

ഒരു കാലത്ത് ബോളിവുഡിന്‍റെ റാണിയായിരുന്നു ഹേമ മാലിനി. ഹേമ മാലിനിയുടെ സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. 76-ാം വയസിലും ആ സൗന്ദര്യത്തിന് യാതൊരു കോട്ടം തട്ടിയില്ല. ആരോഗ്യകരമായി വാര്‍ദ്ധക്യം പ്രാപിക്കുക എന്നത് പ്രധാനമാണ്. ഇപ്പോഴിതാ, അമ്മയുടെ ആരോഗ്യത്തിന്‍റെ സീക്രട്ട് വെളിപ്പെടുത്തുകയാണ് മകള്‍ ഇഷാ ഡിയോള്‍.
അച്ചടക്കമുള്ള ഭക്ഷണക്രമമാണ് അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തി നിര്‍ത്തുന്നത്. ഗ്ലൂട്ടന്‍ രഹിത ഭക്ഷണമാണ് അമ്മ പിന്തുടരുന്നതെന്നും ഇഷാ പറയുന്നു. അതുകൊണ്ട് തന്നെ അരി, ഓട്‌സ്, പച്ചക്കറികള്‍, മില്ലറ്റുകള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ധാരാളം ഡയറ്റില്‍ ചേര്‍ക്കാറുണ്ട്.
പ്രായമാകുമ്പോള്‍ ആളുകളില്‍ ദഹനം മന്ദഗതിയിലാവുകയും ശരീരം കൂടുതല്‍ സെന്‍സിറ്റീവ് ആവുകയും ചെയ്യുന്നു. ഗോതമ്പ്, ബാര്‍ലി, തുടങ്ങിയവയില്‍ അടങ്ങിയ പ്രോട്ടീന്‍ ആയ ഗ്ലൂട്ടന്‍ ചിലരില്‍ ദഹനം ബുദ്ധിമുട്ടിലാക്കും. ഇത് വയറു വീര്‍ക്കല്‍, അസ്വസ്ഥ, മന്ദത എന്നിവ ഉണ്ടാക്കും.
മാത്രമല്ല, ഗ്ലൂട്ടന്‍ ഒഴിവാക്കുന്നത് പ്രായമാകുമ്പോള്‍ സംഭവിക്കുന്ന കോശജ്വലനം, സന്ധി വേദന, മറ്റ് വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. പ്രായം കൂടുമ്പോൾ, ശരീരം ഭക്ഷണങ്ങളോട് പ്രതികരിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരാം. ചിലരിൽ പ്രായമാകുമ്പോള്‍ സെലിയാക് രോഗം (ഒരുതരം ഓട്ടോഇമ്മ്യൂൺ രോഗം) വികസിക്കാം. ഈ അവസ്ഥയുള്ളവർ ഗ്ലൂട്ടൻ കഴിച്ചാൽ ചെറുകുടലിൽ വീക്കമുണ്ടാക്കുകയും പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാതിരിക്കുകയും ചെയ്യും. ഇത് പ്രായമാകുമ്പോള്‍ പോഷകക്കുറവിലേക്ക് നയിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates