്ത് വളരെ ഫിറ്റായ ഒരു ശരീരം വേണമെന്ന് ഒരുപാട് ആഗ്രഹിച്ചു. അമിതമായി വ്യായാമം ചെയ്ത് ശരീരത്തെ കൂടുതൽ സമ്മർദത്തിലാക്കുമായിരുന്നു. പിന്നീടാണ് തിരിച്ചറിവുണ്ടായതെന്നും തപ്സി പറഞ്ഞു. ഓരോ സ്ത്രീയുടെയും ശരീരം വ്യത്യസ്തമാണ്. നിരന്തരം ഹോർമോൺ വ്യതിയാനങ്ങളിലൂടെ കടന്നു പോകുന്നതു കൊണ്ട് തന്നെ വയറിന്റെ ആകൃതി ഒരേപോലെയായിരിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും തപ്സി വിശദീകരിക്കുന്നു.
വയറിന് താഴെ അൽപം കൊഴുപ്പും ജലാംശവും ഉണ്ടാകേണ്ടത് പ്രധാനമാണ്. അത് നമ്മുടെ പ്രത്യുത്പാദന അവയവങ്ങൾക്ക് സംരക്ഷണം നൽകും, സ്ത്രീ എന്ന നിലയിൽ ആ സംരക്ഷണം ആവശ്യമാണെന്നും പോഷകാഹാര വിദഗ്ധൻ ഇതേകുറിച്ച് തന്നെ പറഞ്ഞു മനസ്സിലാക്കിയെന്നും തപ്സി പറഞ്ഞു. ഫിറ്റായിരിക്കേണ്ടത് ആരോഗ്യകരമാണ് എന്നാൽ അതിന് വേണ്ടി സ്വയം ദ്രോഹിക്കരുതെന്നും അൽപം കൊഴുപ്പ് ആരോഗ്യത്തിന് പ്രധാനമാണെന്നും തപ്സി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates