കഴുത്തിലെ കറുപ്പ്, ഉറങ്ങിയിട്ടും തീരാത്ത ക്ഷീണം; ഫാറ്റിലിവറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ ഇങ്ങനെ

അമിതവണ്ണവും ഉദാസീനമായ ജീവിതശൈലി, ഇന്‍സുലിന്‍ പ്രതിരോധം തുടങ്ങിയവ മൂലം ഫാറ്റിലിവര്‍ ഉണ്ടാകാം.
woman with Fatigue
Fatty liverPexels
Updated on
1 min read

രളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. പൊതുവേ മദ്യപിക്കുന്നവരെ ബാധിക്കുന്ന രോഗമായാണ് ഫാറ്റിലിവറിനെ കരുതിയിരുന്നത്. എന്നാല്‍ മദ്യപിക്കാത്തവരിലും ഇപ്പോള്‍ ഫാറ്റിലിവര്‍ (നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ രോഗാവസ്ഥ) സാധാരണമായിരിക്കുകയാണ്.

അമിതവണ്ണവും ഉദാസീനമായ ജീവിതശൈലി, ഇന്‍സുലിന്‍ പ്രതിരോധം തുടങ്ങിയവ മൂലം ഫാറ്റിലിവര്‍ ഉണ്ടാകാം. ഇന്ത്യയില്‍ ഏതാണ്ട് 30 മുതല്‍ 40 ശതമാനം ആളുകള്‍ക്ക് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഉണ്ടെന്നാണ് കണക്ക്. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്.

പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നത് രോഗാവസ്ഥ കൂടുതല്‍ ഗുരുതരമാക്കാം.

അമിതമായ ക്ഷീണം

എത്ര ഉറങ്ങിയാലും ക്ഷീണം തീരുന്നില്ലെന്ന് തോന്നാറുണ്ടോ, കരള്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ശരീരത്തിന് പോഷകങ്ങള്‍ സംസ്‌ക്കരിക്കാനും വിഷവസ്തുക്കള്‍ പുറന്തള്ളാനും കഴിയാതെ വരും. ഇതാണ് ക്ഷീണത്തിലേക്ക് നയിക്കുന്നത്.

അടിവയറ്റിലെ കൊഴുപ്പ്

അടിവയില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് അത്ര നല്ല ലക്ഷണമല്ല. ഇത് ഒരുപക്ഷെ ഫാറ്റിലിവര്‍ മൂലമാകാം. ഇന്‍സുലിന്‍ പ്രതിരോധത്തിനൊപ്പമാണ് ഈ ലക്ഷണവും പൊതുവേ കാണപ്പെടുക. ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും കൊഴുപ്പ് നീക്കം ചെയ്യേണ്ടത് പ്രധാനമാണ്.

woman with Fatigue
സദ്യയില്‍ ഇഞ്ചിക്കറിയുണ്ടോ? ദഹനക്കുറവ് പമ്പ കടക്കും, അറിയാം ഔഷധ ഗുണങ്ങള്‍

ചര്‍മത്തിലെ നിറ വ്യത്യാസം

കഴുത്തിന്റെ മടക്കിലും കക്ഷങ്ങളിലുമൊക്കെ ചര്‍മം ഇരുണ്ട നിറത്തിലേക്ക് മാറുന്നത് അകാന്തോസിസ് നിഗ്രിക്കന്‍സ് എന്ന അവസ്ഥ മൂലമാണ്. ഇത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ രോഗലക്ഷണമാണ്.

ട്രൈഗ്ലിസറൈഡ് തോത്

രക്തത്തില്‍ ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് തോത് കാണിച്ചാല്‍ കരള്‍ രോഗം സംശയിക്കാം. സാധാരണ രക്തപരിശോധനയിലൂടെ ട്രൈഗ്ലിസറൈഡ് തോത് കണ്ടെത്താനാകും. പരിശോധന രോഗനിര്‍ണയം നേരത്തെ നടത്താനും ചികിത്സ മെച്ചപ്പെടുത്താനും സഹായിക്കും.

woman with Fatigue
അയ്യോടാ, ഇതെങ്ങനെ സാധിച്ചു! ഖുഷ്ബുവിന്റെയും മക്കളുടെയും ബോഡി ട്രാസ്ഫോർമേഷൻ സീക്രട്ട്

അമിതവണ്ണം

ശരീരഭാരം പെട്ടെന്ന് കൂടുന്നതും പരിശ്രമിച്ചിട്ടും അമിതവണ്ണം കുറയാതെ നിലനില്‍ക്കുന്നതും ഫാറ്റിലിവറിന്റെ ലക്ഷണമാകാം. കൊഴുപ്പ് വിഘടിപ്പിക്കാനും ഹോര്‍മോണുകളെ നിയന്ത്രിക്കാനുമുള്ള കരളിന്റെ ശേഷി നഷ്ടപ്പെടുമ്പോഴാണ് ശരീരഭാരം കുറയാതെ നില്‍ക്കുന്നത്.

ലിവര്‍ എന്‍സൈമുകളുടെ തോത്

ലാബ് പരിശോധനയില്‍ എഎല്‍ടി, എഎസ്ടി, തോതുകള്‍ ഉയര്‍ന്നിരിക്കുന്നതും ഫാറ്റി ലിവറിന്റെ സൂചനയാണ്.

Summary

Fatty Liver cause and symptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com