Obese Man eating rice
Weight loss tipsPexels

'പയ്യെ തിന്നാല്‍, പന അല്ല പൊണ്ണത്തടി കുറയ്ക്കാം'

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവെങ്കില്‍ ഡയറ്റില്‍ പ്രോട്ടീനും പച്ചക്കറികളും പരമാവധി ഉള്‍പ്പെടുത്തുക.
Published on

പൊണ്ണത്തടി കുറയ്ക്കുക എന്നതാണ് പലരുടെയും പ്രധാന ഫിറ്റ്‌നസ് ലക്ഷ്യം. എന്നാല്‍ ക്രാഷ് ഡയറ്റുകള്‍, കര്‍ശന ഭക്ഷണ നിയന്ത്രണം, അമിത വ്യായാമം എല്ലാം കൂടിയാകുമ്പോള്‍ ചിലപ്പോള്‍ വിപരീതഫലമാകും സംഭവിക്കുക. യഥാര്‍ഥ ഫിറ്റ്‌നസ് എന്നാല്‍ എല്ലാം സന്തുലിതമായി കൊണ്ടുപോവുകയെന്നതാണ്. സ്ഥിരമായ ആരോഗ്യം, മൈന്‍ഡ്ഫുള്‍ ഈറ്റിങ്, കൃത്യമായ പോഷണം എന്നിവയില്‍ ശ്രദ്ധ വയ്ക്കുന്നതാണെന്ന് പ്രശസ്ത ഫിറ്റ്‌നസ് കോച്ച് ആയ രാജ് ഗണ്‍പത് പറയുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ആറ് നിയമങ്ങള്‍

പ്രോട്ടീനും പച്ചക്കറികളും പരമാവധി ഉപയോഗിക്കുക

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവെങ്കില്‍ ഡയറ്റില്‍ പ്രോട്ടീനും പച്ചക്കറികളും പരമാവധി ഉള്‍പ്പെടുത്തുക.

പഞ്ചസാരയും കൊഴുപ്പും പരിമിതപ്പെടുത്താം

പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് പകരം, പരിമിതപ്പെടുത്തുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ഭക്ഷണ ആസക്തി കുറച്ചു കൊണ്ടുവരാന്‍ സഹായിക്കും.

ശരീരത്തിന് ആവശ്യമായി സ്റ്റാർച്ച് നല്‍കാം

നിങ്ങളുടെ ജീവിതശൈലി ആവശ്യങ്ങൾക്കനുസരിച്ച് സ്റ്റാർച്ച് കഴിക്കുന്നതാണ് മികച്ചത്. ചോറ്, റൊട്ടി, ബ്രെഡ് പോലുള്ള ഭക്ഷണങ്ങളിലെല്ലാം സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവ കുറച്ചു കഴിക്കുക. എന്നാല്‍ ശാരീരികമായി കൂടുതല്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ കുറച്ചു കൂടുതല്‍ കഴിക്കുക. ശരീരത്തിന് ഊര്‍ജ്ജം ലഭ്യമാകാന്‍ സ്റ്റാര്‍ച്ച് ആവശ്യമാണ്.

Obese Man eating rice
പ്രായമാകുമ്പോഴുള്ള കാഴ്ച മങ്ങൽ, ഇനി അതും മറികടക്കാം; ദിവസവും രണ്ട് പിടി പിസ്ത

ഒരു ദിവസം മൂന്ന് തവണ ഭക്ഷണം കഴിക്കുക

ഒരു ദിവസം രണ്ടോ മൂന്നോ തവണ പ്രധാന ഭക്ഷണങ്ങൾ കഴിക്കുകയും അതിനിടയില്‍ തുടർച്ചയായി ലഘുഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലത്. വിശപ്പ് തോന്നിയാൽ, എന്തെങ്കിലും ഒരു പഴം കഴിക്കാവുന്നതാണ്.

Obese Man eating rice
ഇഡ്‌ലി വയറിന് നല്ലത്, ദിവസവും കഴിക്കാമോ?

ഭക്ഷണം പതിയെ കഴിക്കുക

പതിയെ ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. കുറഞ്ഞത് 15 മിനിറ്റെങ്കിലും എടുത്തുവേണം ഭക്ഷണം കഴിക്കാന്‍. ഭക്ഷണം കഴിച്ച ശേഷം 10 മിനിറ്റ് വിശ്രമിക്കാം. വീണ്ടും വിശക്കുകയാണെങ്കില്‍ മാത്രം ഭക്ഷണം വീണ്ടും കഴിക്കുക. വയറു നിറയുന്നതു വരെ ഭക്ഷണം കഴിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Summary

Weight loss tips: Fitness Coach recommends eating food slowly may help to reduce weight.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com