

അനാരോഗ്യകരമായ ഭക്ഷണശീലം ആഴത്തിലുള്ള ഉറക്കത്തെ ബാധിക്കുമെന്ന് പഠനം. ജങ്ക് ഭക്ഷണങ്ങൾ ആഴത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. അനാരോഗ്യകരമായ ഭക്ഷണം കഴിച്ചാൽ പിറ്റേദിവസം രാത്രിയും ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്നും ഗവേഷകർ കണ്ടെത്തി.
ഉറക്കത്തിൽ ഏറ്റവും നിർണ്ണായകമാണ് മൂന്നാം ഘട്ടമായ ഡീപ്പ് സ്ലീപ്പ്. ഇത് ഓർമ്മശക്തി, പേശികളുടെ വളർച്ച, പ്രതിരോധശേഷി തുടങ്ങിയ അവശ്യപ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്.
സ്വീഡനിലെ ഉപ്‌സാല സർവകലാശാലയിലെ ഗവേഷകരാണ് ജങ്ക് ഫുഡ് ഉറക്കത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്താൻ പഠനം നടത്തിയത്. ആരോഗ്യകരമായ ഭക്ഷണവും അനാരോഗ്യകരമായ ഭക്ഷണവും നൽകിയാണ് പടനത്തിൽ പങ്കെടുത്തവരെ ഇവർ നിരീക്ഷിച്ചത്. ഉയർന്ന പഞ്ചസാരയുടെ അളവും പൂരിത കൊഴുപ്പും സംസ്കരിച്ച ഭക്ഷണ വസ്തുക്കളും അടങ്ങിയ ഡയറ്റാണ് അനാരോഗ്യകരമായ ഭക്ഷണവിഭാഗത്തിലുള്ളവർക്ക് നൽകിയത്. ആരോഗ്യകരമായ ഭക്ഷണം കഴിച്ചവരുമായി താരതമ്യം ചെയ്യുമ്പോൾ ജങ്ക് ഭക്ഷണം കഴിച്ചവരുടെ ആഴത്തിലുള്ള ഉറക്കം തടസ്സപ്പെട്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഇരുകൂട്ടരെയും ഒരാഴ്ച്ചയോളം നിരീക്ഷിച്ചാണ് ഉറക്കരീതികൾ അവലോകനം ചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates