ഉത്കണ്ഠയും പിരിമുറുക്കവും; മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ ഈ 5 ശീലങ്ങള്‍ മുടക്കരുത്

നാല് പേരില്‍ ഒരാള്‍ മാനസിക ബുദ്ധിമുട്ടുകള്‍ മൂലം പ്രശ്‌നത്തിലാണെന്നാണ് പഠനങ്ങള്‍
mental health
മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ 5 ശീലങ്ങള്‍

ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്? ശാരീരികമായി ആരോഗ്യത്തോടെയിരിക്കുക എന്നതു പോലെ തന്നെ പ്രധാനമാണ് മാനസികമായും ആരോഗ്യത്തോടെയിരിക്കുകയെന്നത്. എന്നാല്‍ മാനസിന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പലരും സമയം കണ്ടെത്താറില്ല എന്നതാണ് വാസ്തവം. നാല് പേരില്‍ ഒരാള്‍ മാനസിക ബുദ്ധിമുട്ടുകള്‍ മൂലം പ്രശ്‌നത്തിലാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മാനസികാരോഗ്യം നിലനിര്‍ത്താന്‍ ഈ അഞ്ച് കാര്യങ്ങൾ ശീലമാക്കാം

1. ശാരീരികമായി സജീവമാകാം

walking

ശാരീരികമായി സജീവമാകുന്നതും വ്യായാമം ചെയ്യുന്നതും ശരീരത്തിന് മാത്രമല്ല, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനും സഹായിക്കും. എയ്‌റോബിക് വ്യായാമങ്ങള്‍ വിഷാദത്തിന്റെ ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഓട്ടം, നീന്തല്‍, സൈക്ലിങ്, നടത്തം, നൃത്തം ഇവയെല്ലാം മനസ്സിന് സന്തോഷം നല്‍കുന്ന വ്യായാമങ്ങളാണ്.

2. സൗഹൃദം

friends

അടുപ്പമുള്ളവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. പങ്കുവെക്കല്‍ മാനസികാരോഗ്യത്തില്‍ പോസിറ്റീവായ ആഘാതം ഉണ്ടാക്കും. ഏകാന്തത മാനസിക ബുദ്ധിമുട്ടുകള്‍ കൂടാന്‍ ഇടയാക്കും. അതുകൊണ്ട് പുറത്തുപോകാനും പുതിയ ആളുകളെ പരിചയപ്പെടാനും ബന്ധം പുതുക്കാനുമൊക്കെ അറിഞ്ഞുകൊണ്ട് ശ്രമിക്കണം.

3. ഉറക്കം

sleep

ഉറക്കത്തിന് നമ്മള്‍ കരുതുന്നതിലും മികച്ച രീതിയില്‍ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനാകും. നന്നായി ഉറങ്ങുന്നത് മനസ് ശാന്തമാകാനും ഉന്മേഷത്തോടെ ഉണരാനും സഹായിക്കും. സമ്മര്‍ദം, ഉത്കണ്ഠ, വിഷാദ ലക്ഷണങ്ങള്‍ എന്നിവയെല്ലാം ഉറക്കക്കുറവ് മൂലം ഉണ്ടാകാം. പതിവായി ഒരേ സമയത്ത് ഉറക്കം ക്രമീകരിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. രാത്രി വൈകി ടിവി കണ്ടിരിക്കുന്നതും മൊബൈല്‍ നോക്കുന്നതും ഒഴിവാക്കുകയും വേണം.

4. സമീകൃതാഹാരം

healthy diet

ഭക്ഷണം ഒഴിവാക്കുന്നതും അനാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതും മാനസികാവസ്ഥയെ ബാധിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഫാസ്റ്റ് ഫുഡ്ഡും മധുരപലഹാരങ്ങളും ഒഴിവാക്കാം. മീന്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്സ്, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കാരണം സമീകൃതാഹാരം ഊര്‍ജ്ജം വര്‍ധിപ്പിക്കാനും മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാനും സഹായിക്കും. മീനില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളും വിത്തുകളിലും നട്സിലുമെല്ലാമുള്ള ഒമേഗ-6 ഫാറ്റി ആസിഡുകളും തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കും.

5. മെഡിറ്റേഷന്‍

meditate

ഉത്കണ്ഠ, വിഷാദം, സമ്മര്‍ദം തുടങ്ങിയവ മാനസികാരോഗ്യത്തെ തകര്‍ക്കാം. നമ്മുടെ ആശങ്കകളെയും വികാരങ്ങളെയും നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ (ജേണലിങ്, യോഗ, ശ്വസനവ്യായാമം) ശക്തിപ്പെടുത്തുന്നത് മനസിനെ ശാന്തമാക്കാന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com