മുപ്പതിലേ മുടി നരച്ചോ? കാരണമുണ്ട്, ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ

മുടിക്ക് കറുത്ത നിറം നൽകുന്ന മെലാനിന്‍ എന്ന പെ​ഗ്മെന്റേഷൻ ആണ് അകാല നരയിലേക്ക് നയിക്കുന്നത്.
Grey Hair
Grey HairPexels
Updated on
1 min read

ചെറുപ്രായത്തിൽ തന്നെ തലയിൽ നരകയറി തുടങ്ങിയോ? അകാലനരയ്ക്ക് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. പോഷകക്കുറവു മുതൽ സമ്മർദം പോലുള്ള കാരണങ്ങൾ കൊണ്ട് മുടിയുടെ കരുത്ത് നഷ്ടപ്പെടാനും നരകയറാനും കാരണമാകും. മുടിക്ക് കറുത്ത നിറം നൽകുന്ന മെലാനിന്‍ എന്ന പെ​ഗ്മെന്റേഷൻ ആണ് അകാല നരയിലേക്ക് നയക്കുന്നത്.

അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതും വായു മലിനീകരണവും പുകവലിയും മാനസിക സമ്മർദവും ജനികവുമൊക്കെ മെലാനിന്റെ അളവിനെ സ്വാധീനിക്കാം. ഇതു കൂടാതെ കെമിക്കല്‍ ഹെയര്‍ ഡൈ, പോഷകാഹാര കുറവ് (വിറ്റാമിന്‍ ബി 12, ഇരുമ്പ്, കോപ്പര്‍, സിങ്ക്), ഹൈപ്പോതൈറോയ്ഡിസം പോലുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പോലുള്ള അവസ്ഥകളും അകാലനരയ്ക്ക് കാരണമാകാം.

Grey Hair
നടുവേദനയ്ക്ക് ശമനമില്ലേ? ഈ നാല് അബദ്ധങ്ങൾ ഒഴിവാക്കാം

പ്രതിരോധിക്കാന്‍ ചില ടിപ്സ്

  • പുകവലി ഉപേക്ഷിക്കാം

സ്ഥിരമായി പുകവലിക്കുന്നത് ഓക്സിഡേറ്റീവ് സമ്മർദം ത്വരിതപ്പെടുത്തുകയും മെലാനിൻ ഉൽപാദനം കുറയ്ക്കുകയും ചെയ്യും.

  • ആരോ​ഗ്യകരമായ ഭക്ഷണക്രമം

പ്രോട്ടീൻ സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരാം. ബി12 അടങ്ങിയ മത്സ്യം, മുട്ട അല്ലെങ്കിൽ പാൽ ഉൽപ്പന്നങ്ങൾ പോലുള്ള ഭക്ഷണങ്ങളും ഫോളേറ്റിനായി ചീര, കാലെ പോലുള്ള ഇലക്കറികൾ അല്ലെങ്കിൽ കടല പോലുള്ള പയറുവർ​ഗങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

Grey Hair
'ലാറാ... നിങ്ങള്‍ വളരെ ഇലക്ടിഫൈയിങ് ആണ്!' ട്രൈജെനിമല്‍ ന്യൂറോള്‍ജിയ ആദ്യമായി അനുഭവപ്പെട്ട ദിനത്തെ കുറിച്ച് സല്‍മാന്‍ ഖാൻ
  • ആന്റി-ഓക്സിഡന്റുകൾ

ആന്റിഓക്സിഡന്റുകൾ സമൃദ്ധമായ ബെറിപ്പഴങ്ങൾ, നട്സ്, ഡാർക്ക് ചോക്ലേറ്റ് എന്ന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള ഓക്സിഡേറ്റീവ് സ്ട്രെസ് മുടിയുടെ ആരോ​ഗ്യ നശിപ്പിക്കാതെ സംരക്ഷിക്കും.

  • ഉറക്കം

മാനസിക സമ്മർദം അകാലനരയെ ത്വരിതപ്പെടുത്തും. സമ്മർദം കുറയ്ക്കുന്നതിന് ദിവസവും ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക. സമ്മർദം കുറയ്ക്കുന്നതിന് ദിവസവും വ്യായാമം ചെയ്യുകയോ യോഗ ചെയ്യുകയോ ചെയ്യാം.

Summary

Premature Grey Hair; reason and prevention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com