കാപ്പി കുടിച്ചാല്‍ അപ്പോൾ ഉറക്കം വരും! ഇതെന്ത് അവസ്ഥ?

എല്ലാ ശരീരത്തിലും ഇതേ ഇഫക്ട് ഉണ്ടാകില്ലെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.
Woman sleeping on desk
coffeePexels
Updated on
1 min read

റക്കം വിടാന്‍ ഒരു കാപ്പി അല്ലെങ്കിൽ ചായ പാസാക്കിയാല്‍ പിന്നെ കാര്യങ്ങള്‍ ഉഷാറായി. എന്നാല്‍ ചിലര്‍ക്ക് നേരെ തിരിച്ചാണ്. അതായത്, കാപ്പി കുടിച്ചാല്‍ അപ്പോള്‍ തന്നെ ഉറക്കം വരും. കാപ്പിയിൽ അടങ്ങിയ കഫീൻ തലച്ചോറിലെ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന അഡിനോസിന്‍ എന്ന രാസവസ്തുവിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തുമ്പോഴാണെല്ലോ നമ്മെ ഉണര്‍ന്നിരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്.

എന്നാൽ എല്ലാ ശരീരത്തിലും ഇതേ ഇഫക്ട് ഉണ്ടാകില്ലെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. കഫീൻ ശരീരത്തിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാക്കാം. നിങ്ങളുടെ ശരീരം കഫീനെ എങ്ങനെ ഉപാപചയമാക്കുന്നു എന്നിതെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. പല ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നുണ്ട്. ജനിതകം അതിലൊരു കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കൂടാതെ മരുന്നുകൾക്ക് ശരീരത്തിന്റെ സാധാരണ പ്രവർത്തന രീതിയെ സൂക്ഷ്മമായി മാറ്റാൻ കഴിയും. ഉത്കണ്ഠ വൈകല്യങ്ങൾ, ഹൃദ്രോ​ഗങ്ങൾ എന്നിവയ്ക്ക് മരുന്നു കഴിക്കുന്നവരിൽ കഫീൻ വ്യത്യസ്ത പ്രതികരണം ഉണ്ടാക്കാം. അതുപോലെ ചില ആന്റിബയോട്ടിക്കുകൾ അല്ലെങ്കിൽ ആന്റീഡിപ്രസന്റുകൾ പോലുള്ള മരുന്നുകളും കഫീന്റെ പ്രവർത്തനം വിപരീതഫലം ഉണ്ടാക്കും. കാപ്പി കുടിക്കുമ്പോൾ ക്ഷീണം നീണ്ടു നിൽക്കുന്നതായി തോന്നാനിടയാവുകയും ചെയ്യും. തൈറോയ്ഡ് രോഗികളിലും കഫീനോടുള്ള സംവേദനക്ഷമതയിൽ മാറ്റം വരുത്തുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഉള്ളവരിലും സമാനമായ ഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Woman sleeping on desk
തിരിഞ്ഞാലും മറിഞ്ഞാലും മരണ ഭയം, എന്താണ് തനാറ്റോഫോബിക്

ശരീരത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിൽ ജീവിതശൈലി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 2023ൽ സയന്റിഫിക് റിപ്പോർട്ട്‌സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഉദാസീനമായ പെരുമാറ്റം, മാറിയ ഭക്ഷണക്രമം, വർധിച്ച സമ്മർദം തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ നമ്മുടെ മെറ്റബോളിസത്തെ അടിസ്ഥാനപരമായി മാറ്റുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. കഫീൻ സംവേദനക്ഷമതയും ഇതിൽ ഉൾപ്പെടുന്നു.

Woman sleeping on desk
ഉറക്കത്തിനിടെയുള്ള ചിരി; സ്വപ്നം കാണുന്നതു കൊണ്ട് മാത്രമല്ല

പോഷകാഹാരക്കുറവ്, നിർജ്ജലീകരണം, ക്രമരഹിതമായ ഭക്ഷണശീലങ്ങൾ എന്നിവയും കഫീന്റെ ഉത്തേജക ഫലത്തെ കുറയ്ക്കും. മാത്രമല്ല, വർധിച്ച മാനസിക സമ്മർദം കോർട്ടിസോളിന്റെ ഉൽപാദനം വർധിപ്പിക്കുന്നു. ഇത് കഫീന്റെ ഫലപ്രാപ്തി കുറയ്ക്കാം. വർധിച്ച കോർട്ടിസോളിന്റെ അളവ് ശരീരത്തെ പെട്ടെന്ന് ക്ഷീണിതനാക്കും. ചിലരിലാകാട്ടെ കഫീന്റെ ഉപയോ​ഗം ഉറക്കം നഷ്ടപ്പെടുത്തുകയും ഇത് കോർട്ടിസോളിന്റെ ഉൽപാദനം വർധിപ്പിക്കുകയും ചെയ്യും. ഇത് കാലക്രമേണ, ശരീരത്തിൽ ക്ഷീണം വർധിപ്പിക്കാം. കാപ്പി കുടിക്കുത്തിൽ മിതത്വവും സമയനിഷ്ഠയും പാലിക്കേണ്ടത് ഈ ഫലങ്ങൾ ഒഴിവാക്കുന്നതിന് പ്രധാനമാണ്.

Summary

Why some people feel sleepy after coffee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com