ഭം​ഗിയും രുചിയും അല്ല, മികച്ച ഭക്ഷണ കോമ്പിനേഷൻ തിരഞ്ഞെടുക്കേണ്ടത് ഇങ്ങനെ

ഗ്രീക്ക് യോഗര്‍ട്ടില്‍ പ്രോട്ടീനും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.
Bread toast
Bread toastMeta AI Image
Updated on
1 min read

ചില ഭക്ഷണങ്ങളുടെ കോമ്പിനേഷൻ നമ്മുടെ മനസ്സിനും വയറിനും സംതൃപ്തി തരുന്നതാണ്. എന്നാൽ രുചിയോ ഭം​ഗിയോ നോക്കി മാത്രം ഭക്ഷണ കോമ്പിനേഷനുകൾ തിരുമാനിക്കരുത്. അവയുടെ പോഷകസാന്ദ്രതയും സമതുലിതമായ മാക്രോ ന്യൂട്രിയന്റുകളും ആൻ്റിഓക്സിഡന്റുകളുടെ അളവുമെല്ലാം വിലയിരുത്തേണ്ടതുണ്ട്.

ഇത് ദഹനം മെച്ചപ്പെടുത്താനും സുസ്ഥിരമായ ഊർജ്ജം ഉറപ്പാക്കാനും സഹായിക്കും. അനാരോഗ്യകരമായ ഫുഡ് കോമ്പിനേഷന്‍ പോഷകാഹാരക്കുറവ്, അമിതമായ ശരീരഭാരം, വിട്ടുമാറാത്ത രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളെ വിളിച്ചുവരുത്തും.

ചില മികച്ച കോമ്പിനേഷനുകള്‍

ഹോള്‍ ഗ്രെയിന്‍ ബ്രെഡ്ഡും അവക്കാഡോയും

ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ ബാലന്‍സ് ഉറപ്പാക്കും. അവക്കാഡോയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഹോള്‍ ഗ്രെയിന്‍ ബ്രെഡ്ഡാകട്ടെ ശരീരത്തിന് വേണ്ട ഫൈബറും ഊര്‍ജ്ജവും ഉറപ്പാക്കും.

സ്‌ട്രോബറിയും ബദാമും ചേര്‍ത്ത സ്പിനാച്ച് സാന്‍ഡ്‌വിച്ച്

ചീര വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. അതേസമയം ശരീരത്തിന് വേണ്ട ഗ്ലൂക്കോസും കൂടുതൽ ആന്റിഓക്‌സിഡന്റുകളും നല്‍കും. ബദാം ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഉറപ്പാക്കും.

ഗ്രീക്ക് യോഗര്‍ട്ടും ബെറി പഴളങ്ങളും

ഗ്രീക്ക് യോഗര്‍ട്ടില്‍ പ്രോട്ടീനും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. അതേസമയം ബെറി ആന്റിഓക്‌സിഡന്റുകളാലും നാരുകളാലും സമ്പന്നമാണ്. ഈ കോമ്പിനേഷന്‍ അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണ്. കൂടാതെ നാരുകള്‍ ദഹനത്തെയും സഹായിക്കും.

Bread toast
മന്തിയോ ബിരിയാണിയോ, ഏതാണ് കൂടുതൽ ആരോ​ഗ്യകരം

സാല്‍മണും വേവിച്ച പച്ചക്കറികളും

സാല്‍മണില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും നല്ലതാണ്. ആവിയില്‍ വേവിച്ചെടുക്കുന്ന പച്ചക്കറികള്‍ അവശ്യ വിറ്റാമിനുകളും ധാതുക്കളും നാരുകളും നല്‍കുന്നു. രണ്ടും ചേരുമ്പോള്‍ പോഷകങ്ങളുടെ മികച്ച ഉറവിടമായി മാറും.

മോശം കോമ്പിനേഷനുകള്‍

സോഡയും ഫാസ്റ്റ്ഫുഡും ചേരുമ്പോള്‍ അനാരോഗ്യകരമായ കൊഴുപ്പും ഉയര്‍ന്ന അളവില്‍ സോഡിയവും ശരീരത്തെ കീഴടക്കും. ഇത് ശരീരഭാരം കൂടാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വര്‍ധുപ്പിക്കുകയും വീക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

Bread toast
പനിക്കാലമാണ്, കാപ്പികുടി കുറയ്ക്കാം, കാരണം...

ഏറ്റവും മോശം കോമ്പിനേഷൻ

സ്ഥിരം ബ്രേക്ക്ഫാസ്റ്റായ ബ്രെഡും ജാമും രക്തത്തിലെ പഞ്ചസാര നില ഉയര്‍ത്തുകയും അവശ്യ പോഷകങ്ങളുടെ അഭാവം സൃഷ്ടിക്കുകയും ചെയ്യും. ഫ്രൈഞ്ച് ഫ്രൈസും ചീസും ചേര്‍ത്തുകഴിക്കുന്നത് ശരീരത്തിൽ ഉയര്‍ന്ന കലോറി എത്താൻ കാരണമാകുന്നു. അനാരോഗ്യകരമായ കൊഴുപ്പും സോഡിയവും ഇതില്‍ ധാരാളമുണ്ട്. ശരീരഭാരം വര്‍ധിക്കുമെന്ന് മാത്രമല്ല ഹൃദ്രോഗത്തിന്റെ അപകടസാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Summary

Five Healthy Food Combinations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com