നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

രാത്രി ഉറങ്ങുന്നതിന് മുൻപ് പല്ലു തേക്കുന്നത് നല്ല ശീലമാണ്. എന്നാൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ പല്ലു തേക്കുന്നത് പല്ലുകളിലെ ഇനാമൽ നഷ്ടമാകാൻ സാധ്യതയുണ്ട്.
Brushing teeth
Brushing teethMeta AI Image
Updated on
1 min read

ലപ്പോഴും നിസാരമായി തള്ളിക്കളയുന്ന ഒന്നാണ് ദന്തസംരക്ഷണം. പല്ലുകൾക്ക് കേടു വന്നാലോ മോണ വീക്കം ഉണ്ടായാലോ ഒട്ടു സഹിക്കാനാകാതെ വരുമ്പോഴാണ് വൈദ്യസഹായം തേടുക. വായയുടെ ശുചിത്വമില്ലായ്മ മാത്രമാണ് പല്ലുകളുടെ ആരോഗ്യം ദുർബലപ്പെടുത്തുന്നതെന്ന തെറ്റിദ്ധാരണ നമ്മൾക്കിടയിൽ സാധാരണമാണ്. എന്നാൽ ശുചിത്വമില്ലായ്മ മാത്രമല്ല, നിത്യജീവിതത്തിലെ ചില ശീലങ്ങളും പല്ലുകളെ ദുർബലപ്പെടുത്താം.

അസിഡിക് ഗുണമുള്ള പാനീയങ്ങൾ

നാരങ്ങാ വെള്ളം മുതൽ കാർബൊണേറ്റഡ് സോഡ വരെയുള്ള പാനീയങ്ങളുടെ അസിഡിക് സ്വഭാവം പല്ലുകളുടെ ഇനാമലിനെ ക്രമേണ ദുർബലപ്പെടുത്തുന്നതാണ്. ഇത് പല്ലുകളിൽ കാവിറ്റിയും കേടുപാടുകളും സംഭവിക്കാൻ കാരണമാകുന്നു.

അത്താഴത്തിന് പിന്നാലെ പല്ലുതേക്കുന്നത്

രാത്രി ഉറങ്ങുന്നതിന് മുൻപ് പല്ലു തേക്കുന്നത് നല്ല ശീലമാണ്. എന്നാൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ പല്ലു തേക്കുന്നത് പല്ലുകളിലെ ഇനാമൽ നഷ്ടമാകാൻ സാധ്യതയുണ്ട്. ഭക്ഷണം കഴിച്ച് കുറഞ്ഞത് അര മണിക്കൂറിന് ശേഷം പല്ലുകൾ ബ്രഷ് ചെയ്യാം.

Brushing teeth
ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

പല്ലുകളെ ഉപകരണമാക്കുന്നത്

പാക്കറ്റുകൾ പൊട്ടിക്കുന്നതു മുതൽ ഹെയർ പിൻ കടിച്ചു പിടിക്കുന്നവരെയുള്ള കാര്യങ്ങൾക്ക് നമ്മൾ പല്ലുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതെല്ലാം പല്ലുകൾക്ക് സമ്മർദം ഉണ്ടാക്കുന്നത്. ക്രമേണ പല്ലുകൾ ദുർബലമാകാൻ കാരണമാകും.

Brushing teeth
ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

സ്നാക്കിങ്

ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത്, അവയുടെ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിൽ തങ്ങിനിൽക്കാനും വായിൽ നിരന്തരം അസിഡിറ്റി ഉണ്ടാക്കാനും കാരണമാകുന്നു. അമ്ലമയമുള്ള ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിക്കുന്നതും പഞ്ചസാരയില്ലാത്ത ഗം ചവയ്ക്കുന്നതും അസിഡിറ്റിയെ വേഗത്തിൽ നിർവീര്യമാക്കാൻ സഹായിക്കും.

Summary

Five everyday habits that affects teeth health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com