

ജീവിതത്തില്‍ മരണത്തോട് ഭയമോ ഭീതിയോ തോന്നാത്തവര്‍ ഉണ്ടാകില്ല, അത് സ്വാഭാവികവുമാണ്. എന്നാല്‍ ചിലരുടെ കാര്യം അങ്ങനെയല്ല. മരണം എന്ന ചിന്ത പോലും അതിതീവ്ര ഉത്കണ്ഠയും ഭീതിയും ഉണ്ടാക്കുന്ന ആളുകളുണ്ട്. അവരെ തനാറ്റോഫോബിക് (Thanatophobia) എന്നാണ് വിളിക്കുന്നത്. താനോ പ്രിയപ്പെട്ടവരോ മരിച്ചു പോകുമെന്ന ചിന്ത ഇവരില്‍ നിരന്തരം ഉത്കണ്ഠയും ഭയവുമുണ്ടാക്കുന്നു. മരണത്തെക്കുറിച്ച് പരാമർശിക്കുമ്പോഴോ അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള ഏതെങ്കിലും പരാമർശങ്ങൾ കേൾക്കുമ്പോഴോ പോലും ഉത്കണ്ഠ, ഭയം, ദുഖം തുടങ്ങിയ തീവ്രമായ വികാരങ്ങള്‍ ഉണ്ടാകുന്നു.
ലോകത്ത് ഏതാണ്ട് 12.5 ശതമാനം ആളുകള്‍ താനറ്റോഫോബിക് ആണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. താനറ്റോഫോബിയ ആളുകളെ ഉതകണ്ഠ ഉള്ളവരാക്കുകയും ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ പോലും മുന്നോട്ടു കൊണ്ടു പോകാന്‍ പ്രയാസമായി വരികയും ചെയ്യാം. ഒറ്റയ്ക്കാകുമെന്ന ഭയം, താന്‍ മരിച്ചാല്‍ മറ്റുള്ളവര്‍ ദുരിതത്തിലാകുമെന്ന ഭയം, മരിച്ചാല്‍ ശരീരത്തിനും ആത്മാവിനും എന്തു സംഭവിക്കുമെന്ന ഭയം ഇങ്ങനെ തുടങ്ങി മരണഭയം ഇത്തരക്കാരുടെ ഉറക്കവും സമാധാനവും നിരന്തരം ഇല്ലാതാക്കുന്നു.
പ്രായം, വ്യക്തിത്വം, ജീവിത സഹാചര്യം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് താനറ്റോഫോബിയ ലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. കുട്ടിക്കാലത്തുണ്ടാകുന്ന മരണഭയം പിന്നീട് താനറ്റോഫോബിയയായി വളരാന്‍ സാധ്യതയുണ്ട്.
ഉറക്കമില്ലായ്മ
ഉത്കണ്ഠ
പിരിമുറുക്കം
ചെറിയ കാര്യത്തിനു പോലും സമ്മര്‍ദം നേരിടുക
പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാം (വേഗതയേറിയ ഹൃദയമിടിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട്, റേസിംഗ് ചിന്തകൾ, അപകടബോധം)
പെരുമാറ്റ രീതികളില്‍ വ്യത്യാസം.
ഇത് ഉറക്കമില്ലായ്മ, നിരന്തരം പേടി സ്വപ്നങ്ങള്‍ കാണുക, മരണത്തെ പ്രതിനിധീകരിക്കുന്ന തരത്തിലുള്ള സ്വപ്നങ്ങള്‍. താനറ്റോഫോബിയക്കിന് പിന്നിലെ കാരണങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും മാനസിക, ജനിതക, ജീവശാസ്ത്ര, സാമൂഹിക ഘടകങ്ങള്‍ ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നവെന്ന് കരുതുന്നു. മതപരമായ സ്വാധീനങ്ങളും ഒരു വ്യക്തിയുടെ മാനസികാവസ്ഥയും ആളുകളില്‍ മരണഭയം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, ഉത്കണ്ഠയ്ക്ക് കൂടുതൽ സാധ്യതയുള്ള ആളുകൾക്ക് പൊതുവെ താനറ്റോഫോബിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുട്ടിക്കാലത്തുണ്ടാകുന്ന ട്രോമ, മാനസിക പ്രശ്നങ്ങള്‍ എന്നിവയും മരണഭീതി ഉണ്ടാക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.
ആത്മവിശ്വാസക്കുറവ്
മതപരമോ ആത്മീയമോ ആയ വിശ്വാസങ്ങൾ
ആരോഗ്യം മോശമാവുക
ജീവിതത്തിൽ ലക്ഷ്യബോധമില്ലായ്മ
മറ്റുള്ളവരുമായി അടുത്ത ബന്ധം വളർത്തിയെടുക്കാൻ കഴിയാതെവരുന്നത്
ഉത്കണ്ഠയും വിഷാദവും
തനാറ്റോഫോബിയ ചിലർക്ക് താൽക്കാലികമാകാം, എന്നാൽ പലർക്കും ഈ ഭയം ജീവിതകാലം മുഴുവൻ നിലനിൽക്കുന്നു. താനറ്റോഫോബിയയ്ക്കുള്ള ചികിത്സകൾ മറ്റ് പ്രത്യേക ഫോബിയകൾക്കുള്ള ചികിത്സകൾക്ക് സമാനമാണ്. തെറാപ്പി, മരുന്നുകള്‍ എന്നിവയാണ് പ്രധാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates