അമിത ഉപയോ​ഗം തടയാം; ഉപ്പിന് പകരക്കാരുണ്ട്

ലോകാരോ​ഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്ര​തി​ദി​നം ഒ​രാ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ​ര​മാ​വ​ധി ഉ​പ്പി​ന്റെ അ​ള​വ് അ​ഞ്ച് ഗ്രാം ​ആ​ണ്.
salt
saltPexels
Updated on
1 min read

ക്ഷണത്തിന്റെ രുചി കൂട്ടുന്ന ഒരു പ്രധാന ചേരുവയാണ് ഉപ്പ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ അവ വാരിക്കോരി നമ്മൾ ഉപയോ​ഗിക്കാറുണ്ട്. എന്നാൽ ഉപ്പിന്റെ ഉപയോ​ഗം കൂടിപ്പോയാലോ അവ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും രക്തസമ്മർദം മുതൽ കാൻസർ വരെ സംഭവിക്കാനും കാരണമാകും.

ഭക്ഷണത്തിൽ ഉപ്പിന് പകരക്കാർ

ലോകാരോ​ഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്ര​തി​ദി​നം ഒ​രാ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ​ര​മാ​വ​ധി ഉ​പ്പി​ന്റെ അ​ള​വ് അ​ഞ്ച് ഗ്രാം ​ആ​ണ്. എ​ന്നു​വെ​ച്ചാ​ൽ, ര​ണ്ട് ഗ്രാം ​സോ​ഡി​യം (ഉ​പ്പ് എ​ന്ന​ത് 20 ശ​ത​മാ​നം സോ​ഡി​യ​വും ബാ​ക്കി ക്ലോ​റൈ​ഡു​മാ​ണ്). അ​മേ​രി​ക്ക​ൻ ഹാ​ർ​ട് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്ന​ത്, പ്ര​തി​ദി​നം 1.5 ​ഗ്രാം ​സോ​ഡി​യം മ​തി​യെ​ന്നാ​ണ്. എന്നാൽ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​ദി​നം ഒ​രാ​ൾ ശ​രാ​ശ​രി 9-12 ഗ്രാം ​ഉ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ചെന്നൈയിലെ AINU ആശുപത്രിയിലെ സീനിയര്‍ യൂറോളജിസ്റ്റായ ഡോ.വെങ്കിട്ട് സുബ്രമഹ്ണ്യം തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയിൽ ഉപ്പിന്റെ അമിത ഉപയോ​ഗം മൂലം ആരോ​ഗ്യത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് വ്യക്തമാക്കുന്നു. അതിനൊപ്പം ഭക്ഷണത്തിൽ ഉപ്പിന്റെ അമിത ഉപയോ​ഗം കുറയ്ക്കാൻ പകരം ചേർക്കാൻ കഴിയുന്ന ചേരുവകളെ കുറിച്ചും പറയുന്നു.

നാരങ്ങ, കുരുമുളക്, വെളുത്തുള്ളി തുടങ്ങിയ ചേരുവകൾ ഭക്ഷണത്തിൽ ചേർക്കുന്നത് ഭക്ഷണത്തിന് സ്വാഭാവികമായ രുചി കിട്ടാൻ സഹായിക്കും. അതിലൂടെ അമിതമായ ഉപ്പിന്റെ ഉപയോ​ഗം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

salt
കരളിനെ നശിപ്പിക്കുന്ന ഏഴ് 'ആരോ​ഗ്യകര'മായ ഭക്ഷണങ്ങൾ

ഉപ്പ് കൂടുതലായി കഴിക്കുന്ന ആളുകളില്‍ കാലക്രമേണ കല്ലുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കല്‍ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പാചകം ചെയ്യുമ്പോള്‍ ഉപ്പിന്റെ അളവ് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ പാചകം ചെയ്യുമ്പോഴുള്ള ഉപ്പ് ശ്രദ്ധിച്ചാലും പായ്ക്ക് ചെയ്തതും സംസ്‌കരിച്ചതുമായുളള ഭക്ഷണത്തിൽ അടങ്ങിയ അമിത ഉപ്പിനെ കുറിച്ചും ശ്രദ്ധാലുവായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്.

salt
ചായ തണുത്താൽ മൂഡ് മാറുമോ? അതിന് പിന്നിലൊരു കാരണമുണ്ട്!

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ മൊത്തത്തിലുള്ള സോഡിസം ഉപഭോഗം വര്‍ധിപ്പിക്കും. അതുകൊണ്ട് പായ്ക്ക് ചെയ്ത ഭക്ഷണം വാങ്ങുമ്പോള്‍ അതിന്റെ ചേരുവകള്‍ അടങ്ങിയ ലേബല്‍ പരിശോധിക്കുക. ഒപ്പം പാചക ക്രമീകരണങ്ങലില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും വൃക്കകളുടെ ആരോദ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

Summary

excess use of salt may damage kidney

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com