ഉപ്പിന് പകരം പൊട്ടാസ്യം ക്ലോറൈഡ്; ലോകാരോ​ഗ്യ സംഘടനയുടെ ശുപാർശ

പൊട്ടാസ്യം ഉപ്പ് തെരഞ്ഞെടുക്കുന്നതിലൂടെ സോഡിയത്തിന്റെ ഉപഭോഗം കുറയ്ക്കുകയും പൊട്ടാസ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
Salt
ഉപ്പ്
Updated on
1 min read

രീരത്തിന് അവശ്യം വേണ്ട പോഷകങ്ങളിലൊന്നാണ് സോഡിയമെങ്കിലും അമിതമായാൽ ഇത് ഹൃദ്രോഗം, പക്ഷാഘാതം, അകാലമരണം തുടങ്ങിയ സാധ്യതകൾ കൂട്ടും. നമ്മൾ ഉപയോ​ഗിക്കുന്ന ഉപ്പിൽ (സോഡിയം ക്ലോറൈഡ്) സോഡിയത്തിന്റെ അളവു കൂടുതലാണ്. വർധിച്ചു വരുന്ന ഉപ്പിന്റെ ഉപഭോ​ഗം പ്രതിവർഷം 19 ലക്ഷത്തോളം ആളുകളുടെ ജീവനാണെടുക്കുന്നതെന്ന് അടുത്തിടെ ലോകാരോ​ഗ്യ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

ലോകാരോ​ഗ്യ സംഘടനയുടെ ശുപാർശ പ്രകാരം പ്രതിദിനം 2000 മില്ലി​ഗ്രാം വരെ മാത്രം ഉപ്പ് ഉപയോ​ഗിക്കാമെന്നാണ്. എന്നാൽ ഇതിന്റെ ഇരട്ടിയിലേറെ ഉപ്പ് കഴിക്കുന്നവരാണ് അധികവും. ഉപ്പ് അധികമായി കഴിക്കുന്നതിലൂടെ സോഡിയം ഉള്ളിൽ ചെല്ലുകയും ഉയർന്ന രക്തസമ്മർദം, ഹൃദയസംബന്ധമായ രോ​ഗങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി കുറഞ്ഞ സോഡിയം ഉപ്പ് അഥവാ പൊട്ടാസ്യം ഉപ്പ് തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നാണ് ലോകാരോ​ഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. ശരീരത്തിന് ദിവസേന 3.5 ഗ്രാം പൊട്ടാസ്യം കിട്ടുന്നത് രക്തസമ്മർദവും ഹൃദ്രോഗവും കുറയ്ക്കാൻ നല്ലതാണ്.

എന്താണ് പൊട്ടാസ്യം ഉപ്പ്

100 ശതമാനം സോഡിയം ക്ലോറൈഡ് ഉപ്പാണ് നമ്മൾ സാധാരണയായി ഉപയോ​ഗിക്കുന്നത്. സോഡിയം ക്ലോറൈഡിന് പകരം പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചു നിർമിക്കുന്നതാണ് പൊട്ടാസ്യം ഉപ്പ് (പൊട്ടാസ്യം ക്ലോറൈഡ്). ഇത് ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പൊട്ടാസ്യം ഉപ്പ് തെരഞ്ഞെടുക്കുന്നതിലൂടെ സോഡിയത്തിന്റെ ഉപഭോഗം കുറയ്ക്കുകയും പൊട്ടാസ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

2024-ൽ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി പുറത്തിറക്കിയ ഹൈപ്പർടെൻഷൻ മാർ​ഗനിർദേശത്തിലും ഉയർന്ന രക്തസമ്മർദം, ഹൃദയ സംബന്ധമായ അപകടസാധ്യത എന്നിവ നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം സമ്പുഷ്ട ഉപ്പ് ഉപയോ​ഗിക്കാൻ ശുപാർശ ചെയ്യുന്നു. എന്നാൽ വൃക്ക രോ​ഗികളിൽ പൊട്ടാസ്യം ക്ലോറൈഡ് പ്രത്യാഘാതം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം വൃക്ക രോ​ഗികൾ പൊട്ടാസ്യം ഉപ്പിലേക്ക് മാറാം.

എന്താണ് ഡാഷ് ഡയറ്റ് ?

ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് ഈ ഡയറ്റ്. ഉയർന്ന രക്തസമ്മർദം ഉളളവർക്ക് ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. സോഡിയം കുറവും മഗ്നീഷ്യം പൊട്ടാസ്യം എന്നവ കൂടുതലുമുള്ള ഭക്ഷണരീതിയാണിത്. ധാരാളം പഴങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. കൊഴുപ്പ് കുറഞ്ഞ പാലാണ് ഈ ഡയറ്റിൽ ഉപയോ​ഗിക്കുന്നത്. വെണ്ണ, നെയ്യ് തുടങ്ങിയ പൂരിത കൊഴുപ്പുകളുടെ അളവും കുറവായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com