ഉറങ്ങുമ്പോൾ തലയണ വേണോ? നട്ടെല്ലിന്റെ ആരോ​ഗ്യത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

നമ്മുടെ കിടപ്പ് രീതി ഏറ്റവും ബാധിക്കുക നട്ടെല്ലിനെയാണ്.
kerala man sleeping
PillowMeta Ai
Updated on
1 min read

കിടപ്പ് ശരിയായില്ലെങ്കില്‍ എല്ലാം കുളമാകും. രാവിലെ ഉഷാറായി എഴുന്നേല്‍ക്കാന്‍ സാധിച്ചാല്‍ ഉന്മേഷമുള്ള ഒരു ദിനം കിട്ടുമെന്ന് പഴമക്കാര്‍ പറഞ്ഞു കേള്‍ക്കാറില്ലേ! അക്കാര്യത്തില്‍ തലയണ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ചിലര്‍ക്ക് തലയണ വെച്ച് ഉറങ്ങുന്നതാണ് ഇഷ്ടം. മറ്റുചിലര്‍ക്ക് തലയണ വയ്ക്കുന്നതു അസ്വസ്ഥതയുണ്ടാക്കും. ഇതില്‍ ഏതാണ് ആരോഗ്യകരമെന്ന് ചോദിച്ചാല്‍, അതില്‍ മറ്റ് ചില ഘടകങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതായി വരും.

നമ്മുടെ കിടപ്പ് രീതി ഏറ്റവും ബാധിക്കുക നട്ടെല്ലിനെയാണ്. നട്ടെല്ലിന് ആരോഗ്യകരമായ രീതി വേണം ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍. അങ്ങനെ നോക്കുമ്പോള്‍ ഈ രണ്ട് രീതികളും സാഹചര്യത്തിന് അനുസരിച്ച് ഉചിതവും അനുചിതവുമാണെന്ന് ആരോഗ്യ വിദഗ്ധര്‍ വിശദീകരിക്കുന്നു.

അതായത്, പലരുടെയും കിടപ്പ് രീതികള്‍ പല രീതിയിലാണ്. ചിലര്‍ സൈഡ് തിരിഞ്ഞു കിടക്കുന്നവരാണ്, മറ്റുചിലര്‍ കമഴ്ന്ന് കിടന്ന് ശീലിച്ചവരാണ്. ചിലര്‍ മലര്‍ന്നും വളഞ്ഞുമൊക്കെ കിടക്കുന്നവരാണ്. നമ്മുടെ കിടപ്പിന്‍റെ രീതി ഇതില്‍ വളരെ പ്രധാനമാണ്. മാത്രമല്ല, ശരീരഘടന, തലയണയുടെ ഉയരം, വ്യക്തിഗത മുന്‍ഗണനകള്‍ എന്നിവയെല്ലാം പരിശോധിക്കണം. സൈഡ് തിരിഞ്ഞു കിടക്കുന്നവര്‍ക്കും കമഴ്ന്ന് കിടക്കുന്നവര്‍ക്കും മലര്‍ന്ന് കിടക്കുന്നവര്‍ക്കും പലതരത്തിലുള്ള സപ്പോര്‍ട്ട് ആണ് ആവശ്യം.

തലയണ ആവശ്യമുള്ളവര്‍

ഉറങ്ങുമ്പോൾ, തലയണകൾ നട്ടെല്ലിന്‍റെ സ്വാഭാവിക വക്രത നിലനിർത്താൻ സഹായിക്കുന്നു. മലര്‍ന്ന് കിടന്ന് ഉറങ്ങുന്നവർക്ക്, ഇടത്തരം കട്ടി കുറഞ്ഞ തലയണ ഉപയോഗിക്കുന്നത് തല അമിതമായി ഉയർത്താതെ കഴുത്തിന് സപ്പോര്‍ട്ട് നൽകും. സൈഡ് തിരിഞ്ഞു ഉറങ്ങുന്നവർക്കും തലയണ ആവശ്യമാണ്. ഇത് തലയ്ക്കും മെത്തയ്ക്കും ഇടയിലുള്ള വിടവ് നികത്തുകയും നട്ടെല്ല് നേരെയാക്കുകയും ചെയ്യുന്നു.

തലയണ ആവശ്യമില്ലാത്തവര്‍

വളരെ നാച്വറല്‍ ആയ ഒരു നില കൈവരിക്കാൻ പ്രത്യേകിച്ച് കമിഴ്ന്നു കിടന്ന് ഉറങ്ങുന്നവരെ ഇത് സഹായിക്കും. കട്ടിയുള്ള ഒരു തലയിണ ഉപയോഗിക്കുന്നത് കഴുത്തിന് ആയാസം ഉണ്ടാക്കും. തലയണയില്ലാത്തപ്പോള്‍ കഴുത്തിന്‍റെ ഹൈപ്പർ എക്സ്റ്റൻഷൻ തടയുകയും തല നട്ടെല്ലിന് ന്യൂട്രലായി തുടരുകയും ചെയ്യുന്നു. ഇത് നട്ടെല്ലിന് സമ്മര്‍ദം ഉണ്ടാക്കില്ല.

kerala man sleeping
'ലാറാ... നിങ്ങള്‍ വളരെ ഇലക്ടിഫൈയിങ് ആണ്!' ട്രൈജെനിമല്‍ ന്യൂറോള്‍ജിയ ആദ്യമായി അനുഭവപ്പെട്ട ദിനത്തെ കുറിച്ച് സല്‍മാന്‍ ഖാൻ

തലയണ ഉപയോഗിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കാം

  • വളരെ ഉയരമുള്ളതോ പരന്നതോ ആയ തലയണ ഉപയോഗിക്കുന്നത് നട്ടെല്ലിന് ആയാസം ഉണ്ടാക്കും.

  • തലയണയില്ലാതെ ഉറങ്ങുന്നത് തുടർച്ചയായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നുണ്ടെങ്കിൽ ഒരു ലോ ലോഫ്റ്റ് തലയണ ഉപയോഗിക്കാം.

  • വിട്ടുമാറാത്ത കഴുത്ത് അല്ലെങ്കിൽ നടുവേദന അവഗണിക്കുക.

kerala man sleeping
മുപ്പതിലേ മുടി നരച്ചോ? കാരണമുണ്ട്, ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ

ഉറക്കത്തിൽ കഴുത്ത്, തല, നട്ടെല്ല് എന്നിവ നേർരേഖയിൽ നിലനിർത്തിക്കൊണ്ട് നിഷ്പക്ഷമായ നട്ടെല്ല് വിന്യാസം നിലനിർത്തുക എന്നതാണ് പ്രധാന കാര്യം. ശരീരത്തിന്റെ ഒരു ഭാഗവും വളയുകയോ സമ്മർദ്ദത്തിലാകുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നത് പേശികൾ, ലിഗമെന്റുകൾ, ഇന്റർവെർടെബ്രൽ ഡിസ്കുകൾ എന്നിവയിലെ ആയാസം കുറയ്ക്കും.

Summary

Sleeping with or without a pillow: Which is better for spine health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com