'ഹോം റെമെഡി' പാളിയോ? ഉള്ളിനീര് പുരട്ടിയ ശേഷം മുടികൊഴിച്ചിൽ കൂടി, കാരണം ഇതാകാം

ചിലർക്ക് ഉള്ളിനീര് മുടി കൊഴിച്ചിൽ വർധിപ്പിക്കുകയോ അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകളോ ഉണ്ടാക്കാറുള്ളതായി പറയാറുണ്ട്.
onion juice for hair fall, Home remedy
onion juice for hair fall, Home remedyPexels
Updated on
1 min read

മുടി കൊഴിച്ചിലിന് ഏറ്റവും മികച്ച വീട്ടുചികിത്സയാണ് ഉള്ളിനീര്. ഉള്ളി ചതച്ചെടുത്ത് അതിൻ്റെ നീര് പിഴിഞ്ഞ് സ്കാൽപ്പിൽ പുരട്ടുന്നത് മുടിയുടെ വേരുകൾക്കും സ്കാൽപ്പിനും നല്ലതാണ്. ഇതിൽ മുടിയുടെ ആരോ​ഗ്യം പോഷിപ്പിക്കുന്ന സൾഫർ സംയുക്തങ്ങളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

ഇത് നമ്മുടെ സ്കാൽപ്പിന് പോഷണം നൽകുന്നവഴി രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. എന്നാൽ എല്ലാവർക്കും ഇത് വർക്ക് ആകാറില്ല.

ചിലർക്ക് ഉള്ളിനീര് മുടി കൊഴിച്ചിൽ വർധിപ്പിക്കുകയോ അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകളോ ഉണ്ടാക്കാറുള്ളതായി പറയാറുണ്ട്. അതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്. ഉള്ളിനീര് പുരട്ടുന്ന രീതി മുതൽ നിങ്ങളുടെ സ്കാൽപ്പിന് ഉള്ളിനീര് പുരട്ടേണ്ട ആവശ്യമുണ്ടോ എന്നതു വരെ ഘടകമാകാം.

മുടി കൊഴിച്ചിലും ഉള്ളിനീരും

അമിതസമ്മർദം, മോശം ദഹനം, ക്രമരഹിതമായ ഉറക്കരീതികൾ, എരിവുള്ള ഭക്ഷണം, ഹോർമോൺ അസന്തുലിതാവസ്ഥ, പോഷകാഹാരക്കുറവ് എന്നിവയെല്ലാം മുടി കൊഴിച്ചിൽ കൂടുതൽ വഷളാക്കും. സ്കാൽപ്പിന് പുറമെയുള്ള ആരോ​ഗ്യം മെച്ചപ്പെടുത്താൻ ഉള്ളിനീര് സഹായിക്കുമെങ്കിലും ആന്തരിയമായ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതിന് കഴിയില്ല. ശരീരത്തിൽ ഇരുമ്പ്, പ്രോട്ടീൻ, വിറ്റാമിൻ ഡി എന്നിവയുടെ കുറവുണ്ടെങ്കിൽ അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ നേരിടുന്നുണ്ടെങ്കിൽ ഉള്ളിനീര് പ്രയോ​ഗം കൊണ്ട് മുടികൊഴിച്ചിൽ പരിഹരിക്കാനാകില്ല.

onion juice for hair fall, Home remedy
മുടിക്കും ചർമത്തിനും ബയോട്ടിൻ എത്രത്തോളം ഗുണം ചെയ്യും?

തെറ്റായ രീതിലുള്ള പ്രയോ​ഗം

പലരും ഉള്ളി ചതച്ച് പൾപ്പ് ആക്കി, അത് നേരിട്ടു പുരട്ടുകയാണ് പതിവ്. ഇത് ഫോളിക്കിളുകൾ അടയുന്നതിനും സ്കാൽപ്പിൽ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് കഴുകി കളയാനും ബുദ്ധിമുള്ളാണ്. കൂടാതെ പഴകിയതോ പുളിച്ചതോ ആയ ഉള്ളിനീര് പുരട്ടുന്നത് വീക്കം ഉണ്ടാക്കാനും സാധ്യതയുണ്ട്. ഉള്ളിനീര് പുതുതായി പിഴിഞ്ഞെടുത്ത് ശ്രദ്ധാപൂർവം അരിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ഇത് കറ്റാർവാഴ, വെളിച്ചെണ്ണ, ഭൃം​ഗരാജ് എണ്ണ തുടങ്ങിയവ ഉപയോ​ഗിത്ത് നേർപ്പിക്കുന്നത് നല്ലതാണെന്ന് ചില ആയുർവേദ വിദ​ഗ്ധർ പറയുന്നു.

onion juice for hair fall, Home remedy
എണ്ണ തേച്ചാൽ മാത്രം പോരാ; ശരിയായ രീതിയിൽ ഉപയോഗിച്ചാലേ ഗുണം ലഭിക്കൂ, ഈ അബദ്ധങ്ങൾ ഒഴിവാക്കാം

അമിതമാകരുത്

സ്ഥിരമായ ഉള്ളിനീര് ഉപയോ​ഗിക്കുന്നത് സ്കാൽപ്പിലെ അസ്വസ്ഥത വർധിപ്പിക്കാൻ കാരണമാകും. സെൻസിറ്റീവ് സ്കിൻ, താരൻ അല്ലെങ്കിൽ സ്കാൽപ്പിൽ വീക്കം എന്നിവ ഉള്ളവരിൽ ഇത് കൂടുതൽ പ്രശ്നമാകും. ചൊറിച്ചിൽ, വരൾച്ച, ചുവപ്പ്, കൂടുതൽ മുടികൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകാം. മിതത്വം പാലിക്കുകയാണ് പ്രധാനം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഉള്ളിനീര് ഉപയോ​ഗിക്കുന്നതാണ് സുരക്ഷിതമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Summary

Is your homemade onion juice ineffective against hair fall? Here's the real reason

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com