കേരളത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ ചർച്ചയാവുകയാണ്. കൊച്ചിയിൽ കോട്ടയം സ്വദേശി രാഹുൽ മരിച്ചത് ഷവർമ കഴിച്ചതിലൂടെ ഉണ്ടായ ഭക്ഷ്യവിഷബാധയേറ്റാണെന്നാണ് സംശയം. കാെച്ചിയിൽ ആറ് പേർ കൂടി ഭക്ഷ്യവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലാണെന്ന റിപ്പോർട്ട് വന്നതോടെ ആരോഗ്യ വിദഗ്ധർ ജാഗ്രത പാലിക്കാൻ നിർദേശിച്ചിരിക്കുകയാണ്.
എന്താണ് ഭക്ഷ്യവിഷബാധ
ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ കാരണമോ പഴകിയ ഭക്ഷണം കഴിക്കുമ്പോഴോ വയറിനികത്ത് ഉണ്ടാകുന്ന അണുബാധയെയാണ് ഭക്ഷ്യവിഷബാധ അല്ലെങ്കിൽ ഫുഡ് പോയിസൺ എന്ന് പറയുന്നത്. ആരോഗ്യം കുറവുള്ളവരിലാണ് ഭക്ഷ്യവിഷബാധ കൂടുതൽ പ്രശ്‌നം സൃഷ്ടിക്കുക. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാം.
വയറു വേദന, ഛർദ്ദി, വയറിളക്കം, പനി, വിറയൽ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് അണുബാധക്കുള്ള സാധ്യക കൂടുതൽ.
വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്നതോ ഇറച്ചി സൂക്ഷിച്ചുവെച്ച് പിന്നീട് പാകം ചെയ്യുന്ന ഷവർമ, ബർഗർ പോലുള്ള ഹോട്ടൽ ഭക്ഷണം, തിളപ്പിക്കാതെ വിതരണം ചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യവിഷബാധയുണ്ടാകുന്നത്.
ഭക്ഷ്യവിഷബാധയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ
ഭക്ഷ്യവിഷബാധയ്‌ക്കെതിരെ മുൻകരുതൽ എടുക്കാം
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates